കോഴിക്കോട്: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. സമസ്തക്കെതിരെ പോലും വര്‍ഗ്ഗീയ ചാപ്പയുമായി വരുന്ന സി.പി.എമ്മിന്റെ പ്രവര്‍ത്തിയില്‍ ഒട്ടും അത്ഭുതം തോന്നുന്നില്ലെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സമസ്തക്ക് എതിരെ മാത്രമല്ല, ഓരോ മുസ്‌ലിം സംഘടനകളുടെ മേലും ഇനി സഖാക്കളുടെ വര്‍ഗ്ഗീയ ചാപ്പ പതിയും. അവര്‍ സമുദായ നേതാക്കളെ തിരഞ്ഞു...
യു.ഡി.എഫിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനെ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ച എം.എസ്.എഫ് ദേശീയ നേതാവ് അഡ്വ. ഫാത്തിമ തെഹ്‌ലിയക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. വളരെ മോശമായ ഭാഷയിലാണ് പലരുടെയും കമന്‍റുകള്‍.
തഹ്‌ലിയക്ക് നേരെയുള്ള രാഷ്ട്രീയവിമർശനത്തിൽ നിന്ന് സൈബർ ഇടങ്ങളില്‍ വ്യക്തിഹത്യയിലേക്കും സ്ത്രീയധിക്ഷേപത്തിലേക്കും കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധമായ കമന്‍റുകളാണ് ഫാത്തിമ തെഹ്‍ലിയയുടെ...
കൊച്ചി: കോവിഡ് കാരണം നിര്‍ത്തിവെച്ച ട്രെയിനുകള്‍ കേരളത്തില്‍ ജനുവരിയില്‍ ഓടി തുടങ്ങും. പരശുറാം ഉള്‍പ്പെടെയുള്ള പകല്‍ സമയ ട്രെയിനുകളാണു ഇനി സര്‍വീസ് ആരംഭിക്കാനുള്ളത്. പുതിയതായി ശുപാര്‍ശ ചെയ്തിരിക്കുന്ന ട്രെയിനുകള്‍ ഓടിക്കുന്നതോടെ 85 ശതമാനം എക്‌സ്പ്രസ് ട്രെയിനുകള്‍ പുനഃസ്ഥാപിക്കാന്‍ കഴിയും.
തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ്, കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ്, നാഗര്‍കോവില്‍- മംഗളൂരു പരശുറാം, നാഗര്‍കോവില്‍-മംഗളൂരു ഏറനാട്, മംഗളൂരു- ചെന്നൈ...
കല്യാണദിനത്തിൽ സത്യപ്രതിജ്ഞ ചെയ്ത് പുതിയ മെമ്പർ. കൊല്ലം തൃക്കോവിൽവട്ടം പഞ്ചായത്തിലെ മെമ്പർ സജാദിന്റെ കല്യാണമാണ് സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ നടന്നത്.
സജാദിൻ്റെ കല്യാണം നേരത്തെ തീരുമാനിച്ചിരുന്നതാണ്. അതിനിടയിലാണ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതും മൽസരിച്ചതും ജയിച്ചതും. വളരെ യാദൃശ്ചികമായാണ് സത്യപ്രതിജ്ഞ തീയതിയും കല്യാണതിയതിയും ഒരുദിനം തന്നെയായായത് .
ഒടുവിൽ സത്യപ്രതിജ്ഞ കഴിഞ്ഞ് മതി കല്യാണമെന്ന് തീരുമാനിക്കുകയായിരുന്നു സജാദ്. പഞ്ചായത്ത് വരണാധികാരിയുടെ...
തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വോട്ടുചോദിച്ചപ്പോള്‍ ഇല്ലായ്മ പങ്കുവെച്ചവര്‍ക്ക് തന്നാലാകുന്ന സഹായം ചെയ്ത് സ്ഥാനാര്‍ത്ഥി. മലപ്പുറം പെരുവള്ളൂര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി സി സാജിദ കിടപ്പാടമില്ലാത്ത നാല് കുടുംബങ്ങള്‍ക്കാണ് സ്വന്തം ഭൂമി വീതിച്ച് നല്‍കിയത്. പെരുവള്ളൂര്‍ പഞ്ചായത്തില്‍ 13-ാം വാര്‍ഡിലേക്ക് മത്സരിച്ച സാജിദ വോട്ട് അഭ്യര്‍ത്ഥിച്ച് ചെന്നപ്പോഴാണ് സ്ഥലം വാങ്ങി വീട് വെയ്ക്കാന്‍ സാമ്പത്തിക...
തൊടുപുഴയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കം പൊട്ടി പൊള്ളലേറ്റ യുഡിഎഫ് പ്രവര്‍ത്തകന്‍ മരിച്ചു. തൊടുപുഴ അരീക്കുഴ സ്വദേശി പി രവി (60) ആണ് മരിച്ചത്. അപകടത്തില്‍ 50 ശതമാനം പൊള്ളലേറ്റിരുന്ന രവിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ചയായിരുന്ന മരണം.
അരിക്കുഴ യുഡിഎഫിന്റെ വിജയാഘോഷങ്ങള്‍ക്കിടെ വാഹനത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കത്തിന് തീപിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇകെ സുന്നി വിഭാഗത്തിന്റെ സുപ്രഭാദം ദിനപ്പത്രത്തിന്റെ എഡിറ്റോറിയലിൽ കടുത്ത വിമർശനം. സംഘപരിവാറിന്റെ ചുമതല സിപിഎം ഏറ്റെടുത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കരുത്. യുഡിഎഫിന്റെ നിയന്ത്രണം ലീഗ് ഏറ്റെടുക്കുകയാണെന്ന പ്രസ്താവനയ്ക്കെതിരെയാണ് സുന്നി വിമർശനം. മുസ്ലിം ലീഗിനെ മുന്നിൽ നിർത്തി സമുദായത്തെ ആകെ വിമർശിക്കുമ്പോൾ ലീഗുകാരല്ലാത്ത മുസ്ലിംകളുടെ കൂടെ നെഞ്ചിലാണ് പതിക്കുന്നതെന്നോർക്കണമെന്ന് മുഖപ്രസംഗത്തിൽ...
കൊച്ചി: കൊച്ചിയിലെ ലുലു മാളില്‍ വെച്ച് അപമാനിച്ച പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടിയുടെ പ്രതികരണം. പൊലീസിനും മാധ്യമങ്ങള്‍ക്കും നടി നന്ദി പറയുകയും ചെയ്തിട്ടുണ്ട്. നടി മാപ്പ് നൽകിയാലും കേസുമായി മുന്നോട്ടു പോകുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. നടിയുടെ അമ്മയുടെ പരാതിയിലും കേസ് എടുത്തിട്ടുണ്ടെന്ന് തൃക്കാക്കര എസിപി പറഞ്ഞു.
നടിയെ...
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമഭേദഗതി തള്ളാൻ സംസ്ഥാന സർക്കാർ പ്രത്യേക നിയമസഭ സമ്മേളനം ചേരും. ബുധനാഴ്ച ഒരു മണിക്കൂറാണ് സഭ സമ്മേളിക്കുക.
കേന്ദ്ര സർക്കാർ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കിയ നിയമ ഭേദഗതി പ്രമേയം വഴിതള്ളുകയും നിരാകരിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കക്ഷി നേതാക്കൾ മാത്രമേ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കുകയുള്ളൂ.
രാജ്യത്തെ കർഷകരോടൊപ്പമാണ് കേരളത്തിന്റെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല....