Tuesday, November 11, 2025

Kerala

സഹോദരന്‍ അപകടത്തിൽ മരിച്ച സ്ഥലത്ത് വർഷങ്ങൾക്ക് ശേഷം അനിയൻ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: സഹോദരന്‍ അപകടത്തിൽ മരിച്ച സ്ഥലത്ത് 13 വർഷങ്ങൾക്കു ശേഷം അനിയൻ കുഴഞ്ഞ് വീണ് മരിച്ചു. കോടഞ്ചേരി കുറൂർ ജോസ്- വത്സ ദമ്പതികളുടെ മകൻ ഡെന്നീസ് (24) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് കൂട്ടുകാരുമൊത്ത് ചാലിപ്പുഴയിലെ പത്താംകയത്തിൽ കുളിക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. പുഴ നീന്തി കയറിയ ഉടൻ കുഴഞ്ഞ് വീഴുകയായിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്നത്....

‘മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഏഴ് ദിവസത്തെ ക്വാറന്റീനില്‍ കഴിയണം’; കൊവിഡ് പ്രോട്ടോക്കോളില്‍ കേരളം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തില്‍ നേരത്തെയുള്ള കൊവിഡ് പ്രോട്ടോക്കോളില്‍ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയണം എന്ന വാര്‍ത്ത ചില മാധ്യമങ്ങളില്‍ പുതിയ തീരുമാനം എന്ന രീതിയില്‍ വ്യാഴാഴ്ച വന്നതിന്റെ...

ഉമ്മൻ ചാണ്ടിക്ക് കോവിഡ്; നിരീക്ഷണത്തിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ച മുൻ മുഖ്യമന്ത്രിയെ ഉടൻ സ്വകാര്യ ആശുപത്രിലേക്ക് മാറ്റും. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിച്ചിരിക്കുകയാണ്. പിണറായിയുടെ മകൾ വീണയ്ക്കും, വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്താകെ തെരഞ്ഞെടുപ്പിന് ശേഷം...

ഫ്ലാറ്റ് മലിനജലവിരുദ്ധ – കുടിവെള്ള സംരക്ഷണ ആക്ഷൻ കമ്മിറ്റി ഏകദിന സത്യാഗ്രഹം നടത്തി

ഉപ്പള: കൈകമ്പയിലെ കെജിഎൻ അപാർട്മെന്റിൽ നിന്നുള്ള മലിന ജലം ഉപോയോഗ്യ ശൂന്യമായ കിണറിലേക്ക് ഒഴുക്കി വിടുന്നത് മൂലം തൊട്ടടുത്തുള്ള പരിസര വാസികളുടെ കിണറുകളിലെ കുടിവെള്ളം മലിനമാകുന്നതുമായി ബന്ധപ്പെട്ട് വർഷങ്ങളോളമായി മംഗൽപ്പാടി പഞ്ചായത്ത്‌ ഭരണ സമിതിയോടും, ബന്ധപ്പെട്ട വകുപ്പ് തലത്തിലും നിരന്തരം ബന്ധപ്പെട്ടിട്ടും യാതൊരുവിധ നടപടികൾ ഉണ്ടാകാത്തത്തിൽ പ്രതിഷേധിച്ച് ഫ്ലാറ്റ് മലിനജലവിരുദ്ധ -കുടിവെള്ള സംരക്ഷണ ആക്ഷൻ...

മുഖ്യമന്ത്രി പിണറായി വിജയന്​ കോവിഡ്​

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് തുടർനടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ മകൾക്ക് തെരഞ്ഞെടുപ്പ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പിണറായി വിജയനെ മാറ്റാനാണ് നിലവിൽ തീരുമാനം. ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊവിഡ് വാക്സീൻ്റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുമായി ഈ ദിവസങ്ങളിൽ സമ്പർക്കത്തിൽ...

കമ്പനികൾ തന്നിഷ്ടപ്രകാരം വില കൂട്ടുന്നു, സിമന്റ്, ഉരുക്ക് വില നിയന്ത്രിക്കാൻ സമിതി വേണം: ​ഗതാഗത മന്ത്രാലയം

ദില്ലി: സിമന്റ്, ഉരുക്ക് എന്നിവയുടെ നിരക്ക് സ്വന്തം ഇഷ്ടപ്രകാരം കമ്പനികൾ വർധിപ്പിക്കുന്നതായി ആക്ഷേപം. നിർമാണക്കമ്പനികൾക്ക് പിന്നാലെ ​ഗതാഗത മന്ത്രാലയം തന്നെ നേരിട്ട് ഇതിനെതിരെ രം​ഗത്ത് എത്തിയിരിക്കുകയാണിപ്പോൾ. കമ്പനികളുടെ തന്നിഷ്ടപ്രകാരമുളള വില ഉയർത്തുന്ന നടപടി നിയന്ത്രിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ​ഗതാ​ഗത മന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രിയെ സമീപിക്കും. ഉരുക്കിന്റെയും സിമന്റിന്റെയും ഇറക്കുമതി ചുങ്കം, ബിറ്റുമെൻ ഇറക്കുമതിയുടെ...

