ആരെങ്കിലും പോസിറ്റീവ് ആയെന്ന് കേട്ടാലുടൻ ഓടിപ്പോയി ചെക്ക് ചെയ്‌തിട്ട് കാര്യമില്ലെന്ന് ഡോ. ഷിനം അസീസ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടർ ഇക്കാര്യം വിശദീകരിച്ചത്.
സമ്പർക്കം ഉണ്ടായി അഞ്ച് ദിവസത്തിന് ശേഷമാണ് കോവിഡ് ടെസ്‌റ്റ് ചെയ്യേണ്ടത്. അത് വരെ ക്വാറന്റീനിൽ പോകണം. അതാണ് ശരിയായ രീതി.
രോഗ ഭീതി മാറുന്ന കാലത്ത് ടെൻഷനില്ലാതെ പ്രിയപ്പെട്ടവരെ ചേർത്തുപിടിക്കാമെന്നും, അതുവരേക്കും ആരെയും...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കൊച്ചി: കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം വീണ്ടും. ഒരുവിധത്തിലും നീതീകരിക്കാനാവാത്ത നിരക്കാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
ഒരു കഞ്ഞിക്ക് മാത്രം 1350 രൂപ വരെ വാങ്ങുന്ന സ്ഥിതി...
കൊവിഡ് രോഗബാധ വ്യാപകമാകുന്ന സഹചര്യത്തില്‍ രോഗികൾക്കായി ഓട്ടോറിക്ഷകളും ആംബുലൻസായി സജ്ജീകരിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. രോഗികൾക്ക് ഓക്സിജൻ നല്‍കാനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓട്ടോറിക്ഷകള്‍ വാർഡ് തലത്തില്‍ ഒരുക്കാനാണ് നീക്കം. ഇവ ഓടിക്കാൻ സന്നദ്ധരായ ഡ്രൈവർമാരെ കണ്ടെത്താൻ തദ്ദേശസ്ഥാപന പ്രതിനിധികളുടെയും ഒട്ടോറിക്ഷ തൊഴിലാളിസംഘടനകളുടെയും സഹായത്തോടെ മോട്ടോർവാഹന വകുപ്പ് ശ്രമം തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഈ ഓട്ടോ ഡ്രൈവർമാരുടെ സ്‍മാര്‍ട്ട്...
തൃശൂര്‍: കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് മതച്ചടങ്ങുകള്‍ നടത്താന്‍ ശ്രമിച്ചതിനെതിരെ നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്. കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്നതിനെതിരെയാണ് വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.
മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് ആരോഗ്യ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂര്‍ എം.എല്‍.സി ജുമാ മസ്ജിദിലാണ് സംഭവം നടന്നത്. മരിച്ചയാളുടെ ബന്ധുക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.
കൊവിഡ് രണ്ടാം...
കൊച്ചി: മുസ്‌ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ് അധഃപതിച്ചെന്നുമുള്ള റിട്ടയേര്‍ഡ് ജഡ്ജി കെമാല്‍ പാഷയുടെ വിവാദ പ്രസ്താവനക്ക് പിന്നാലെ തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ലീഗ് നേതാക്കളെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കളെ സന്ദര്‍ശിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എറണാകുളം കളമശേരി സീറ്റില്‍...
പോത്തൻകോട്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകൾ ഒത്തുകൂടുന്നതിന് കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ പൊലീസ് സ്റ്റേഷനിൽ ഇഫ്താർ വിരുന്ന് നടത്തിയതായി ആരോപണം. പോത്തൻകോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം.
പൊലീസ് ഉദ്യോഗസ്ഥരുടെയും ചില കുറ്റവാളികളുടെയും നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഇഫ്താർ വിരുന്ന് നടത്തിയെന്നാണ് അക്ഷേപം. കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ടതും, കള്ളനോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയതുമായ ആൾ മുൻകൈയെടുത്താണ് വിരുന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര ആഴ്‌ചയ്‌ക്കിടെ 1071 ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിതരായി. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോൾ ഡോക്‌ടര്‍മാർക്കും നഴ്‌സുമാർക്കും കൊവിഡ് പിടിപെടുന്നത് ആരോഗ്യമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രോഗബാധിതരായ പലരും അവധിയിലായതോടെ മറ്റുളളവർക്ക് ജോലിഭാരം വർദ്ധിച്ചു.
പ്രതിദിനം നൂറിലേറെ ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡ് ബാധിതരാകുന്നത്. കൊവിഡ് ബാധിതര്‍ കൂട്ടത്തോടെയെത്തുന്ന ആശുപത്രി അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നതാണ് വാക്‌സിനെടുത്തിട്ടും...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തിലേക്ക്. പ്രവർത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് തീരുമാനം. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മതിയാകും. വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം.
സംസ്ഥാനത്തെ റോഡുകൾ ഇന്നലെ ഏറെക്കുറെ വിജനമായിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3065...
തിരുവനന്തപുരം/കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയായി. കൊച്ചിയില്‍ 91.73 രൂപയാണ് വില. ഡീസലിന് തിരുവനന്തപുരത്ത് 88.25 രൂപയും കൊച്ചിയില്‍ 86.48 രൂപയുമായി ഉയര്‍ന്നിരിക്കുകയാണ്.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്...
ജിദ്ദ: കഴിഞ്ഞ വർഷത്തിലെ അവസാന മൂന്ന് മാസങ്ങളിൽ വിശുദ്ധ മക്കയിൽ ഉംറ നിർവഹിക്കാനെത്തിയത് ഒരു കോടി പന്ത്രണ്ട് ലക്ഷത്തിലധികം തീർഥാടകർ. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ്...