തിരുവനന്തപുരം: പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശമുള്ള ചോദ്യം അനുവദിച്ചതില്‍ സ്പീക്കറുടെ റൂളിംഗ്. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായെന്നും സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു.
ചോദ്യം അനുവദിച്ചതില്‍ മനപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ ഇത്തരം വീഴ്ച ഉണ്ടാക്കാതെ നിയമസഭാ സെക്രട്ടറിയേറ്റ് നോക്കണമെന്നും റൂളിംഗില്‍ പറഞ്ഞു.
ദുരന്തങ്ങളെ പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന പരാമര്‍ശമുള്ള ചോദ്യം അനുവദിച്ചതിനെതിരെയായിരുന്നു സ്പീക്കറുടെ റൂളിംഗ്. ഈ ചോദ്യം...
തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോഴ നല്കിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകള്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 (ബി), 171(ഇ) (തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കുക) എന്നീ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ സുരേന്ദ്രന് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആ ജീവനാന്ത വിലക്കടക്കം ലഭിച്ചേക്കാവുന്ന വകുപ്പുകളാണ് ഇവ. കേരളത്തിൽ ആദ്യമായിട്ടാണ്...
തിരുവനന്തപുരം: സംഘപരിവാർവിരുദ്ധ രാഷ്ട്രീയം ‘സ്വത്താ’ക്കിമാറ്റാൻ ഇടതുപക്ഷത്തിനു കഴിഞ്ഞതിന്റെ രാഷ്ട്രീയ അപകടം തിരിച്ചറിഞ്ഞ് യു.ഡി.എഫ്. അടവും തന്ത്രവും മാറ്റുന്നു. ബി.ജെ.പി.യുടെ കടുത്ത വിമർശകരും വിരോധികളും കോൺഗ്രസും യു.ഡി.എഫുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം. കൊടകര കുഴൽപ്പണക്കേസ് നിയമസഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവന്നത് ഇതിന്റെ ഭാഗമായാണ്.
ബി.ജെ.പി.ക്കും കോൺഗ്രസിനും കേരളത്തിൽ ഒരേ വാക്കും സമാന ചിന്തയുമാണെന്നതായിരുന്നു സി.പി.എമ്മും എൽ.ഡി.എഫും ഉന്നയിച്ച പ്രധാന...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തോത് പ്രതീക്ഷിച്ച രീതിയിൽ കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 16 വരെ നീട്ടി. 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക്ഡൗൺ ആയിരിക്കുമെന്ന് കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമാണ സാമഗ്രികൾ...
കേരളത്തില്‍ പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധവുമായി കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. പെട്രോള്‍ പമ്പില്‍ സ്കൂട്ടറിനടുത്ത് ഹെല്‍മറ്റും ഉയര്‍ത്തിക്കാണിച്ചാണ് രാജ്മോഹന്‍ ഉണ്ണിത്താന് ഫേസ്ബുക്കില്‍ ചിത്രവും കുറിപ്പും പങ്കുവെച്ചത്. ക്രിക്കറ്റ് താരങ്ങള്‍ സെഞ്ച്വറി തികച്ചാല്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന രീതിയിലായിരുന്നു ഉണ്ണിത്താന്റെ പ്രതിഷേധം.
പെട്രോള്‍ വിലയില്‍ കേന്ദ്ര സര്‍ക്കാര്‍ സെഞ്ച്വറിയടിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ നികുതി കുറക്കാതെ ചക്കിക്കൊത്ത ചങ്കരനാണെന്നും...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഈ മാസം 16 വരെ നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇനിയും താഴാതെ ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശം. ഇത് പ്രകാരമാണ് സർക്കാർ തീരുമാനം.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ രണ്ടാം തരംഗത്തിൽ ഇത് രണ്ടാം തവണയാണ് ലോക്ക്ഡൗൺ...
കൊടകര കുഴല്പണക്കേസില് ബി.ജെ.പി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകന് കെ.എസ് ഹരികൃഷ്ണനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പഴയ കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് അര്ജുന് രാധാകൃഷ്ണന്. 2013 – ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ കെ.സുരേന്ദ്രൻ തനിക്കെതിരെ നട്ടാൽ കുരുക്കാത്ത കെട്ടു കഥകൾ മാധ്യമങ്ങളിൽ...
തുടർച്ചയായി പെട്രോൾ വില വർദ്ധനയ്ക്കൊടുവിൽ കേരളത്തിലും വില നൂറ് കടന്നതിന് പിന്നാലെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.
വൻകിട കോർപ്പറേറ്റുകൾക്കൊപ്പം നിന്ന് നിരന്തരം ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ അടിക്കടി ഉയർത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക വളർച്ചയ്ക്ക് വിഘാതമാവും. ഇന്ധനവില വർദ്ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ...
കൊല്ലം: പരിസ്ഥിതി ദിനത്തിൽ പാതയോരത്ത് കഞ്ചാവ് ചെടി നട്ട യുവാക്കളെ തിരഞ്ഞ് എക്സൈസ് വകുപ്പ്. മങ്ങാട് കണ്ടച്ചിറ കുരിശടി മുക്കിൽ നിന്ന് ബൈപ്പാസിലേക്കുള്ള ഇടവഴിയിലാണ് കഞ്ചാവ് ചെടി നട്ടത്. മൂന്ന് യുവാക്കളെത്തിയാണ് ചെടി നട്ട് ഫോട്ടോഷൂട്ടും നടത്തിയത്.
യുവാക്കളുടെ പ്രവർത്തിയിൽ സംശയം തോന്നിയ നാട്ടുകാരാണ് എക്സൈസിൽ വിവരം അറിയിച്ചത്. എക്സൈസ് കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറുടെ...
ഗൂഗിൾ ജെമിനി നാനോ ബനാന' എന്ന എഐ ഇമേജ്-ജനറേഷൻ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന സുരക്ഷാ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ഐപിഎസ്...