തിരുവനന്തപുരം: ഭരണം കയ്യാളുന്നില്ല എങ്കിലും ആരും കൊതിക്കുന്ന പദവി തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം. കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും,താമസിക്കാൻ മന്ത്രി മന്ദിരത്തിൽ കുറയാത്ത ആഡംബര പൂർണമായ വസതിയും, സഹായത്തിന് കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പെഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാറും കൂടെ പൊലീസ് എസ്കോർട്ടും...
ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂണ്‍ 14 വരെ നീട്ടി. ഞായറാഴ്‍ച ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയിട്ടുള്ളവര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്നു യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് അറിയിപ്പില്‍ പറയുന്നു.
ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ യു.എ.ഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂര്‍ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസര്‍ഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
കോഴിക്കോട്:99 ശതമാനത്തിൽ അധികം മുസ്ലിം സമൂഹം താമസിക്കുന്ന ലക്ഷദ്വീപിൽ ഇപ്പോൾ വിഷ വിത്ത് പാകുന്ന ജോലിയിലാണ് ബി.ജെ.പിയെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ആയി കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച പ്രഫുൽ കോദാഭായി പട്ടേലിനെ കേന്ദ്ര ഗവണ്മെന്റ് എല്പിച്ച ദൗത്യം എത്രയും വേഗം ദ്വീപിനെ വർഗീയ വത്കരിക്കുക എന്നുള്ളതാണെന്ന് മനസ്സിലാക്കാൻ കഴിയുന്നു.
ഈ നീക്കം അത്യന്തം...
തിരുവനന്തപുരം: കൊവിഡ് മൂന്നാംതരംഗത്തിന്‍റെ മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അനുഭവങ്ങളെ വിലയിരുത്തി മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാൻ നടപടി ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ - സാർവദേശീയ തലത്തിലും ദേശീയ തലത്തിലും മൂന്നാം തരംഗത്തെ കുറിച്ച് ചർച്ച ഉയർന്ന് വന്നിട്ടുണ്ട്. വാക്സീൻ അതിജീവിക്കാൻ...
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പ്രതിപക്ഷ നേതാവായി എഐസിസി നിര്‍ദേശിച്ച വിഡി സതീശന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചത്. പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങൾ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു, മുഖ്യമന്ത്രി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ് 702, വയനാട് 499 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിയജം നേടാനാവാത്ത സാഹചര്യത്തില്‍ മാറ്റത്തിനൊരുങ്ങി മുസ്ലിംലീഗ്. ഇന്നലെ ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള തീരുമാനമുണ്ടായത്. പുനസംഘടനയോ നേതൃമാറ്റമോ ഇപ്പോള്‍ പാര്‍ട്ടി അജണ്ടയിലില്ലെന്നും
പുതിയ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായി താഴെ തലം മുതല്‍
ജനാധിപത്യ സംവിധാനത്തിലൂടെ ഓരോ ഘടകങ്ങളിലും പുതിയ കമ്മിറ്റികള്‍ നിലവില്‍ വരുമെന്നും ഇന്നലെ...
ലോക്ഡൗണിൽ സംസ്ഥാനത്ത് എല്ലായിടത്തും പൊലീസ് പരിശോധന കർശനമാണ്. പൊലീസ് പിടിക്കുമോ എന്ന് പേടിച്ചാണ് പലരും പുറത്ത് ഇറങ്ങാതിരിക്കുന്നത്. പേടിക്കാനും വിരട്ടാനും മാത്രമല്ല പൊലീസ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് പാണ്ടിക്കാട് സിഐ അമൃതരംഗൻ.
സഹോദരിയുടെ ചികിൽസയ്ക്ക് അത്യാവശ്യമായി ട്രിപ്പിൾ ലോക്ഡൗണിനിടയിൽ പുറത്തിറങ്ങിയ യുവാവിന് അടിയന്തിര സഹായം...
ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്യുന്നതിനെ എതിര്‍ത്ത മുസ്ലീംലീഗ് നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി ഏറ്റെടുത്ത് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. മുസ്ലിം ലീഗിനെ ട്രോളിക്കൊണ്ട് ഫേസ്ബുക്കില്‍ മൂരികളുടെ ചിത്രമാണ് പിവി അന്‍വര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആദ്യം മൂരികള്‍ക്ക് പകരം പശുക്കളുടെ ചിത്രമായിരുന്നു എംഎല്‍എ പോസ്റ്റ് ചെയ്തത്. പിന്നീട് ഇത് ചൂണ്ടിക്കാണിച്ചതോടെ യഥാര്‍ത്ഥ മൂരികളുടെ ചിത്രം...
കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയർന്ന് പാചകവാതക വില. ഗാർഹിക സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ പുതിയ വില സിലിണ്ടറിന് 9,22 രൂപയായി. വാണിജ്യ സിലിണ്ടറിന്‍റേയും...