Sunday, July 6, 2025

Kerala

കണ്ണൂർ വിമാനത്താവളത്തിൽ 25 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. തിങ്കളാഴ്ച രാവിലെ 8.30-ന് ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി അബ്ദുൾ റഹിമാൻ തബ്ഷീരിൽനിന്നാണ് 512 ഗ്രാം സ്വർണം പിടികൂടിയത്. ബാഗേജിലുണ്ടായിരുന്ന ഇസ്തിരിപ്പെട്ടിക്കുള്ളിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയ സ്വർണത്തിന് 25,44,640 രൂപ വരും. കസ്റ്റംസ്...

എം ബി രാജേഷ്‌ പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കര്‍

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ സ്പീക്കറായി എല്‍.ഡി.എഫിന്റെ തൃത്താല എം.എല്‍.എ എം.ബി രാജേഷിനെ തെരഞ്ഞെടുത്തു. 40 നെതിരെ 96 വോട്ടുകള്‍ക്കാണ് രാജേഷിന്റെ ജയം. പി.സി വിഷ്ണുനാഥായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. കേരള നിയമസഭയുടെ 23-ാമത് സ്പീക്കറായാണ് രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. മുന്‍ എം.പിയായിരുന്ന രാജേഷ് ഇതാദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തൃത്താലയില്‍ വി.ടി...

വിദേശത്ത് ജോലിക്ക് പോകേണ്ടവരും വാക്‌സിനേഷന്‍ മുന്‍ഗണന പട്ടികയില്‍; 11 വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം∙ സംസ്ഥാനത്ത് 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11...

ഇന്ധനവില വീണ്ടും കൂട്ടി; ഒരു മാസത്തിനിടെ വില വര്‍ധിപ്പിക്കുന്നത് 13ാമത്തെ തവണ

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 95.49 രൂപയും ഡീസലിന് 90.63 രൂപയുമായി വര്‍ധിച്ചു. മെയ് മാസത്തില്‍ ഇന്ധനവില കൂട്ടുന്നത് 13ാമത്തെ തവണയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ ഇന്ധനവില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കേരളത്തില്‍ വീണ്ടും വില...

പി.ആര്‍.ഡി കൈരളിയോട് മാത്രം വിവേചനം കാണിച്ചോ; കെ.കെ രമയുടെ സത്യപ്രതിജ്ഞക്കിടെയുണ്ടായ ‘സാങ്കേതിക തകരാറിനെ’ പരിഹസിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: വടകര എം.എല്‍.എ കെ.കെ രമയുടെ സത്യപ്രതിജ്ഞക്കിടെ കൈരളി ചാനലിലെ സംപ്രേഷണം തടസ്സപ്പെട്ടത് ചര്‍ച്ചയാവുന്നു. സോഷ്യല്‍ മീഡിയയിലാണ് ഇതുസംബന്ധിച്ച് പരിഹാസ രൂപത്തിൽ നിരവധി പോസ്റ്റുകള്‍ ചാനലിനെതിരെ വരുന്നത്. പി.ആര്‍.ഡി വഴി ചാനലുകള്‍ക്ക് ലഭിച്ച ദൃശ്യങ്ങള്‍ കൈരളിക്ക് മാത്രം എങ്ങനെ തടസ്സപ്പെട്ടു എന്ന ചോദ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ ചോദിക്കുന്നത്. കെ.കെ രമ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പി.ആര്‍.ഡി നല്‍കിയ...

ലക്ഷദ്വീപിൽ നടക്കുന്നത് ​ഗൂഢാലോചന: ആശങ്ക അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധമറിയിച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവഗൗരവതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളിയുയര്‍ത്തുന്ന നീക്കങ്ങളാണ് നടന്നുവരുന്നതെന്നും അത്തരം നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ‘ലക്ഷദ്വീപിനും കേരളത്തിനും ദീര്‍ഘകാലമായി ബന്ധമുണ്ട്. ഒരു ഘട്ടത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് 17,821 പുതിയ രോഗികൾ, 36,039 പേർ രോഗമുക്തി നേടി, 196 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ലക്ഷദ്വീപ് ജനതയെ വേട്ടയാടാൻ സംഘപരിവാറിന് വിട്ടുകൊടുക്കില്ല; ഡി വൈ എഫ് ഐ

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികൾ പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ. സംഘപരിവാർ അജണ്ട അഡ്മിനിസ്ട്രേറ്ററിലൂടെ ലക്ഷദ്വീപിൽ നടപ്പാക്കുകയാണ്. രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന നടപടി ജനവിരുദ്ധമാണ്. ലക്ഷദ്വീപ് ജനതയെ വേട്ടയാടാൻ സംഘപരിവാറിന് വിട്ടുകൊടുക്കില്ലെന്ന്   ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞ ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാനമാര്‍ഗവും അട്ടിമറിക്കാന്‍...

വര്‍ഗീയ തിമിരം ബാധിച്ച പ്രഫുല്‍ പട്ടേലിനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്ത് നിന്ന് നീക്കണം; മഅദ്‌നി

കോഴിക്കോട്: ലക്ഷദ്വീപിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ തകര്‍ക്കാനുള്ള നീക്കം ഏതുവിധേനയും തടയണമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നി. വിഷയത്തില്‍ മതേതരശക്തികള്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ലക്ഷദ്വീപിന്റെ സാംസ്‌കാരിക തനിമയും ജനജീവിതവും ഭക്ഷ്യസുരക്ഷയും ആരോഗ്യവുമെല്ലാം തകര്‍ത്തു തരിപ്പണമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. വര്‍ഗീയ തിമിരം ബാധിച്ച ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി പ്രഫുല്‍ പട്ടേലിനെ ദ്വീപ്...

ലോക്ഡൗൺ ലംഘിച്ച് അൽ ഫഹം; വേവ് പാകമായപ്പോൾ പൊലീസെത്തി

മ​ഞ്ചേ​രി: ട്രി​പ്പിൾ ലോ​ക്ഡൗ​ൺ ലം​ഘി​ച്ച് നെ​ല്ലി​ക്കു​ത്തി​ൽ യു​വാ​ക്ക​ൾ സം​ഘ​ടി​ച്ച് കോ​ഴി ചു​ട്ടെടുത്ത് അൽഫഹം ഉണ്ടാക്കിയെങ്കിലും ക​ഴി​ക്കാ​നു​ള്ള ഭാ​ഗ്യമുണ്ടാ​യി​ല്ല. പൊ​ലീ​സെ​ത്തി​യ​തോ​ടെ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ആ​റി​ന് നെ​ല്ലി​ക്കു​ത്ത് പ​ഴ​യ ഇ​ഷ്​​ടി​ക ക​മ്പ​നി​ക്ക് അ​ടു​ത്താ​ണ് സം​ഭ​വം. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് റ​ബ​ർ തോ​ട്ട​ത്തി​ന​ടു​ത്തു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കോ​ഴി ചു​ടാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്. പാ​ച​കം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ മ​ഞ്ചേ​രി...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img