‘പിഡബ്ല്യുഡി 4യു’ ആപ് ഇനി ആപ്പിൾ ആപ്സ്റ്റോറിലും; ഇതുവരെ ലഭിച്ചത് 4264 പരാതികൾ

0
231

തിരുവനന്തപുരം∙ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താനുള്ള ‘പിഡബ്ല്യുഡി 4യു’ ആപ് ഇനി ആപ്പിൾ ആപ്സ്റ്റോറിലും ലഭ്യമാകും. റോഡുകളുടേയും പാലങ്ങളുടേയും ഫോട്ടോ അടക്കം അപ്‌ലോഡ് ചെയ്ത് വകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പിഡബ്ല്യുഡി 4യു ആപ്.

നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലായിരുന്നു ആപ് ലഭ്യമായിരുന്നത്. 23,400 പേർ പത്ത് ദിവസത്തിനകം ആപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 4264 പേർ ആപ്പിലൂടെ വ്യത്യസ്ത വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. ഇതിൽ 4050 പരാതികളും പരിശോധിച്ചു കഴിഞ്ഞു.

നടപടികൾ ആവശ്യമായ 1615 പരാതികൾ നടപടികൾക്കായി ബന്ധപ്പെട്ട ഓഫിസുകളിലേക്ക് അയച്ചു നൽകി. ലഭിച്ച കുറേ പരാതികൾ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടതല്ല. ആദ്യത്തെ മൂന്നു മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പിന്റെ പ്രവർത്തനം.

LEAVE A REPLY

Please enter your comment!
Please enter your name here