പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ മുഈനലി തങ്ങൾക്കെതിരെ ലീഗ് നടപടിയെടുത്തേക്കും. യൂത്ത് ലീഗ് ഭാരവാഹിത്വത്തിൽ നിന്ന് മാറ്റുമെന്നാണ് വിവരം. നാളെ നടക്കുന്ന ലീഗ് നേതൃയോഗത്തിൽ തീരുമാനമുണ്ടാകും. ഇന്ന് മലപ്പുറത്ത് ലീഗ് നേതാക്കൾ അടിയന്തര യോഗം ചേരും.
പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമർശനമാണ് മുഈനലി നടത്തിയത്. ഹൈദരലി തങ്ങൾക്ക് ഇ.ഡിയുടെ നോട്ടിസ് കിട്ടാൻ കാരണം ദേശീയ ജനറൽ...
കാസർകോട്: കർണാടകയിലേക്കു പ്രവേശിക്കുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തലപ്പാടിയിൽ പരിശോധനയ്ക്കു വേണ്ടി വിപുലമായ സൗകര്യങ്ങൾ ഒരുക്കി ആരോഗ്യ വകുപ്പ്. തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തിൽ പരിശോധനാ സൗകര്യത്തിനായി 3 ബാച്ചുകളിലായി പരിശോധനാ സംഘത്തെ സജ്ജീകരിച്ചു. ഒരു ദിവസത്തിനകം തന്നെ പരിശോധനാഫലം ആളുകൾക്ക് അവരുടെ മൊബൈൽ ഫോണിൽ ലഭ്യമാകുന്ന രീതിയിൽ...
തിരുവനന്തപുരം: കടകളിൽ എത്താൻ വാക്സീൻ സർട്ടിഫിക്കറ്റ് നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല. അരി വാങ്ങാൻ പോകാനും വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന തരത്തിലുള്ള നിബന്ധനയ്ക്കെതിരെ വിമർശനം ശക്തം. നിർദേശത്തിൽ വ്യാപാരികളും അസംതൃപ്തരാണ്. ഏതൊക്കെ ഇടങ്ങൾ അടച്ചിടണം എന്നതിൽ ആശയക്കുഴപ്പം തുടരുന്നു.
കടയിൽപോകാൻ സർട്ടിഫിക്കറ്റ് എന്ന നിബന്ധന ഇന്നലെ സംസ്ഥാനത്ത് എവിടെയും കര്ശനമാക്കിയില്ല. എന്നാൽ, സർക്കാർ നിർദേശിച്ച രേഖകളില്ലാതെ...
കാസർകോട്: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് കാസർകോട് യുവാവിനെ തട്ടിക്കൊണ്ടുപോയി. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ ഷെഫീഖിനെയാണ് തട്ടിക്കൊണ്ടു പോയത്. പൊലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് മണിക്കൂറുകൾക്കകം ഇയാളെ മോചിപ്പിച്ചു. അന്വേഷണത്തിൽ ആറു പേർ അറസ്റ്റിലായി.
കാഞ്ഞങ്ങാട് കടപ്പുറത്തെ വീട്ടിലേക്ക് കാറിൽ വരികയായിരുന്ന ഷഫീഖിനെ വലിച്ചിറക്കി സംഘം മറ്റൊരു കാറിൽ കയറ്റുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞ് പൊലീസ്...
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്ക് വെള്ളിയാഴ്ച മുതല്‍ വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. ആദ്യദിനം ദുബായിലേക്കാണ് സര്‍വീസ്. ഇതിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ക്ക് ആവശ്യമായ റാപ്പിഡ് ടെസ്റ്റിനുള്ള സംവിധാനം വിമാനത്താവളത്തില്‍ ആരംഭിച്ചു. മൂന്ന് മണിക്കൂറിനുള്ളില്‍ 500 പേരെ പരിശോധിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയതെന്ന് കിയാല്‍ ഓപറേഷന്‍ ഹെഡ്...
മലപ്പുറം∙ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി തങ്ങളുടെ ആരോപണങ്ങള്‍ നിഷേധിച്ച് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. ഇന്നു കണ്ടതു ശത്രുക്കളുടെ കയ്യില്‍ കളിക്കുന്ന ആളുകളുടെ പ്രവൃത്തിയാണ്. മുഈൻ അലി തങ്ങൾ വാര്‍ത്താസമ്മേളനം നടത്തിയത് പാര്‍ട്ടി അനുമതിയില്ലാതെയാണ്. പരസ്യവിമര്‍ശനം പാടില്ലെന്ന ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശം അദ്ദേഹം ലംഘിച്ചു.
ഹൈദരലി തങ്ങളെ...
തിരുവനന്തപുരം: കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായവരുടെ അംശാദായം കേരളത്തിലെ സബ് പോസ്റ്റ് ഓഫിസുകള്‍ വഴി ഓണ്‍ലൈനായാണ് സ്വീകരിക്കുന്നതെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഓഫിസ് നേരിട്ട് അംശാദായം സ്വീകരിക്കുന്നില്ല. അംശാദായം സ്വീകരിക്കുന്നതിന് ബോര്‍ഡ് ഏതെങ്കിലും വ്യക്തികളെയോ യൂണിയനുകളെയോ ഏജന്‍സികളേയോ ഏല്‍പിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു.
പ്രതിമാസം 100 രൂപ നിരക്കില്‍ വര്‍ഷത്തില്‍ ഒന്നിച്ചോ തവണകളായോ സബ് പോസ്റ്റ് ഓഫിസുകള്‍ വഴി...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചതാണ് ഇക്കാര്യം. https://covid19.kerala.gov.in/deathinfo/ ല്‍നിന്ന് വിവരങ്ങള്‍ ലഭിക്കും.
പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ പോര്‍ട്ടല്‍. പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി...
കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട കേസില്‍ മൊഴിയെടുക്കാന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചതിന് പിന്നാലെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകന്‍ മോയിന്‍ അലി.
ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയില്‍ അദ്ദേഹം ഇടപെട്ടില്ലെന്ന് മോയിന്‍ അലി കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം...
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് കര്‍ണാടക സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സംസ്ഥാനത്തിന് അകത്തേക്കും പുറത്തേയ്ക്കുമുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അതിര്‍ത്തികള്‍ അടയ്ക്കാന്‍ പാടുള്ളതല്ല. കര്‍ണാടകയുടെ ഈ നടപടി മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...