Saturday, November 8, 2025

Kerala

കൂടിച്ചേരലുകൾ പാടില്ല, മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണം; നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്ന് മുതൽ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ് രോഗബാധ അതിതീവ്രമായി ഉയരുന്ന നിലവിലെ സാഹചര്യത്തിൽ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. രാഷ്ട്രീയപാർട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങൾ അനുവദിക്കരുത്. പൊലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പു വരുത്തണം....

ഈ ജില്ല പിടിക്കാൻ കഴിഞ്ഞാൽ കോൺഗ്രസിന് ഭരണം കിട്ടിയേക്കും, ചരിത്രം പറയുന്നതും അങ്ങനെ തന്നെ

തിരുവനന്തപുരം: കൂട്ടലും കിഴിക്കലും കഴിഞ്ഞ് ഒടുവിൽ കിട്ടിയ ഉത്തരം ശരിയാണോ എന്നറിയാൻ പെട്ടിപൊട്ടിക്കുന്നതും കാത്തിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ മുന്നണികൾ. ആശയ്ക്കും ആശങ്കയ്ക്കുമിടയിൽ ആടുന്ന പെൻഡുലം പോലെ വിജയ പരാജയങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം പ്രവചനാതീതമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. വിജയിയാരെന്ന് പ്രവചിക്കാനോ, അമിത പ്രതീക്ഷ പുലർത്താനോ കഴിയാത്ത അവസ്ഥയിലാണ് പാർട്ടി നേതൃത്വങ്ങളും അണികളും. ജില്ലയിലെ 14 മണ്ഡലങ്ങളിൽ മുൻകാലങ്ങളിൽ...

കേരളം ആരു ഭരിക്കും; എക്‌സിറ്റ് പോൾ നൽകുന്നത് വ്യത്യസ്ത ഫലസൂചനകൾ

കോഴിക്കോട്- കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ സംബന്ധിച്ച് ചർച്ചകൾ സജീവം. മൂന്നു ചാനലുകളുടെ സർവേ സമ്മാനിക്കുന്നത് വ്യത്യസ്ത ഫല സൂചനകളായതാണ് ചർച്ചകളുടെ കാതൽ. കേരളത്തിൽ പ്രധാനമായും ഏഷ്യാനെറ്റ്, മാതൃഭൂമി, മനോരമ ചാനലുകളാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. ഏഷ്യാനെറ്റ് കാസർക്കോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രവചനങ്ങളാണ് നടത്തിയത്. കാസർക്കോട്,...

സ്വര്‍ണവില വീണ്ടും കുറഞ്ഞു; എട്ടുദിവസത്തിനിടെ ഇടിഞ്ഞത് ആയിരം രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില ഒറ്റയടിക്ക് 400 രൂപകുറഞ്ഞ് 35,040 രൂപയിലെത്തി. കഴിഞ്ഞ ദിവസം 35,440 രൂപയായിരുന്നുവില. ഗ്രാമിന് 50 രൂപ കുറഞ്ഞ് 4380 രൂപയുമായി. ആഗോള വിപണിയിലും വിലയിടിവുണ്ടായി. യുഎസ് ട്രഷറി ആദായം രണ്ടാഴ്ചയിലെ ഉയർന്നനിലവാത്തിലേയ്ക്ക് കുതിച്ചതാണ് വിലയെ ബാധിച്ചത്. സ്‌പോട് ഗോൾഡ് വില ഔൺസിന് 1,767.12 ഡോളർ നിലവാരത്തിലെത്തി. ഏഴാമത്തെ ദിവസവും...

കോവിഡ് ബാധിച്ച് ഒരാഴ്ചക്കിടെ ഒരു വീട്ടില്‍ മൂന്ന് മരണം

തലശ്ശേരി- ഒരാഴ്ചക്കിടെ ഒരു വീട്ടില്‍ കോവിഡ് പിടിപെട്ട് മൂന്ന് പേര്‍ മരിച്ചു. ന്യൂമാഹി ടൗണില്‍ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപത്തെ പുതിയ കമ്മ വീട്ടില്‍ റാബിയാസിലാണ് മൂന്ന് മരണങ്ങള്‍ നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പി.കെ.വി. ആരിഫ (അപ്പു-52) വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ആരിഫയുടെ മൂത്ത സഹോദരി പി.കെ.വി ഫൗസിയയുടെ ഭര്‍ത്താവ് പുതുവാച്ചേരി...

മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; യു.ഡി.എഫിന് നേരിയ മുന്‍തൂക്കമെന്ന് മാതൃഭൂമിയും എഷ്യാനെറ്റും മനോരമയില്‍ കെ.സുരേന്ദ്രന്‍

കൊച്ചി: മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മനോരമ ന്യൂസ്, എഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്ത് വിട്ടത്. ഇതില്‍ മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എഷ്യാനെറ്റും മാതൃഭൂമിയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് സാധ്യത കല്‍പ്പിക്കുമ്പോള്‍ മനോരമ നേരിയ മുന്‍ തൂക്കം എന്‍.ഡി.എയ്ക്കാണ് നല്‍കുന്നത്. മുസ്‌ലിം ലീഗിന്റെ എ.കെ.എം അഷ്റഫാണ്...

മഞ്ചേശ്വരത്ത് യുഡിഎഫ് ;മാതൃഭൂമി ന്യൂസ് ആക്‌സിസ് മൈ ഇന്ത്യ നടത്തിയ എക്‌സിറ്റ് പോള്‍

തിരുവനന്തപുരം: മഞ്ചേശ്വരം നിയമസഭാ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ് ആക്‌സിസ് മൈ ഇന്ത്യ നടത്തിയ എക്‌സിറ്റ് പോള്‍. ചുരുങ്ങിയത് അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ എ.കെ.എം അഷ്‌റഫ് വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ഈ തിരഞ്ഞെടുപ്പില്‍ താരപദവിയുള്ള  മണ്ഡലമാണ് മഞ്ചേശ്വരം. ഒരു ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും...

മെയ്​ നാല്​ മുതൽ ഒമ്പത്​ വരെ സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ​ ശനി, ഞായർ ദിവസങ്ങളിൽ തുടരുന്ന നിയ​ന്ത്രണങ്ങൾക്ക്​ പുറമെ ചൊവ്വ മുതൽ ഞായർ വരെ (മെയ്​ 4 മുതൽ 9 വരെ) സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. വ്യാഴാഴ്ച ചേർന്ന അവലോകന യോഗത്തിലാണ്​ തീരുമാനം. നിയന്ത്രണങ്ങൾ സംബന്ധിച്​ കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും. ദുരന്ത നിവാരണ നിയമം ഉപയോഗി​േക്കണ്ട സാഹചര്യങ്ങളിൽ...

കുതിച്ചുയർന്ന് രോ​ഗികളുടെ എണ്ണം; ഇന്ന് 38,607 പുതിയ രോ​ഗികൾ; ഏറ്റവും ഉയർന്ന പ്രതിദിന വർധന;

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കാക്കിക്കുള്ളിലെ കലാകാരന്മാർക്ക്​ കൈയടിച്ച്​ ജനം: വൈറലായി പോലീസിന്റെ റംസാൻ ഇശലുകൾ

തിരുവനന്തപുരം: കോവിഡ്​ വ്യാപകമായതിനെ തുടർന്ന്​ ​പൊലീസിന്​ പിടിപ്പത്​ പണിയാണ്​ എങ്ങും. റോഡിൽ പൊലീസ്​ ഇല്ലത്ത നേരം ഉണ്ടാകില്ല. മാസ്​കിടാത്തതിന്​ സാമൂഹിക അകലം പാലിക്കാത്തതിന്​ പിടി മാത്രമല്ല, പിഴയും വീഴും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിലിരുന്ന്​ ബോറടിക്കുന്നവരെ രസിപ്പിക്കാൻ പൊലീസ്​ തന്നെ ഇറങ്ങിയിരിക്കുകയാണ്​. ജനമൈത്രി പൊലീസി​െൻറ റംസാൻ ഇശലുകൾ എന്ന സംഗീത പരിപാടിയുമായി രംഗത്ത്​ വന്നിരിക്കുകയാണ്​ ക്രൈം ബ്രാഞ്ച്​...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img