തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു.
അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രത്യക്ഷ സമരത്തിനില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി. കടകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടാകും. ഇതിനു ശേഷമാകും...
കൊച്ചി; സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചുയരുന്നത് തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്റ്് റെസ്‌റ്റോറന്റ് അസോസിയേഷന്‍. രണ്ടാഴ്ചക്കിടയില്‍ ഇരട്ടിയോളം വര്‍ധനവാണ് ചിക്കന്റെ വിലയില്‍ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് ചിക്കന് കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് വില അന്യായമായി വര്‍ധിപ്പിക്കുന്നതിന് പുറകില്‍ ഇതര സംസ്ഥാന ചിക്കന്‍ലോബിയാണ്. സംസ്ഥാനത്ത് വില്‍ക്കുന്ന ചിക്കന്റെ 80...
തിരുവനന്തപുരം : സംസ്ഥാനത്ത് എന്തു വന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പല മുഖ്യമന്ത്രിമാരെയും കണ്ടിട്ടുണ്ട്. പേടിപ്പിക്കലൊന്നും വേണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു.
കേരളത്തിലെ ഏഴു മുഖ്യമന്ത്രിമാരുമായി നേരിട്ട് സംഭാഷണം നടത്തിയ ആളാണ് താനെന്നും എല്ലാവരും എല്ലാകാലത്തും പേടിപ്പിക്കുമെന്നും പീടിക ഒഴിപ്പിക്കുമെന്ന്...
തിരുവനന്തപുരം: കുറ്റിച്ചല്‍ നെല്ലിക്കുന്നില്‍ പോലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പ്രദേശത്ത് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് എത്തിയ നെയ്യാർ പോലീസിന് നേർക്കാണ് ആക്രമണം. കുറ്റിച്ചല്‍ നെല്ലിക്കുന്ന് കോളനിയില്‍ പോലീസ് എത്തിയ ഉടനെ കഞ്ചാവ് മാഫിയ സംഘടിതമായി ആക്രമിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.
പോലീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഘം പോലീസ് ജീപ്പ് പൂര്‍ണമായും...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 36,200ല്‍ എത്തി. ഗ്രാമിന് പത്തു രൂപ കൂടി 4525 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
ഈ മാസം ഇതുവരെ പവന് ആയിരം രൂപയാണ് കൂടിയത്. മാസാദ്യത്തില്‍ 35200 രൂപയായിരുന്നു സ്വര്‍ണ വില.
വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ വര്‍ധനയ്ക്കാണ് സാധ്യതയെന്ന്...
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളാരും പ്രതികളാകില്ല. കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കും. കേസിൽ കുറ്റപത്രം ജൂലൈ 24-ന് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ ആകെ 22 പ്രതികളാണുള്ളത്.
കുറ്റപത്രത്തിൽ ബിജെപി നേതാക്കളുടെ മൊഴികൾ ഉൾപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ്...
കൊച്ചി: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് പൂട്ടിയത് ഇരുപതിനായിരത്തോളം വ്യാപാരസ്ഥാപനങ്ങൾ. രജിസ്ട്രേഷൻ റദ്ദാക്കാൻ ജിഎസ്ടി വകുപ്പിന് നൽകിയ അപേക്ഷപ്രകാരമുള്ള കണക്കാണിത്. പൂട്ടിയവയിൽ ഭൂരിഭാഗവും ഹോട്ടലുകളാണ്.
കാണണം, തോമസേട്ടന്‍റെ ദുരിതം
മുപ്പത് കൊല്ലത്തിലധികമായി തോമസേട്ടൻ കൊച്ചി ആലുവയിൽ അന്നപൂര്‍ണ ഹോട്ടൽ തുടങ്ങിയിട്ട്. നാല് രൂപക്ക് ആലുവക്കാര്‍ക്ക് ഊണ് കൊടുത്തായിരുന്നു തുടക്കം. ഒരു വര്‍ഷം മുമ്പ് വരെ, പതിമൂന്ന് തൊഴിലാളികളുള്ള കടയുടെ ഉടമ. എന്നാൽ...
തിരുവനന്തപുരം: കടകൾ എല്ലാ ദിവസവും തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം തുടർനിലപാട് സ്വീകരിക്കാൻ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും.
ജൂലൈ 21-ന് പെരുന്നാൾ വരെ എല്ലാ കടകളും എല്ലാ ദിവസവും തുറക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇവയടക്കം ചില ഇളവുകൾ സർക്കാർ നൽകാൻ...
കൊച്ചി: കടകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. നയപരമായ തീരുമാനം സ്വീകരിക്കണം. സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹ്യ അകലം പാലിക്കുന്നതും കൃത്യമായി നടക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുണിക്കടകള്‍ ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം.
ആള്‍ക്കൂട്ടം നിയന്ത്രിക്കുന്ന ഭാഗമായാണ് കടകള്‍ തുറക്കാതിരിക്കുന്നത് എങ്കില്‍, സംസ്ഥാനത്ത് പലയിടങ്ങളിലും ആള്‍ക്കൂട്ട...
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്ന കാര്യം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്തില്ല. നാളെ ചേരുന്ന അവലോകനയോഗത്തിലായിരിക്കും വിഷയം ചർച്ചയാകുക. പെരുന്നാളിന് മുമ്പ് കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.