93 സീ​റ്റ്​ വ​രെ നേ​ടുമെന്ന പ്രതീക്ഷയിൽ​ എ​ൽ.​ഡി.​എ​ഫ്​, മ​ഞ്ചേ​ശ്വ​രത്ത് വിജയം ഉറപ്പിച്ച് സുരേന്ദ്രൻ; വോട്ടെടുപ്പിന് ശേഷം തെളിയുന്നത് ഇഞ്ചോടിഞ്ചു പോരാട്ടം

നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ 93 സീ​റ്റ്​ വ​രെ നേ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ എ​ൽ.​ഡി.​എ​ഫ്​. സി​റ്റി​ങ്​ സീ​റ്റു​ക​ളി​ൽ 90 ശ​ത​മാ​ന​വും നി​ല​നി​ർ​ത്താ​നാ​വുമെന്ന പ്രതീക്ഷയിലാണ് നേത്യത്വം. യുഡിഎഫ് ആവട്ടെ 75–80 സീറ്റ് കണക്കുകൂട്ടുന്നു. എ​ൽ.​ഡി.​എ​ഫ്​  ഓരോ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ബൂ​ത്തു​ത​ല വി​ല​യി​രു​ത്ത​ൽ ആ​രം​ഭി​ച്ചു. ഏപ്രി​ൽ 14ന്​ ​ശേ​ഷം സം​സ്ഥാ​ന നേ​തൃ​യോ​ഗം ചേ​രും. യുഡിഎഫിന്റെ ഭരണമാറ്റ പ്രതീക്ഷകൾ പാടേ തള്ളുകയാണ് എൽഡിഎഫ്. രാജ്യത്തെ...

ഇരുമുന്നണികളും സഹായം തേടി; നേമത്ത് എല്‍.ഡി.എഫിനും തിരുവനന്തപുരത്ത് യു.ഡി.എഫിനും വോട്ട് നല്‍കിയെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: നേമത്ത് എല്‍.ഡി.എഫിനും തിരുവനന്തപുരത്ത് യു.ഡി.എഫിനും വോട്ട് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സിയാദ് കണ്ടള. ബി.ജെ.പിയുടെ സാധ്യത തടയാനാണ് രണ്ടു മണ്ഡലങ്ങളില്‍ ഇരുമുന്നണികളെയും സഹായിച്ചതെന്ന് സിയാദ് പറഞ്ഞു. കഴക്കൂട്ടം ഉള്‍പ്പെടെ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തിടത്ത് ഇരുമുന്നണികളും സഹായം തേടിയിരുന്നുവെന്നും എസ്.ഡി.പി.ഐ വ്യക്തമാക്കി. നേമത്ത് കുമ്മനത്തിന്റെ വിജയം തടയാന്‍ ഇടതുപക്ഷമാണ് ഉചിതമെന്ന് തിരിച്ചറിഞ്ഞാണ് വി. ശിവന്‍കുട്ടിക്ക്...

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ തിരിച്ചുവരുന്നു; കര്‍ശന നടപടികള്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: രാജ്യമാകെ കൊവിഡ് വ്യാപനം അതിരൂക്ഷമായ രണ്ടാം തരംഗത്തിലേക്ക് കടന്നതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയ്യാറാകുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പില്‍ വരും. മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല്ഡ എന്നിവ ഉറപ്പാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് പരിശോധന വ്യാപകമാക്കാനും...

വിലാപയാത്രക്കിടെ കണ്ണൂരിൽ അക്രമം: പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് തീയിട്ടു

ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വ്യാപക അക്രമം. പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് ഒരു സംഘം തീയിട്ടു. ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കാണ് തീയിട്ടത്. സിപിഎം അനുഭാവികളുടെ നിരവധി കടകൾക്ക് നേരെയും ആക്രമണമുണ്ടായി.   ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തിന് പിന്നാലെ ഇന്ന് പകല്‍ കണ്ണൂര്‍ ശാന്തമായിരുന്നു. രാത്രിയോടെയാണ് അക്രമ സംഭവങ്ങളുണ്ടായത്. സ്ഥലത്ത് കൂടുതല്‍...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img