Kerala

സംസ്ഥാനത്ത് ആശങ്കയായി കൊവിഡ് മരണസംഖ്യ; 188 പേര്‍ മരിച്ചു, പുതിയ 25,820 രോഗികൾ, രോഗമുക്തി 37,316

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ശാന്ത സുന്ദരമായ ലക്ഷദ്വീപി​നെ വർഗീയ വൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻവലിയണമെന്ന്, ഇ.ടി മുഹമ്മദ് ബഷീർ

കോഴിക്കോട്​:99 ശതമാനത്തിൽ അധികം മുസ്ലിം സമൂഹം താമസിക്കുന്ന ലക്ഷദ്വീപിൽ ഇപ്പോൾ വിഷ വിത്ത് പാകുന്ന ജോലിയിലാണ് ബി.ജെ.പിയെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ആയി കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച പ്രഫുൽ കോദാഭായി പട്ടേലിനെ കേന്ദ്ര ഗവണ്മെന്റ് എല്പിച്ച ദൗത്യം എത്രയും വേഗം ദ്വീപിനെ വർഗീയ വത്കരിക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാൻ കഴിയുന്നു. ഈ നീക്കം അത്യന്തം...

രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി പിന്നിട്ടു; കൊവിഡിന്‍റെ മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മൂന്നാംതരംഗത്തിന്‍റെ മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാൻ നടപടി ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ - സാർവദേശീയ തലത്തിലും ദേശീയ തലത്തിലും മൂന്നാം തരംഗത്തെ കുറിച്ച് ചർച്ച ഉയർന്ന് വന്നിട്ടുണ്ട്. വാക്സീൻ അതിജീവിക്കാൻ...

ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഭാവുകങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പ്രതിപക്ഷ നേതാവായി എഐസിസി നിര്‍ദേശിച്ച വിഡി സതീശന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്.  പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങൾ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, മുഖ്യമന്ത്രി...

സംസ്ഥാനത്ത് ആശങ്കയായി കൊവിഡ് മരണസംഖ്യ, ഇന്ന് 176 പേർ മരിച്ചു, 28,500 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ് 702, വയനാട് 499 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

മാറ്റത്തിനൊരുങ്ങി ലീഗ്: ജനാധിപത്യ രീതിയില്‍ പുതിയ കമ്മിറ്റികള്‍ വരും, സംഘടനാ ദൗര്‍ബല്യങ്ങളും പാളിച്ചകളും തിരുത്തും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിയജം നേടാനാവാത്ത സാഹചര്യത്തില്‍ മാറ്റത്തിനൊരുങ്ങി മുസ്ലിംലീഗ്. ഇന്നലെ ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനമുണ്ടായത്. പുനസംഘടനയോ നേതൃമാറ്റമോ ഇപ്പോള്‍ പാര്‍ട്ടി അജണ്ടയിലില്ലെന്നും പുതിയ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായി താഴെ തലം മുതല്‍ ജനാധിപത്യ സംവിധാനത്തിലൂടെ ഓരോ ഘടകങ്ങളിലും പുതിയ കമ്മിറ്റികള്‍ നിലവില്‍ വരുമെന്നും ഇന്നലെ...

പെങ്ങൾക്ക് ഓപ്പറേഷന് രക്തം വേണം; വണ്ടിയെടുത്ത് സിഐ; ‘ഇതാകണം പൊലീസ്’; കയ്യടി

ലോക്ഡൗണിൽ സംസ്ഥാനത്ത് എല്ലായിടത്തും പൊലീസ് പരിശോധന കർശനമാണ്. പൊലീസ് പിടിക്കുമോ എന്ന് പേടിച്ചാണ് പലരും പുറത്ത് ഇറങ്ങാതിരിക്കുന്നത്. പേടിക്കാനും വിരട്ടാനും മാത്രമല്ല പൊലീസ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് പാണ്ടിക്കാട് സിഐ അമൃതരംഗൻ. സഹോദരിയുടെ ചികിൽസയ്ക്ക് അത്യാവശ്യമായി ട്രിപ്പിൾ ലോക്ഡൗണിനിടയിൽ പുറത്തിറങ്ങിയ യുവാവിന് അടിയന്തിര സഹായം...

മുസ്ലിം ലീഗിനെ ട്രോളി മൂരികളുടെ ഫോട്ടോയുമായി പിവി അന്‍വര്‍; മൂരികളെന്ന പേരില്‍ പോസ്റ്റ് ചെയ്തത് പശുക്കളെ; പിന്നീട് തിരുത്ത്

ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്യുന്നതിനെ എതിര്‍ത്ത മുസ്ലീംലീഗ് നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി ഏറ്റെടുത്ത് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. മുസ്ലിം ലീഗിനെ ട്രോളിക്കൊണ്ട് ഫേസ്ബുക്കില്‍ മൂരികളുടെ ചിത്രമാണ് പിവി അന്‍വര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യം മൂരികള്‍ക്ക് പകരം പശുക്കളുടെ ചിത്രമായിരുന്നു എംഎല്‍എ പോസ്റ്റ് ചെയ്തത്. പിന്നീട് ഇത് ചൂണ്ടിക്കാണിച്ചതോടെ യഥാര്‍ത്ഥ മൂരികളുടെ ചിത്രം...

കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

ദില്ലി/തിരുവനന്തപുരം: വി ഡി സതീശൻ പ്രതിപക്ഷനേതാവ്. പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഇക്കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാനഘടകത്തെ അറിയിച്ചു. ഔദ്യോഗിക വാർത്താക്കുറിപ്പ് അൽപസമയത്തിനകം ഇറങ്ങും. സംസ്ഥാനത്തെ കോൺഗ്രസിൽ തലമുറമാറ്റം വേണമെന്ന് രാഹുൽ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. സംഘടനാചുമതലയുള്ള...

‘മോദിയെ പ്രശംസിച്ചത് പ്രതിപക്ഷധര്‍മമല്ല; ലീഗ് മുഖപത്രത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം

തിരുവനന്തപുരം: കോണ്‍​ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച് ലീ​ഗ് മുഖപത്രം ചന്ദ്രിക. കോണ്‍​ഗ്രസ് ദേശീയ നേതാവ് മോദിയെ പ്രശംസിച്ചത് പ്രതിപക്ഷ ധര്‍മമല്ല. മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാക്കള്‍ അഭിപ്രായ ഭിന്നതകള്‍ പരസ്യമാക്കുന്നെന്നും മുഖപത്രത്തില്‍ വിമര്‍ശനം. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതില്‍ അനിശ്ചിതത്വം നന്നല്ല. കേരളത്തില്‍ പ്രതിപക്ഷത്തിന് മുന്നില്‍ ഇനിയുള്ളത് ഭ​ഗീരഥശ്രമം. ജനങ്ങളിലേക്ക് കൂടുതലിറങ്ങി തിരിച്ചടിയെ അതിജീവിക്കണമെന്നും വിമര്‍ശനം.
- Advertisement -spot_img

Latest News

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ്...
- Advertisement -spot_img