തിരുവനന്തപുരം; സംസ്ഥാനത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും ഉപാധികളില്ലാതെ കൊവിഡ് പ്രതിരോധ വാക്സീൻ നൽകും. 18ന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഒറ്റ വിഭാഗമായി കണക്കാക്കി വാക്സീൻ നൽകാനാണ് തീരുമാനം. ഗുരുതര രോഗികൾ അടക്കമുള്ള മുൻഗണനാ ഗ്രൂപ്പുകൾ നിലനിൽക്കും. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വാക്സിൻ സൗജന്യ വിതരണം കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതോടെയാണ് ഇത്തരമൊരു തീരുമാനം.
വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൊവിഡ് സ്ഥിരീകരണ നിരക്ക്(ടിപിആർ) അനുസരിച്ച്, പ്രാദേശിക തലത്തിലാണു നിയന്ത്രണവും ഇളവുകളും. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
എ, ബി വിഭാഗങ്ങളിലാണ് (ടിപിആർ 16നു താഴെ) ഇളവുകൾ. ഇതിനു മുകളിലുള്ളവ ലോക്‌ഡൗണും ട്രിപ്പിൾ ലോക്ഡൗണും ആണ്. ബാങ്കുകൾക്ക് എല്ലാ ദിവസവും...
ആറു മാസം പ്രായമുള്ള കൈക്കുഞ്ഞിനേയും കൊണ്ട് തെരുവിലേക്ക് ഇറങ്ങുമ്പോൾ എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലായിരുന്നു ആനി ശിവ. പിന്നീടുള്ള ജീവിതം ഒരു പോരാട്ടം തന്നെയായിരുന്നു ഈ അമ്മയ്ക്കും മകനും. വീട്ടുകാരുടെ പിന്തുണ ഇല്ലാതായതോടെ അമ്മൂമ്മയുടെ വീട്ടിലെ ചായിപ്പിൽ തുടങ്ങിയ ജീവിതം. 14 വർഷങ്ങൾക്ക് ശേഷം ആനി ശിവ നിവർന്നു നിൽക്കുകയാണ്. വർക്കല പൊലീസ് സ്റ്റേഷൻ എസ്ഐ...
ഉപ്പള ∙ ഉപ്പളയിലെ വ്യാപാരികൾ ഉൾപ്പെടെ ഇരുപതിലേറെ പേർക്ക് ഡെങ്കിപ്പനി കണ്ടെത്തി. ബസ് സ്റ്റാൻഡിനടുത്തെ വ്യാപാരികളും ജീവനക്കാരുമാണ് ഡെങ്കിപ്പനിയെത്തുടർന്നു ചികിത്സ തേടിയിരിക്കുന്നത്. ബസ് സ്റ്റാൻഡിലെ ശുചിമുറിയുടെ മുകൾ ഭാഗത്ത് മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇതിൽ നിന്ന് കൊതുകും കൂത്താടികളും ഏറെയുണ്ട്. ഇവിടെ നിന്നാണു പരിസരത്തെ കടകളിലെ ജീവനക്കാർക്ക് കൊതുക് കടിയേൽക്കുന്നത്.
ദിവസേന നൂറുകണക്കിനു യാത്രക്കാരാണു ബസ് സ്റ്റാൻഡിലേക്കെത്തുന്നത്....
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. രാജസ്ഥാനിലെ വിവിധ പട്ടണങ്ങളിലും മധ്യപ്രദേശിലെ ചില പട്ടണങ്ങളിലും ഡീസല്‍ വില നൂറ് കടന്നു. ഒഡീഷയിലെ വിദൂര പട്ടണത്തിലും ഡീസല്‍ വില നൂറ് കടന്നു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്...
കൊച്ചി: പഴയ ഒരു രൂപയുണ്ടോ ആയിരങ്ങള്‍ സമ്പാദിക്കാം എന്ന തരത്തില്‍ പ്രചരിക്കുന്ന പരസ്യത്തില്‍ വഞ്ചിതരാകരുതെന്ന് കേരള പോലീസ്. പഴയ നാണയങ്ങള്‍ക്കും നോട്ടുകള്‍ക്കും ലക്ഷങ്ങള്‍ വില ലഭിക്കുന്നു എന്ന രീതിയില്‍ ഓണ്‍ലൈനില്‍ നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകള്‍ക്കാണ് മോഹവില വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ വന്‍ തട്ടിപ്പാണ് അരങ്ങേറുന്നതെന്ന് പോലീസ് അറിയിച്ചു.
ഇത്തരത്തില്‍...
കുമ്പള: സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് മൊഗ്രാൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മഹല്ലുകൾ കേന്ദ്രികരിച്ച് വിപുലമായ പരിപാടിയിൽ നടത്താൻ തീരുമാനം. എസ്.കെ.എസ്.എസ്.എഫ് ടൗൺ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മൊഗ്രാൽ ടൗൺ ഇസ്ലാമിക്ക് സെൻ്റർ പരിസരത്ത് സമസ്ത സീനിയർ ഉപാധ്യക്ഷൻ യു.എം അബ്ദുറഹ്മാൻ മൗലവി പതാക ഉയർത്തി. സമസ്ത സെക്രട്ടറിയും മംഗളൂരു ഖാസിയുമായിരുന്ന കോട്ട ഉസ്താദ് ഖബർ സിയാറത്ത്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577, കോട്ടയം 550, കണ്ണൂര്‍ 535, ഇടുക്കി 418, പത്തനംതിട്ട 345, വയനാട് 230 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കൊൽക്കത്ത: ക്രിക്കറ്റിലെ ഭാഗ്യരഹിതരായ ടീമെന്ന ദുഷ്‌പേര് ഒരിക്കൽ കൂടി ദക്ഷിണാഫ്രിക്കയുടെ ശിരസ്സിൽ. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും തോൽവിയറിയാതെ തകർത്ത് കളിച്ച ദക്ഷിണാഫ്രിക്കയ്ക്ക്...