Sunday, May 5, 2024

Kerala

ആർഎസ്എസ് പ്രവർത്തകൻ കടവൂർ ജയന്റെ കൊല; 9 ആർ.എസ്.എസുകാർക്ക് ജീവപര്യന്തം

കൊല്ലം (www.mediavisionnews.in) :ആർ.എസ്.എസ് പ്രവർത്തകൻ കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ കൊല്ലം പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി ഒമ്പത് ആർ.എസ്.എസുകാർക്ക് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. കടവൂർ വലിയങ്കോട്ടു വീട്ടിൽ ജി. വിനോദ് (42), കൊറ്റങ്കര ഇടയത്തുവീട്ടിൽ ജി. ഗോപകുമാർ (36), കടവൂർ താവറത്തുവീട്ടിൽ സുബ്രഹ്മണ്യൻ (39), വൈക്കം താഴതിൽ പ്രിയരാജ് (39), പരപ്പത്തുവിള തെക്കതിൽ പ്രണവ് (29),...

4 ജില്ലകളില്‍ റെഡ് അലര്‍ട്ട്, കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതയ്ക്ക് നിര്‍ദേശം

തിരുവനന്തപുരം (www.mediavisionnews.in): അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍  കേരളത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിലാണ് ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകൡലും ശനിയാഴ്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട്. ഇവിടങ്ങളില്‍...

സെപ്തംബർ മധ്യത്തോടെ കേരളത്തിൽ കൊവിഡ് വ്യാപനം കുറയും; പ്രതീക്ഷ പങ്കുവെച്ച് വിദഗ്ധസമിതി അധ്യക്ഷൻ

തിരുവനന്തപുരം: (www.mediavisionnews.in) നിയന്ത്രണങ്ങൾ പിഴവില്ലാതെ തുടർന്നാൽ സെപ്തംബർ പകുതിയോടെ കേരളത്തിലെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങാമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷൻ ഡോക്ടർ ബി ഇക്ബാൽ. സർക്കാർ നടപടികളും കേരളത്തിലെ വ്യാപന പ്രവണതയും വിലയിരുത്തിയാണ് ഡോ ബി ഇക്ബാലിന്റെ കുറിപ്പ്. എന്നാൽ ആരോഗ്യമേഖലയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ട്. അതേസമയം, ഈ മാസം അവസാനത്തോടെ കേസുകൾ പാരമ്യത്തിലെത്തുന്നത് മുന്നിൽക്കണ്ട്...

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,000 രൂപയായി

കേരളത്തില്‍ സ്വര്‍ണവില പവന് 480 രൂപകൂടി 42,000 രൂപയിലെത്തി. വ്യാഴാഴ്ച രണ്ടുതവണ വിലകൂടി 41,520 രൂപയായിരുന്നു.  5250 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ ഓഗസ്റ്റില്‍മാത്രം പവന് 1840 രൂപകൂടി. ദേശീയ വിപണിയില്‍ രണ്ടുദിവസംകൊണ്ട് 1000 രൂപയുടെ വര്‍ധനവാണുണ്ടായത്. 10ഗ്രാം (24കാരറ്റ്) സ്വര്‍ണത്തിന്റെ വില 56,143 രൂപ നിലവാരത്തിലാണ്.  ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് എക്കാലത്തെയും റെക്കോഡ് ഭേദിച്ച് 2,068.32...

കൊവിഡില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന; ഒറ്റ ദിവസത്തിനിടെ 62000 കേസുകള്‍: 20 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍

ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,538 പേര്‍ക്കാണ് രോഗം പിടിപെട്ടത്. രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ് കൂടിയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 20, 27,074 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 886 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 41,585...

കേരളത്തിൽ മഴ ശക്തമാകുന്നു, എല്ലാവരും അതീവ ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകട മേഖലകളില്‍ ആരും തങ്ങരുതെന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.  മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പുലർത്തിയേ തീരൂ. സർക്കാരും ജില്ലാ ഭരണകൂടവും നൽകുന്ന സുരക്ഷാനിർദ്ദേശങ്ങൾ കർശനമായി...

ഇടുക്കിയിൽ നാലിടത്ത് ഉരുൾപൊട്ടൽ, വാഗമണ്ണിൽ നിർത്തിയിട്ട കാർ ഒലിച്ചുപോയി ഒരു മരണം; സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കിയിൽ നാലിടത്താണ് ഉരുൾപൊട്ടിയത്. പീരുമേട്ടിൽ മൂന്നിടത്തും,മേലെ ചിന്നാറിലുമാണ് ഉരുൾപൊട്ടലുണ്ടായത്. വാഗമൺ നല്ലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ഒരാൾ മരിച്ചു. നല്ലതണ്ണി സ്വദേശി മാർട്ടിനെയാണ് കാണാതായത്. അനീഷ് എന്നയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. പീരുമേട്, വണ്ടിപ്പെരിയാർ, ഏലപ്പാറ തുടങ്ങിയ...

കണ്ണൂരിൽ വീണ്ടും വൻ സ്വർണവേട്ട, അരക്കോടിയുടെ സ്വര്‍ണ്ണവുമായി രണ്ട് കാസർകോട് സ്വദേശികളെ പിടികൂടി

കണ്ണൂർ: വീണ്ടും വൻ സ്വര്‍ണ്ണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ അരക്കോടി രൂപയുടെ സ്വർണം പിടികൂടി. രണ്ട് പേര്‍ കസ്റ്റംസ് പിടിയിലായി. കാസർകോട് സ്വദേശികളായ ഹംസ, മിസ്ഹാബ് എന്നിവരാണ് കസ്റ്റഡിയിലായത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോയോളം സ്വർണം പിടികൂടിയത്. 

സംസ്ഥാനത്ത് 12 ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു; 16 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി പ്രഖ്യാപിച്ചു. 16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ 511 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7),...

സംസ്ഥാനത്ത് 1298 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 153 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, തൃശൂര്‍...
- Advertisement -spot_img

Latest News

ട്വന്‍റി 20 ലോകകപ്പില്‍ ഇല്ലെങ്കിലെന്ത്; മായങ്ക് യാദവിനെ കാത്തിരിക്കുന്നത് വമ്പന്‍ അവസരം!

ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍‌ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...
- Advertisement -spot_img