Kerala

18ന് മുകളില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ തിങ്കളാഴ്ച ആരംഭിക്കും; രജിസ്ട്രേഷന്‍ നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് 18 നും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ നാളെ മുതല്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ച്‌ 84 ദിവസം പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നാളെ മുതല്‍ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ...

കേരളത്തില്‍ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി; വ്യാപനം കൂടിയ ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. എല്ലാ ജില്ലയിലും ടിപിആ‍ർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ മെയ് 23 വരെ നീട്ടിയത്. രോഗവ്യാപനം കൂടിയ തിരുവനന്തപുരം, തൃശ്ശൂ‍ർ,എറണാകുളം, മലപ്പുറം ജില്ലകളിൽ മെയ് 16-ന് ശേഷം ട്രിപ്പിൾ ലോക്ക് ഡൗൺ ഏര്‍പ്പെടുത്താനാണ് തീരുമാനം. രോ​ഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നും ടിപിആ‍ർ കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഉണ്ടാവുമെന്ന് മുഖ്യമന്ത്രി...

സംസ്ഥാനത്ത് ഇന്ന് 34,696 പേർക്ക് കോവിഡ്; 93 മരണം, കാസര്‍ഗോഡ് 1092 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടാന്‍ തീരുമാനം; നിയന്ത്രണങ്ങളില്‍ ഇളവില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ ഒരാഴ്ചത്തേക്കു കൂടി നീട്ടും. കൂടൂതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മേയ് 16 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും...

ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; അഞ്ച് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദം ആയി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും...

ഫലസ്തീൻ ജനതക്ക് പിന്തുണ പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്

തിരുവനന്തപുരം: ഫലസ്തീനെതിരെ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണത്തിനെതിരെ പ്രതിഷേധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. നിയമവിരുദ്ധമായ അധിനിവേശത്തില്‍ നിന്നും ഇസ്രയേല്‍ പിന്മാറുകയും ഫലസ്‌തീന്‍ പൗരന്മാരുടെ അവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അംഗീകരിക്കുകയും ചെയ്യണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പലസ്‌തീനിലെ ജനതക്ക് മാതൃഭൂമിയിലും സ്വത്തിലും അവകാശമുണ്ടെന്ന്‌ പ്രസ്‌താവിക്കുന്ന യു.എന്‍ പൊതുസഭ പ്രമേയം പോലും മുഖവിലക്കെടുക്കാന്‍ ഇസ്രയേല്‍ തയ്യാറാകുന്നില്ല. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ഫലസ്‌തീന്‍...

ഡ്യൂട്ടിക്കിടയിൽ മൊബൈൽ സംസാരം വേണ്ട; പൊലീസുകാർക്ക് ഫോൺ ഉപയോഗത്തിന് നിയന്ത്രണം

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കിടയിലുള്ള മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം. സുരക്ഷാ പ്രാധാന്യമുള്ള സ്ഥലങ്ങളിലടക്കം ജോലി ചെയ്യുന്ന പൊലീസുകാർ അനാവശ്യമായി ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. രാജ്ഭവൻ, സെക്രട്ടറിയേറ്റ്, ഹൈക്കോടതി തുടങ്ങിയ ഇടങ്ങളിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർ മൊബൈൽ അനാവശ്യമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഫോണ്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. എഡിജിപി മനോജ്...

സ്വര്‍ണവില വീണ്ടും കൂടി; രണ്ടാഴ്ചക്കിടെ പവന് 680 രൂപ വര്‍ധിച്ചു

കൊച്ചി: തുടര്‍ച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. പവന് 120 രൂപയാണ് വര്‍ധിച്ചത്.  35,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 15 രൂപ വര്‍ധിച്ച് ഗ്രാം വില 4465 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ 35040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. കഴിഞ്ഞ...

ഇന്ധനവില വര്‍ധന തുടരുന്നു; മെയ് നാലിന് ശേഷം വിലവര്‍ധിക്കുന്നത് എട്ടാംതവണ

തിരുവനന്തപുരം: കോവിഡ് കാലത്ത് ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വർധന തുടരുന്നു. പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 35 പൈസയും ഇന്ന് കൂടി. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 94.32 രൂപയായി ഉയർന്നു. ഡീസലിന് 89.18 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയുമാണ് വില. മേയ് നാലിന് ശേഷം...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്, നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴ ലഭിക്കാനാണ് സാധ്യത. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. റെഡ് അലേര്‍ട്ട് എന്നത് ഏറ്റവും ഉയര്‍ന്ന അലര്‍ട്ട്...
- Advertisement -spot_img

Latest News

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ്...
- Advertisement -spot_img