Sunday, November 9, 2025

Kerala

സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 28 ആയി. പതിനാറുപേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് സിക്ക വൈറസ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം ആരോഗ്യ വകുപ്പ് വിളിച്ചുചേര്‍ത്തിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുമായി ഇന്ന് ഉച്ചയ്ക്ക് ചര്‍ച്ച നടത്തും. തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍...

സ്വര്‍ണ വില കുതിക്കുന്നു, വീണ്ടും 36,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ വില 36,000ന് മുകളിലെത്തി. ഇന്നത്തെ പവന്‍ വില 36,120 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 45,15 രൂപ. ഈ മാസം ഇതുവരെ പവന് 920 രൂപയാണ് കൂടിയത്. മാസാദ്യത്തില്‍...

മുഖ്യമന്ത്രിയുടെ അനാവശ്യപിന്തുണ; മന്ത്രി ശിവൻകുട്ടിയെ ട്രോളി സോഷ്യൽ മീഡിയ

എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്ക്ക് പറ്റിയ നാക്ക് പിഴ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. മുഖ്യമന്ത്രി അനാവശ്യ പിന്തുണ നൽകിയെന്നാണ് മന്ത്രി പറഞ്ഞത്. “പ്രത്യേകിച്ച് ഒരു നന്ദി പറയേണ്ടത്, ബഹുമാനപ്പെട്ട മുഖ്യമന്ത്രി പരീക്ഷ നടത്തുന്നത് മുതൽ അദ്ദേഹം ഡൽഹിക്ക് പോവുന്നതിന് മുമ്പ് റിസൾട്ടിന്റെ കാര്യം വരെ ഉള്ളക്കാര്യങ്ങളിൽ ഇടപ്പെടുകയും അനാവശ്യപിന്തണയും സഹായവും നൽകിയിട്ടുണ്ടായിരുന്നു എന്ന...

ബലിപെരുന്നാൾ ദിവസത്തെ പരീക്ഷകൾ മാറ്റിവെക്കുക : എസ്.ഐ.ഒ

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ- ഉന്നതവിദ്യാഭ്യാസ മേഖലയിൽ ബലിപെരുന്നാൾ ദിവസം നടത്താൻ തീരുമാനിച്ച വിവിധ പരീക്ഷകൾ മാറ്റിവെക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദുവിനും പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും എസ്.ഐ.ഒ നിവേദനം നൽകി. പ്ലസ് വൺ പ്ലസ് ടു തുല്യതാ പരീക്ഷ, കുസാറ്റ് സെമസ്റ്റർ...

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറു മാസത്തിനകം ലൈസൻസെടുക്കണമെന്ന് ഹൈക്കോടതി

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറു മാസത്തിനകം ലൈസൻസെടുക്കണമെന്ന് ഹൈകോടതി. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വേണം ലൈസൻസെടുക്കാൻ. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പൊതു നോട്ടീസ് പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകണം. ഇനി വളർത്തുമൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണം. ആവശ്യമെങ്കിൽ ലൈസൻസ് ഫീസ് ഏർപ്പെടുത്താവുന്നതാണെന്നും ജസ്റ്റിസ്...

പരീക്ഷയെഴുതിയ 99.47 ശതമാനം പേരും വിജയിച്ചു; എസ്.എസ്.എല്‍.സിയ്ക്ക് റെക്കോഡ് വിജയം

തിരുവനനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശരാശരി. കഴിഞ്ഞ വർഷം 98.82 ആയിരുന്നു വിജയ ശതമാനം. ഇതാദ്യമായാണ് എസ്എസ്എൽസി വിജയ ശതമാനം 99 കടക്കുന്നത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികവാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. 1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുൻ വർഷം 41906...

ചർച്ച പരാജയം; നാളെ പതിനാല് ജില്ലകളിലും കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി

കോഴിക്കോട്: ലോക്ക്ഡൗണില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ കോഴിക്കോട് കലക്ടര്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ നാളെ കടകള്‍ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുമെന്ന് വ്യാപാരികള്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ നടപടിയുണ്ടാവുമെന്ന് കലക്ടര്‍ അറിയിച്ചു. എല്ലാ കടകളും തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കാമെന്ന് കലക്ടര്‍...

വിദേശത്താണേല്‍ കോടിക്കിലുക്കം; തിമിംഗല ഛര്‍ദി കൈവശം വച്ചവരെ അറസ്റ്റ് ചെയ്തതിന്‍റെ കാരണം ഇതാണ്

തിമിംഗല ഛര്‍ദി കൈവശം വയ്ക്കുകയും വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തവര്‍ തൃശൂരില്‍ പിടിയിലായത് വലിയ വാര്‍ത്തയായിരുന്നു. പലരാജ്യങ്ങളില്‍ കടല്‍ത്തീരത്ത് നിന്ന് കിട്ടിയ തിമിംഗല ഛര്‍ദി വിറ്റ് വന്‍തുക നേടിയ പലരേയും കുറിച്ചുള്ള വാര്‍ത്തകള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ അടക്കം വന്നിരുന്നു. അന്നൊന്നും അറസ്റ്റിലായ സംഭവം എവിടേയും കേട്ടിട്ടില്ല. എന്നാല്‍ തിമിംഗല ഛര്‍ദിയുമായി തൃശൂരില്‍ മൂന്ന് പേരെയാണ് അറസ്റ്റ്...

‘രാത്രി വീടിന് പുറത്തിറങ്ങുന്ന സ്ത്രീകള്‍ വേശ്യകള്‍, മറ്റുള്ളവരെ സുഖിപ്പിക്കാന്‍ ഇറങ്ങുന്നവര്‍’; സൗമ്യയെ ഗോവിന്ദച്ചാമി കൊന്നത് 9 മണി കഴിഞ്ഞു പുറത്തിറങ്ങിയതിനാലെന്ന് മതപ്രഭാഷകന്‍, സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: ഇസ്ലാമിക മത പ്രഭാഷകന്‍ സ്വാലിഹ് ബത്തേരിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. കടുത്ത സ്ത്രീ വിരുദ്ധ പ്രഭാഷണം നടത്തിയ മതപുരോഹിതന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്ന യുവതികളെല്ലാം വേശ്യകളാണെന്നാണ് ഇസ്ലാമിക മത പ്രഭാഷകനായ സ്വാലിഹ് ബത്തേരി പറയുന്നത്. കേരളത്തെ ഞെട്ടിച്ച സൗമ്യവധക്കേസിലെ പ്രതിയായ...

കേരളത്തിലെ കോവിഡ് വ്യാപനം; കേരള- കര്‍ണാടക അതിർത്തിയിൽ പരിശോധന കർശനമാക്കുന്നു

കേരള-കര്‍ണാടക അതിർത്തിയിൽ കോവിഡ് നിയന്ത്രണങ്ങള്‍ കർശനമാക്കുന്നു. പരിശോധനക്കായി തലപ്പാടിക്ക് പുറമെ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കാനാണ് കർണാടക സർക്കാരിന്‍റെ തീരുമാനം. മംഗളൂരുവിലേക്ക് ദിവസവും യാത്രചെയ്യുന്നവര്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണമെന്നും നിർദേശമുണ്ട്. കര്‍ണാടകയിലെ കൊണാജെ, ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അഞ്ച് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചത്. തൗഡുഗോളി, നെറ്റിലപദവ്, നര്യക്രോസ്, നന്ദര്‍...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img