പുനലൂര്‍ സീറ്റില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ശ്യാം സുന്ദറിനെ പരിഗണിച്ച് മുസ്‌ലിം ലീഗ്

0
129

കൊല്ലം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പുനലൂര്‍ നിയമസഭ മണ്ഡലത്തില്‍ സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി ശ്യാം സുന്ദറിനെ പരിഗണിച്ച് മുസ്‌ലിം ലീഗ്. ലീഗ് സംവിധാനത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിലവില്‍ ശ്യാം സുന്ദറിന്റെ പേര് മാത്രമേയുള്ളൂ.

ഡിവൈഎഫ്‌ഐ മുന്‍ കേന്ദ്ര കമ്മറ്റി അംഗമായിരുന്നു ശ്യാം സുന്ദര്‍. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സിപിഐഎമ്മും ഡിവൈഎഫ്‌ഐയും വിട്ട ശ്യാം സുന്ദര്‍ ലീഗില്‍ ചേരുകയായിരുന്നു.

അഴീക്കോട് സീറ്റ് കോണ്‍ഗ്രസിന് നല്‍കി കണ്ണൂര്‍ ലീഗ് ഏറ്റെടുക്കുകയാണെങ്കില്‍ കെഎം ഷാജി അവിടെ മത്സരിക്കും. കോഴിക്കോട് സൗത്തില്‍ എംകെ മുനീര്‍ മാറിയാല്‍ ഉമ്മര്‍ പാണ്ടികശാല മത്സരിക്കും.

പേരാമ്പ്ര സീറ്റ് ലഭിക്കുകയാണെങ്കില്‍ യൂത്ത് ലീഗ് വനിതാ നേതാവ് ഫാത്തിമ തെഹ്‌ലിയ മത്സരിച്ചേക്കും. മണ്ണാര്‍ക്കാട് സിറ്റിങ് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ ഇത്തവണ തിരൂരില്‍ മത്സരിച്ചേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here