Friday, December 26, 2025

Kerala

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടും സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ്; പരിശോധന കിറ്റുകൾക്കും ക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര ആഴ്‌ചയ്‌ക്കിടെ 1071 ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിതരായി. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോൾ ഡോക്‌ടര്‍മാർക്കും നഴ്‌സുമാർക്കും കൊവിഡ് പിടിപെടുന്നത് ആരോഗ്യമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രോഗബാധിതരായ പലരും അവധിയിലായതോടെ മറ്റുളളവർക്ക് ജോലിഭാരം വർദ്ധിച്ചു. പ്രതിദിനം നൂറിലേറെ ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡ് ബാധിതരാകുന്നത്. കൊവിഡ് ബാധിതര്‍ കൂട്ടത്തോടെയെത്തുന്ന ആശുപത്രി അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നതാണ് വാക്‌സിനെടുത്തിട്ടും...

ലോക്ഡൗൺ മൂന്നാം ദിവസത്തിൽ; പ്രവൃത്തി ദിവസം പരിശോധന കടുപ്പിക്കാൻ പൊലീസ്, നിസാര ആവശ്യങ്ങൾക്ക് അനുമതിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിവസത്തിലേക്ക്. പ്രവർത്തി ദിവസമായതിനാൽ കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തിൽ പരിശോധന കൂടുതൽ കർശനമാക്കാനാണ് തീരുമാനം. അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് തിരിച്ചറിയൽ കാർഡ് മതിയാകും. വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്കായി തൊഴിലുടമയ്ക്ക് ഇ പാസിന് അപേക്ഷിക്കാം. സംസ്ഥാനത്തെ റോഡുകൾ ഇന്നലെ ഏറെക്കുറെ വിജനമായിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചതിന് 3065...

വീണ്ടും ഇന്ധനവില കൂട്ടി; ഓക്‌സിജന്‍ ക്ഷാമത്തിലേതു പോലെ ഇടപെടാന്‍ സാധിക്കുമോയെന്ന് കോടതിയോട് ജനങ്ങള്‍

തിരുവനന്തപുരം/കൊച്ചി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയായി. കൊച്ചിയില്‍ 91.73 രൂപയാണ് വില. ഡീസലിന് തിരുവനന്തപുരത്ത് 88.25 രൂപയും കൊച്ചിയില്‍ 86.48 രൂപയുമായി ഉയര്‍ന്നിരിക്കുകയാണ്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്...

സംസ്ഥാനത്ത് ഇന്ന് 35,801 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂര്‍ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂര്‍ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസര്‍ഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

വര്‍ഗീയ പാര്‍ട്ടിയായ ലീഗിനെ ചുമന്ന് കോണ്‍ഗ്രസ് അധഃപതിച്ചു; വിവരംകെട്ട ഉപദേശികളെ മാറ്റി പിണറായി ഭരിച്ചാല്‍ നന്നാകുമെന്നും കെമാല്‍ പാഷ

കൊച്ചി:മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും റിട്ടയേര്‍ഡ് ജഡ്ജി കെമാല്‍ പാഷ. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ് അധഃപതിച്ചെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ലീഗ് ഒരു ബാധ്യതയാണെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. കത്വയിലെ പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിച്ച് ലീഗ് അഴിമതി നടത്തിയെന്നും കെമാല്‍ പാഷ ആരോപിച്ചു. ”...

കോവിഡ്: ആദ്യഘട്ടത്തിൽ നൽകിയത് 10 കോടി, രണ്ടാം തരംഗത്തിൽ കേരളത്തിന് 5 കോടി;കൈത്താങ്ങായി എംഎ യൂസഫലി

അബുദാബി: കേരളത്തിൽ മറ്റൊരു ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡിന് എതിരെ പോരാടാൻ കരുത്ത് പകർന്നു പ്രവാസി വ്യവസായി എംഎ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫലി അഞ്ചുകോടി രൂപ നൽകുമെന്ന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, കോവിഡ് വ്യാപനം തുടങ്ങിയ കഴിഞ്ഞ...

കോവിഡ് ബാധിച്ച് മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് അന്തരിച്ചു

കൊച്ചി∙ മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (41) കൊച്ചിയില്‍ അന്തരിച്ചു. മൂന്നാഴ്ചയായി കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന അദ്ദേഹം ന്യൂമോണിയ ബാധിച്ചതോടെ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ രണ്ടിന് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്.  

ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്നും 1448 കിലോമീറ്റര്‍ മാത്രം അകലെ; ചൈനക്കെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്നും 900 മൈല്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍. ഇന്ത്യന്‍ സമയം ഇന്നു രാവിലെ എട്ടുമണിയോടടുത്താണ് റോക്കറ്റ് മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് വീണതായി ചൈനീസ് സ്‌പേസ് ഏജന്‍സി അറിയിച്ചത്. റോക്കറ്റ് വീണ സ്ഥലത്തേക്ക് കൊച്ചിയില്‍ നിന്നു വായുമാര്‍ഗം 1448  കിലോമീറ്റര്‍ ദൂരമേയുള്ളു. യുഎസ് സ്‌പേസ് ഏജന്‍സിയും...

അത്യാവശ്യ യാത്രകൾക്കുള്ള പാസിന് ഓൺലൈൻ സംവിധാനം; പൂർണ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് അത്യാവശ്യക്കാർക്ക് യാത്ര ചെയ്യാന്‍ പൊലീസ് പാസ് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ വഴി പാസിന് അപേക്ഷിക്കാൻ സാധിക്കും. കേരള പൊലിസിന്റെ https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റ് മുഖേനയാണ് ഇതിനായി അപേക്ഷിക്കേണ്ടത്. പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക....

‘നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി’; അസ്‍ല ഇനി ഡോ. ഫാത്തിമ അസ്‍ല

ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജീവിതം ഏറ്റവും വലിയ വെല്ലുവിളിയിലേക്ക് എടുത്തിട്ടതാണ് ഫാത്തിമ അസ്‍ലയെ. എല്ലുകള്‍ പൊടിയുന്ന അപൂര്‍വരോഗമായിരുന്നു അവള്‍ക്ക്. എന്നാല്‍ രോഗത്തിന്റെ തീക്ഷണമായ പരീക്ഷണങ്ങളിലൊന്നും അവള്‍ തളര്‍ന്നുവീണില്ല. രോഗത്തോട് പോരാടിക്കൊണ്ട് തന്നെ വളര്‍ന്നു. മറ്റ് കുട്ടികളെ പോലെ തന്നെ മിടുക്കിയായി പഠിച്ചു. സ്വപ്‌നങ്ങള്‍ കണ്ടു. പരാജയത്തിന് മനസുവരാതെ പ്രതിസന്ധികളെയെല്ലാം തന്റെ നിലാവ് പോലത്തെ ചിരി കൊണ്ട്...
- Advertisement -spot_img

Latest News

മുസ്‌ലിം തടവുകാരന്റെ മോചനം വൈകിപ്പിച്ച ഉത്തർപ്രദേശ് ജയിൽ അധികൃതർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമപ്രകാരം കുറ്റം ആരോപിച്ച് ജയിലിലടച്ച മുസ്‌ലിം തടവുകാരന്റെ മോചനം ഒരു മാസത്തോളം വൈകിപ്പിച്ചതിന് ഉത്തർപ്രദേശ് ജയിൽ അധികൃതർക്ക് സുപ്രീം കോടതിയുടെ രൂക്ഷ...
- Advertisement -spot_img