പാലക്കാട്: സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് വീണ്ടും ഇ-പാസ് നിര്‍ബന്ധമാക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി https://covid19jagratha.kerala.nic.in വെബ്‌സൈറ്റില്‍ സിറ്റിസണ്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന സന്ദര്‍ശകര്‍ എന്‍ട്രി ഓപ്ഷനില്‍ നിന്ന് ഡൊമസ്റ്റിക് എന്‍ട്രി തിരഞ്ഞെടുക്കണം.
ശേഷം വരുന്ന പേജില്‍ മൊബൈല്‍ നമ്പർ നല്‍കി വെരിഫൈ ചെയ്യണം. സ്‌ക്രീനില്‍...
തിരുവനന്തപുരം∙ സംസ്ഥാനത്ത് സ്വകാര്യചടങ്ങുകള്‍ക്ക് റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഹാളിനുള്ളില്‍ നടത്തുന്ന ചടങ്ങില്‍ 75പേര്‍ക്കും തുറസ്സായ സ്ഥലത്തുള്ള ചടങ്ങില്‍ 150 പേര്‍ക്കും പങ്കെടുക്കാം. ഭക്ഷണ വിതരണം കഴിവതും ഒഴിവാക്കണം. ഭക്ഷണം നൽകുകയാണെങ്കിലും അവ പായ്ക്കറ്റുകളിൽ നൽകാൻ ശ്രമിക്കണം.
ഏറ്റവും...
കോഴിക്കോട്: കോഴിക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതി.
യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര്‍. ഷഹിനാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ആളുകള്‍ കൂട്ടംകൂടി യാത്രയാക്കുന്ന സാഹചര്യവും ആശുപത്രിയില്‍ ഉണ്ടായതായും ഇതെല്ലാം...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന കൂട്ടപ്പരിശോധനയുടെ ഫലം വരുന്നതോടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 25000നും മുകളില്‍ പോകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. ആശുപത്രികളില്‍ കൂടുതൽ കിടക്കകൾ സജ്ജമാക്കാനും സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി. കൂടുതല്‍ വാക്സീൻ എത്തിയതോടെ മാസ് വാക്സിനേഷൻ ക്യാംപുകള്‍ സജീവമായിട്ടുണ്ട്. രണ്ടാം ദിവസവും വ്യാപക പരിശോധനയാണ് നടത്തുന്നത്. ഇന്നത്തെ ലക്ഷ്യം 116164 പേരിലെ...
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ കേടായ വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂം തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം ബിജെപിയും യുഡിഎഫും എതിര്‍ത്തതോടെ റിട്ടേണിങ് ഓഫീസര്‍ നീക്കം ഉപേക്ഷിച്ചു. ഉദ്യോഗസ്ഥ ഭരണപക്ഷ നീക്കമാണ് സ്‌ട്രോങ് റൂം തുറക്കാനുള്ള ശ്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
കഴക്കൂട്ടം മണ്ഡലത്തിലെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂം തുറക്കാനുള്ള റിട്ടേണിങ് ഓഫീസറുടെ തീരുമാനം ഇന്ന്...
കാഞ്ഞങ്ങാട്: കോവിഡ് വ്യാപനം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാവരും പ്രതിരോധ വാക്സിൻ നിർബന്ധമായും എടുക്കണ്ടേതാണെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു.
വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്സിൻ എടുക്കുന്നത് നോമ്പിന് തടസ്സമാവിലെന്നും നോമ്പ് മുറിഞ്ഞ് പോവില്ലെന്നും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങൾ വ്യക്ത്മാക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം അതിശക്തമായതോടെ വ്യാപനം നിയന്ത്രണവിധേയമാക്കാൻ പ്രവാസികൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാർക്കും കർശന നിയന്ത്രണങ്ങളുമായി സർക്കാർ. പുറത്ത് നിന്നും കേരളത്തിലെത്തുന്നവർ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പൊലീസ് അറിയിച്ചിട്ടുണ്ട്.
റവന്യു വകുപ്പിന്റെ കൊവിഡ് ജാഗ്രതാ പോർട്ടലായ https://covid19jagratha.kerala.nic.in സന്ദർശിച്ച്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപയായി. ഗ്രാം വില 15 രൂപ കൂടി 4415ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഇന്നലെയും വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 240 രൂപയാണ് വര്‍ധിച്ചത്.
ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില ഏറിയുംകുറഞ്ഞുമാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗം തീവ്രമാകുന്നവരുടെ എണ്ണം കൂടുന്നു. ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആയിരത്തില്‍ അധികം രോഗികളില്‍ 5 ശതമാനത്തിലേറെപ്പേര്‍ക്ക് തീവ്ര പരിചരണം ആവശ്യമായി വരുന്നുവെന്നാണ് കണക്ക്. സ്ഥിതി ഗുരുതരമാണെന്നും തീവ്രപരിചരണത്തിന് കൂടുതൽ സൗകര്യങ്ങള്‍ വേണമെന്നും ആശുപത്രികൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് ബാധിച്ച് കിടത്തി ചികില്‍സ വേണ്ട 1400 പേരെയെങ്കിലും പ്രതിദിനം ആശുപത്രിയില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍...