കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ചൊവ്വ) റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി,...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈർഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണിക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം. ചീഫ് സെക്രട്ടറി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
പൊതുപരിപാടിക്ക് അകത്ത് 100 പേർ മാത്രവും പുറത്ത് 200 പേർക്ക് മാത്രം പ്രവേശനം എന്ന രീതിയില്‍ ചുരുക്കണം. കൂടുതൽ പേരെ പങ്കെടുപ്പിക്കണം എങ്കിൽ ആർടിപിസിആർ പരിശോധന നിർബന്ധമായിരിക്കും.പൊതുപരിപാടിക്ക് സദ്യ പാടില്ല. പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ. ഹോട്ടലുകളിൽ...
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടര്‍ന്ന് ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളും തീയതിയും
ഏപ്രില്‍ 12: കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം
ഏപ്രില്‍ 13:വയനാട്
ഏപ്രില്‍ 14: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഏപ്രില്‍ 15: ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,...
കേരളത്തിൽ കോഴിയിറച്ചിക്ക് വില കൂടുന്നു. ഈ ആഴ്ച മാത്രം കൂടിയത് അൻപത് രൂപയോളമാണ്. ഇതോടെ ആകെ വില 200 കടന്നു. കേരളത്തിൽ കോഴി ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ കാരണം. അതോടൊപ്പം കോഴി തീറ്റ വിലയിലെ വർധനയും ഇന്ധന വിലയിലുണ്ടായ വർധനയും കോഴി വില ഉയരുന്നതിന് മറ്റ് കാരണങ്ങളായി. ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ആവശ്യക്കാര്‍...
കൊല്ലം; വിവാഹത്തില്‍ നിന്നു പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം സ്വദേശിനി റംസി(24)യുടെ സഹോദരി അന്‍സി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി. പിഞ്ചു കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ അൻസി കാമുകനൊപ്പം പോയത്. നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് അന്‍സി പോയത്. ജനുവരി 17...
എണ്‍പതോളം സീറ്റുകള്‍ നേടി തുടര്‍ഭരണം ഉറപ്പാണെന്ന് സി.പി.എം വിലയിരുത്തല്‍. നേമവും തൃത്താലയും അടക്കം പത്തോളം സീറ്റുകള്‍ പുതുതായി പിടിച്ചെടുക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി നേതൃത്വം. മധ്യകേരളത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ വരവോടെ കുറച്ച് സീറ്റുകള്‍ ലഭിക്കുമെന്നും സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്.
കൊല്ലം, കരുനാഗപ്പള്ളി, ചവറ, തൃശൂര്‍, ഒറ്റപ്പാലം തുടങ്ങി പല സിറ്റിംഗ് സീറ്റുകളും ഉറപ്പല്ലെന്നാണ് ജില്ലാ ഘടകങ്ങള്‍ നല്‍കിയ...
കോഴിക്കോട്: റമദാനില്‍ പള്ളികളില്‍ ആരാധനക്കെത്തുന്ന വിശ്വാസികള്‍ കൊവിഡിന്റെ വ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ തീരുമാനം.
കൊവിഡ് ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ആരാധനാലയങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പെരുമാറണമെന്നും മഹല്ല് വാസികളില്‍ 45 വയസ്സിന് മുകളിലുള്ളവര്‍ കഴിയുന്നതും പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്നും യോഗം വിശ്വാസികളോട് ആവശ്യപ്പെട്ടു.
പത്ത് വയസ്സിന് താഴെയുള്ള...
കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദുരൂഹമരണത്തിൽ അന്വേഷണം തുടരുന്നു. രതീഷിന്റേത് കൊലപാതകമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മൻസൂർ കേസിലെ കൂട്ടുപ്രതികൾ രതീഷിനൊപ്പമുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. മരണത്തിന് അൽപ്പസമയം മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതെന്ന് വിശദമായ പരിശോധനയിൽ വ്യക്തമായി. മുഖത്തും മുറിവുകളുണ്ടായി. ഇത് ശ്വാസം മുട്ടിക്കാൻ ശ്രമം നടന്നതിനിടയിൽ ഉണ്ടായതാണെന്നാണ് പൊലീസിന്റെ സംശയം. ഇന്നലെ...
അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയുടെ വീട്ടില്‍ വിജിലൻസ് റെയ്ഡ്. ഷാജിയുടെ കോഴിക്കോട്ടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. വിജിലൻസ് എസ്.പി ശശിധരന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
അനധികൃതമായി ഒരു സ്വത്തും തന്‍റെ പേരിലില്ലെന്നും വിജിലൻസ് തന്നെ പിന്തുടരുന്നതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നും കെ.എം ഷാജി ആരോപിച്ചിരുന്നു. തന്‍റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ...
കൊച്ചി: കൊച്ചിയില്‍ റേവ് പാര്‍ട്ടികളില്‍ ഉപയോഗിക്കുന്നതിനായി വന്‍തോതില്‍ സിന്തറ്റിക്ക് ഡ്രഗ്‌സും, കഞ്ചാവും അയല്‍ സംസ്ഥാനങ്ങളിലെ ലഹരി കേന്ദ്രങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളിലും മറ്റും കടത്തിക്കൊണ്ടു വരുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ എട്ടു പേര്‍ അറസ്റ്റിലായി. കടവന്ത്ര, കമ്മട്ടിപ്പാടം ഭാഗത്ത് നടത്തിയ പരിശോധനയില്‍ മാരക...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...