ആരാധനാലയങ്ങളില്‍ അഞ്ച് പേര്‍ മാത്രമെന്ന മലപ്പുറം​ കലക്​ടറുടെ ഉത്തരവ്​ മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു

0
148

മലപ്പുറം: ജില്ലയിലെ ആരാധനലായങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ പാടില്ലെന്ന്​ ഉത്തരവിറക്കി ജില്ല കലക്​ടർ. വ്യാപക പ്രതിഷേധമുയർന്നതോ​െട മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചു. നേരത്തെയുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെ ആരാധനാലയങ്ങളില്‍ ആളുകള്‍ കൂട്ടമായി എത്തുന്നത് തടയുന്നതിെൻറ ഭാഗമാണ് നടപടിയെന്നാണ് കലക്ടര്‍ കെ. ഗോപാലകൃഷ്​ണ​ൻ ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നത്​.

മതസംഘടന ​നേതാക്കളുമായും ജനപ്രതിനിധികളുമായും ചർച്ച ചെയ്​തതിന്​ ശേഷമാണ്​ തീരുമാനമെടുത്തതെന്നായിരുന്നു കലക്​ടർ അറിയിച്ചിരുന്നത്​. എന്നാൽ തീരുമാനത്തിനെത​ിരെ മുസ്​ലിം സംഘടനകളും രാഷ്​ട്രീയ നേതാക്കളും രംഗത്തു വന്നതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു.

ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയിലാണ് കലക്ടര്‍ 2005ലെ ദുരന്തനിവാരണ നിയമം 26(2),30(2), (5),34 എന്നിവ പ്രകാരം ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ആരാധനാലയങ്ങളിലെ ഈ നിയന്ത്രണം തുടരുമെന്നും ഉത്തരവിലുണ്ടായിരുന്നു.

വിഷയവുമായി ബന്ധപ്പെട്ട് മതനേതാക്കളുടെ യോഗം ചേർന്നിരുന്നു. രണ്ടാം തരംഗത്തിൽ എം.പിമാർ, എം.എൽ.എമാർ എന്നിവരുടെയും മറ്റു തദ്ദേശസ്വയം ഭരണ സ്ഥാപന ജനപ്രതിനിധികളുെടയും പിന്തുണ അനിവാര്യമാണെന്നുള്ളതിനാൽ വ്യാഴാഴ്ച യോഗം ചേരുകയും ഇവരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

ജനപ്രതിനിധികൾ ജില്ല ഭരണകൂടത്തിനൊപ്പം നിലകൊള്ളുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഉത്തരവിൽ പരാമർശിച്ചിരുന്നു. എന്നാൽ, ഉത്തരവ്​ സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ മത സംഘടനകളും ജനപ്രതിനിധികളും തങ്ങളുടെ അറിവോടെയല്ല തീരുമാനമെടുത്തതെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട്​ പ്രസ്​താവനയിറക്കി. പലരും കലക്​ടർക്ക്​ നിവേദനം നൽകുകയും ചെയ്​തു. ഇതി​െൻറ അടിസ്​ഥാനത്തിലാണ്​ തീരുമാനത്തിൽനിന്ന്​ കലക്​ടർ പിറകോട്ട്​ പോയത്​.

LEAVE A REPLY

Please enter your comment!
Please enter your name here