Kerala

അഞ്ച് സീറ്റുകള്‍ വേണമെന്ന് ഐഎന്‍എല്‍; അഴീക്കോടും ഉദുമയും ലക്ഷ്യം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകള്‍ ആവശ്യപ്പെടാനൊരുങ്ങി ഐഎന്‍എല്‍. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ജയസാധ്യതയുളള സീറ്റുകളാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇടതുമുന്നണിയുടെ ഭാഗമായി ആദ്യമായാണ് ഐഎന്‍എല്‍ മല്‍സരത്തിനൊരുങ്ങുന്നത്. പാര്‍ട്ടി രൂപീകരിച്ച് കാല്‍ നൂറ്റാണ്ട് പിന്നിടുന്പോഴും ഐഎന്‍എലിന് ഒരിക്കല്‍ മാത്രമെ നിയമസഭാംഗം ഉണ്ടായിട്ടുളളൂ. കോഴിക്കോട് രണ്ട് മണ്ഡലത്തില്‍ നിന്ന് 2006ല്‍ പിഎംഎ സലാം ജയിച്ച ശേഷം...

കേരളം തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക്; അന്തിമ വോട്ടര്‍ പട്ടിക ഇന്ന്

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പുറത്തിറക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉദ്യോഗസ്ഥര്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് എത്തും. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ നടത്താന്‍ ഉദ്ദേശിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രഖ്യാപനം അടുത്ത മാസം...

വാട്ട്സ്ആപ്പില്‍ ജിയോ മാര്‍ട്ട് വന്നേക്കും; നീക്കം ആരംഭിച്ചു

വാട്ട്‌സ്ആപ്പില്‍ ജിയോമാര്‍ട്ടിനെ ചേര്‍ക്കാന്‍ റിലയന്‍സ് ലക്ഷ്യമിടുന്നു. ഇതുവഴി ഇന്ത്യയിലെ 400 ദശലക്ഷം ഉപയോക്താക്കളെ ആപ്ലിക്കേഷനില്‍ നിന്ന് പുറത്തുപോകാതെ തന്നെ ജിയോമാര്‍ട്ടില്‍ പര്‍ച്ചേസ് ചെയ്യാന്‍ അനുവദിക്കുമെന്നാണ് സൂചന. വരുന്ന ആറുമാസത്തിനുള്ളില്‍ ഇത് സാധ്യമാകും. റിലയന്‍സും ഫേസ്ബുക്കും 2020 ഏപ്രിലില്‍ ബിസിനസ്സ് പങ്കാളികളായി കരാറില്‍ ഒപ്പിട്ടിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ യൂണിറ്റ് ജിയോ പ്ലാറ്റ്‌ഫോമിലെ 9.9 ശതമാനം...

ഇവിടെ മത്സരം പൊടിപാറും; നിയമസഭയിലേക്ക് ത്രികോണ മത്സരം നടക്കുമെന്നുറപ്പായ 53 മണ്ഡലങ്ങൾ

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അൻപതിലേറെ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടക്കുമെന്നുറപ്പായി. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി 20 ശതമാനത്തിലധികം വോട്ടുനേടിയ നാല്പതോളം മണ്ഡലങ്ങളും ഒപ്പം തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി 20 മുന്നേറ്റം നടത്തിയ കുന്നത്തുനാട്, മൂന്നു മുന്നണികളെയും പിന്നിലാക്കി പിസി ജോർജ് നേടിയ പൂഞ്ഞാർ എന്നിവയും ഇതിൽ പെടുന്നു. ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിൽ 35...

കേരളത്തില്‍ ഇന്ന് 6186 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 66,259 സാമ്പിളുകൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്, കരാർ ഒപ്പുവച്ചതായി എയർപോർട്ട് അതോറിറ്റി

ദില്ലി: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ചുമതല ഇനി അദാനി ഗ്രൂപ്പിന്. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ചെന്ന് കാണിച്ച് എയർ പോർട്ട് അതോറിറ്റി ട്വീറ്റ് പുറത്തുവിട്ടു. 50 വർഷത്തേക്കാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. ഇതോടൊപ്പം ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷൻസ്, വികസനം എന്നിവയെല്ലാം ഇനി അദാനി...

‘ബ്രിസ്ബേനില്‍ പുതിയ ഇതിഹാസം, ചരിത്രം’; ഓസീസ് മണ്ണില്‍ കംഗാരുക്കളെ അട്ടിമറിച്ച് ഇന്ത്യന്‍ ത്രില്ലര്‍

ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര വിജയം. മൂന്ന് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തകര്‍ത്തത്. 1988ന് ശേഷം ബ്രിസ്‌ബേനില്‍ ഓസീസ് പരാജയമറിഞ്ഞിട്ടില്ല. രണ്ടാം ഇന്നിംഗ്‌സില്‍ 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, അര്‍ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍. 327 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 18 റണ്‍സെടുക്കുന്നതിനിടെ രോഹിത് ശര്‍മ്മയെ നഷ്ടമായിരുന്നു....

കാത്തിരിപ്പിന് വിരാമം; ക്രിസ്‍തുമസ് ബമ്പറിന്‍റെ പന്ത്രണ്ട് കോടി അടിച്ച ഭാഗ്യശാലി ഇതാ ഇവിടെയുണ്ട്!

തിരുവനന്തപുരം: ആ ഭാഗ്യശാലിയെ തേടിയുള്ള കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ലോട്ടറികളിൽ ഒന്നായ ക്രിസ്തുമസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യശാലി ഒടുവിൽ മറനീക്കി പുറത്ത്. തിരുവനന്തപുരം തെങ്കാശി സ്വദേശി ശറഫുദ്ധീനാണ് ഒന്നാം സമ്മാനമായ 12 കോടി XG 358753 എന്ന ടിക്കറ്റിന് ഉടമ. ഏജന്റിന്റെ കമ്മീഷനും...

നെന്മാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണ ബിജെപിക്ക്

പാലക്കാട്: നെന്മാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗത്വ തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണ ബിജെപിക്ക്. ആരോഗ്യം-വിദ്യാഭ്യാസം സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുഭജയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 20 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസിനും സിപിഐഎമ്മിനും ഒമ്പത് വീതം അംഗങ്ങളുണ്ടായത്. ബിജെപിക്ക് രണ്ട് അംഗങ്ങളാണുള്ളത്. ജനുവരി 16നാണ് സ്ഥിരം സമിതി അംഗത്വ തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് പേരെ അംഗങ്ങളെ തെരഞ്ഞെടുത്തു. ബാക്കിയുള്ള...

പുനലൂര്‍ സീറ്റില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ശ്യാം സുന്ദറിനെ പരിഗണിച്ച് മുസ്‌ലിം ലീഗ്

കൊല്ലം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പുനലൂര്‍ നിയമസഭ മണ്ഡലത്തില്‍ സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി ശ്യാം സുന്ദറിനെ പരിഗണിച്ച് മുസ്‌ലിം ലീഗ്. ലീഗ് സംവിധാനത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിലവില്‍ ശ്യാം സുന്ദറിന്റെ പേര് മാത്രമേയുള്ളൂ. ഡിവൈഎഫ്‌ഐ മുന്‍ കേന്ദ്ര കമ്മറ്റി അംഗമായിരുന്നു ശ്യാം സുന്ദര്‍. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിപിഐഎമ്മും ഡിവൈഎഫ്‌ഐയും...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img