ലോക്ക് ഡൗണിനിടയിൽ കഞ്ചാവ് കേസിലെ പ്രതിയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷനിൽ ഇഫ്താർ വിരുന്ന്, വിവാദമായതോടെ റിപ്പോർട്ട് തേടി ഉന്നത ഉദ്യോഗസ്ഥർ

0
386

പോത്തൻകോട്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകൾ ഒത്തുകൂടുന്നതിന് കർശന നിയന്ത്രണങ്ങൾ നിലനിൽക്കെ പൊലീസ് സ്റ്റേഷനിൽ ഇഫ്താർ വിരുന്ന് നടത്തിയതായി ആരോപണം. പോത്തൻകോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം.

പൊലീസ് ഉദ്യോഗസ്ഥരുടെയും ചില കുറ്റവാളികളുടെയും നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഇഫ്താർ വിരുന്ന് നടത്തിയെന്നാണ് അക്ഷേപം. കഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ടതും, കള്ളനോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയതുമായ ആൾ മുൻകൈയെടുത്താണ് വിരുന്ന് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.

ജനങ്ങൾ ലോക്ക് ഡൗണിൽ വീട്ടിലിരിക്കുമ്പോഴാണ് പൊലീസുകാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായത്. സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥർ എസ്.ഐയോട് വിശദീകരണം തേടിയിട്ടുണ്ട്.രണ്ടാഴ്ച മുൻപ് ഈ സ്റ്റേഷനിലെ ആറോളം പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here