തൃശ്ശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം; രണ്ട് പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്

0
130

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ മരം വീണ് രണ്ട് ദേവസ്വം അംഗങ്ങള്‍ മരിച്ചു. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. . നടത്തറ സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആല്‍ ശാഖ പൊട്ടി വീണ് പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്.

ഏകദേശം 25 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടം നടന്നയുടനെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മരം മുറിച്ച് മാറ്റിയാണ് ആളുകളെ പുറത്തെടുത്തത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കൈ പൊള്ളിയതായി ചിലര്‍ പറഞ്ഞിരുന്നു.

അതേസമയം കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ഇത്തവണ പൂരം നടത്തിയത്. കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here