Kerala

മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിൽ പുതിയ കാര്യാലയങ്ങൾ തുടങ്ങാൻ ശുപാർശ

പൊയിനാച്ചി : ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കെട്ടിട-വൈദ്യുതവിഭാഗങ്ങളുടെ അസി. എക്സി. എൻജിനീയർമാരുടെയും മഞ്ചേശ്വരം താലൂക്കിൽ കെട്ടിടവിഭാഗം അസി. എക്സി. എൻജിനീയറുടെയും കാര്യാലയം രൂപവത്കരിക്കാനുള്ള ശുപാർശ ലഭിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. എം.രാജഗോപാലൻ എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മഞ്ചേശ്വരം, വെള്ളരിക്കുണ്ട് താലൂക്കുകളിൽ പൊതുമരാമത്ത് വകുപ്പിന്റെ വിവിധ കാര്യാലയങ്ങൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യം...

ഓഗസ്റ്റ് 9 മുതൽ എല്ലാ കടകളും തുറക്കും, പൊലീസ് നടപടിയുണ്ടായാല്‍ മരണം വരെ നിരാഹാരം: വ്യാപാരി വ്യവസായി ഏകോപന സമിതി

അടുത്ത മാസം 9 മുതൽ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ഓഗസ്റ്റ് 2 മുതൽ 6 വരെ സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ നടത്തും. സംസ്ഥാനത്തെ കോവിഡ് പ്രോട്ടോകോൾ അശാസ്ത്രിയമാണെന്നും വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിട്ടും ടി.പി.ആറിൽ കുറവുണ്ടായില്ലെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‍സര പറഞ്ഞു. പതിനായിരകണക്കിന് വ്യാപാരികള്‍ പട്ടിണിയിലും...

ഇതാദ്യമായി മില്‍മയുടെ ഭരണം ഇടതുമുന്നണിയ്ക്ക്; ചരിത്രം കുറിച്ച് സി.പി.ഐ.എം.

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി മില്‍മയുടെ ഭരണം ഇടതുമുന്നണിയ്ക്ക്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ കെ.എസ്. മണിയാണ് ജയിച്ചത്. അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ക്കാണ് മണിയുടെ വിജയം. ചെയര്‍മാനായിരുന്ന പി.എ. ബാലന്‍ മാസ്റ്ററുടെ നിര്യാണത്തോടെയാണ് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 38 വര്‍ഷത്തിനിടെ ആദ്യമായാണ് മില്‍മ ഭരണ സമിതി ഇടതുമുന്നണി നേടുന്നത്. മില്‍മയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിവന്ന 1983 മുതല്‍ കോണ്‍ഗ്രസ്...

സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

മൂവായിരം പവന്‍ സ്വര്‍ണം കൊണ്ട് എപിജെ അബ്ദുള്‍ കലാമിന്റെ ചിത്രം ഒരുക്കി ഡാവിഞ്ചി സുരേഷ്

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ സ്വര്‍ണ ചിത്രം ഒരുക്കിയിരിക്കുകയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി ഡാവിഞ്ചി സുരേഷ്. മൂവായിരം പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് പത്തടി വലുപ്പത്തിലാണ് ആദരസൂചകമായി സ്വര്‍ണചിത്രം നിര്‍മ്മിച്ചത്. പലതരം വസ്തുക്കള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഡാവിഞ്ചി സുരേഷ് എഴുപത്തി ഒന്നാമത്തെ ചിത്രമാണ് സ്വര്‍ണം കൊണ്ട് തീര്‍ത്തത്. തൃശൂരിലെ ടി സി ഗോള്‍ഡ്...

നമ്പര്‍ പ്ലേറ്റില്‍ സ്വന്തം പേരും ചേര്‍ത്തു; ബുള്ളറ്റ് യാത്രക്കാരന് 13,000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

കണ്ണൂര്‍: നമ്പര്‍ പ്ലേറ്റില്‍ നമ്പറിനൊപ്പം സ്വന്തം പേരും ചേര്‍ത്ത ബൈക്ക് യാത്രികന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കുഞ്ഞിമംഗലത്തെ എംകെപി മുഹമ്മദലിയ്ക്ക് 13,000 രൂപയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പയ്യന്നൂര്‍ ആര്‍ടി ഓഫിസിലെ എംജി സുധീഷ് പിഴ ഈടാക്കിയത്. പയ്യന്നൂര്‍ ജോയിന്റ് ആര്‍.ടി.ഒ ടിപി പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ജോയിന്റ് ആര്‍.ടി.ഒ നടത്തിയ വാഹന പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം...

‘നെല്ലിക്കുന്ന് പണ്ഡിതന്‍, പക്ഷേ വെറെ കാര്യങ്ങളിലെന്ന്’ മുഖ്യമന്ത്രി; പാണ്ഡിത്യം വിളമ്പാനല്ല ശ്രമിച്ചതെന്ന് മറുപടി

കേരളത്തിലെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ സംബന്ധിച്ച ചോദ്യോത്തരവേളയില്‍ കൊണ്ടും കൊടുത്തും മുഖ്യമന്ത്രി പിണറായി വിജയനും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എയും. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായി വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ ഉപവാസസമരത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു പരാര്‍ശം. ഗവര്‍ണ്ണര്‍ക്ക് ഉപവാസമിരിക്കേണ്ട സാഹചര്യം സംസ്ഥാനത്തിന് അഭിമാനമാണോ അപമാനമാണോ എന്ന എംഎല്‍എയുടെ പരാമര്‍ശത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രിയായിരുന്നു തുടക്കമിട്ടത്. ഓരോ...

നിയമസഭ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി ; മന്ത്രി ശിവന്‍കുട്ടി അടക്കം എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിയമസഭ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചു. മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് ഇടതു എംഎല്‍ംഎമാര്‍ക്കെതിരെയാണ് കോടതി വിധി. പ്രതികള്‍ ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അതിര് ഭേദിച്ചു എന്ന് കോടതി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. പരിരക്ഷ ഒരു പദവിയല്ല. പ്രത്യേക പരിരക്ഷ...

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 20000 കടന്നു; 156 മരണം, ടിപിആര്‍12.35

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

കേരളത്തിൽ ഏഴു ജില്ലകളിൽ കോവിഡ് വ്യാപനം കൂടുതലെന്ന് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്; നിയന്ത്രണം കൂടുതൽ കർശനമാക്കണം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടിയ 22 ജില്ലകളിൽ 7 എണ്ണവും  കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  കേരളത്തിലെ പത്ത് ജില്ലകളിൽ 10 ശതമാനത്തിന് മേലെ.ടിപിആർ രേഖപ്പെടുത്തുന്നുണ്ട്.  കേരളത്തിൽ മഴക്കാല രോഗങ്ങൾ പടരുന്നുണ്ട്. ഇതിനെതിരെ ജനങ്ങൾ മുൻകരുതലെടുക്കണം. മറ്റ് രോഗങ്ങളുടെ വ്യാപനം കൂടി വന്നാൽ കൊവിഡ് പ്രതിരോധം ദുഷ്‌കരമാകും എന്നത് ഗൗരവത്തോടെ കാണണമെന്നും ആരോ​ഗ്യമന്ത്രാലയം...
- Advertisement -spot_img

Latest News

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ്...
- Advertisement -spot_img