തിരുവനന്തപുരം: അഭിനന്ദനങ്ങള്‍ സ്വീകരിക്കുന്ന തിരക്കിലാണ് ഒളിംപിക്‌സ് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി.ആര്‍. ശ്രീജേഷ്. അതിനിടയില്‍ ശ്രീജേഷിനോടുള്ള ആദരവുകൊണ്ട് സൗജന്യ പെട്രോള്‍ നല്‍കാനൊരുങ്ങുകയാണ് തിരുവനന്തപുരത്തെ പെട്രോള്‍ പമ്പ് ഉടമ സുരേഷ്.
ശ്രീജേഷ് എന്ന് പേരുള്ള ആര്‍ക്കും പെട്രോള്‍ സൗജന്യം നല്‍കുമെന്നാണ് കാഞ്ഞിരംപാറയിലെ ഹരേ കൃഷ്ണ എന്ന പെട്രോള്‍ പമ്പുടമ അറിയിച്ചിരിക്കുന്നത്. ശ്രീജേഷ്...
തിരുവനന്തപുരം: കോവിഡ് മഹാമാരിയും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും സമ്മാനിച്ച ദുരിത കാലത്താണ് ഇത്തവണ ഓണം എത്തുന്നത്. വലിയൊരു വിഭാഗം ജനങ്ങളും വരുമാനമില്ലാതെ കഷ്ടപ്പെടുകയാണ്. പുത്തൻ തുണിത്തരങ്ങളും സദ്യവട്ടങ്ങളും ഒക്കെ പലർക്കും ഇത്തവണ ഓർമ മാത്രമാകും. എന്നാൽ കേരളത്തിലെ 5.2 ലക്ഷം വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സന്തോഷിക്കാം. അവർക്കായി ഓണം ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. 311...
തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ നിയമസഭക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി സമാന്തര നിയമസഭ നടത്തി പ്രതിപക്ഷം. മുസ്‌ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീര്‍ സമാന്തര നിയമസഭയില്‍ മുഖ്യമന്ത്രിയായി.
ലീഗ് എം.എല്‍.എയായ എന്‍. ഷംസുദ്ദീന്‍ സ്പീക്കറായി. പ്രതിഷേധസംഗമത്തില്‍ വെച്ച് എം.എല്‍.എ പി.ടി. തോമസ് അടിയന്തര പ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉപനേതാവ്...
മൂന്നുദിവസം കുറഞ്ഞ നിലവാരത്തിൽ തുടർന്ന സ്വർണവിലയിൽ വ്യാഴാഴ്ച നേരിയ വർധന. പവന്റെ വില 200 രൂപ കൂടി 34,880 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4360 രൂപയുമായി. 34,680 രൂപയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പവന്റെ വില.
അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 0.12ശതമാനം താഴ്ന്ന് 46,334 രൂപയായി....
തിരുവനന്തപുരം: കേരള ബാങ്ക് എടിഎം തട്ടിപ്പില്‍ രണ്ട് പേർ കസ്റ്റഡിയിൽ. തമിഴ്നാട്ടിൽ നിന്നാണ് സൈബർ പൊലീസ് രണ്ട് പേരെ പിടികൂടിയത്. കാസർഗോഡ് സ്വദേശികളാണ് പിടിയിലായത് രണ്ട് പേരും. സോഫ്റ്റ്‍വെയർ ഹാക്ക് ചെയ്താണ് എടിഎം വഴിയുള്ള തട്ടിപ്പ് നടന്നതെന്ന സംശയത്തിലാണ് പൊലീസ്. അതിവിദഗ്ധമായാണ് കേരള ബാങ്കിന്‍റെ മൂന്ന് എടിഎമ്മുകളിൽ നിന്നും രണ്ടേ മൂക്കാൽ ലക്ഷം രൂപ തട്ടിയെടുത്തത്.
വ്യാജ...
കാസര്‍കോട്: കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി ടി കെ പൂക്കോയ തങ്ങളെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിക്കും. കേസിലെ പ്രധാന പ്രതിയായ പൂക്കോയ തങ്ങള്‍ ഇന്നലെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ ആകെ 166 കേസുകളാണ് രജിസ്റ്റര്‍...
തിരുവനന്തപുരം∙ മുസ്‌ലിം ലീഗിനെ തകർക്കാനുള്ള സിപിഎമ്മിന്റെ ശ്രമം നടപ്പാകില്ലെന്നു നിയമസഭയിൽ മഞ്ഞളാംകുഴി അലി എംഎൽഎ. സി.എച്ച്. മുഹമ്മദ് കോയ പറഞ്ഞതു പോലെ ഉറങ്ങുന്ന സിംഹം ആണ് മുസ്‌ലിം ലീഗ്. അതിനെ വെറുതെ ചൊറിഞ്ഞു ഉണർത്തിയാൽ സിപിഎമ്മിന്റെ നാശമാകും ഉണ്ടാകുക. മുസ്‌ലിം ലീഗിനെ ഇല്ലാതാക്കാനും തകർക്കാനും കുറെ ആൾക്കാൾ മുൻകാലങ്ങളിൽ ശ്രമിച്ചതാണ്.
ഐസ് കട്ടയിൽ പെയിന്റ് അടിക്കുന്നതു...
2031ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ മുസ്‌ലിം ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് എ.എന്‍ ഷംസീര്‍. നിയമസഭയില്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പോട് കൂടി ലീഗ് മൂന്ന് ജില്ലകളില്‍ ഒതുങ്ങി. അടുത്ത തെരഞ്ഞെടുപ്പില്‍ കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ അക്കൗണ്ട് പൂട്ടിക്കും. തൊട്ടടുത്ത തെരഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ അക്കൗണ്ടും പൂട്ടിക്കും. ഇന്ദിരാ ഗാന്ധിയുടെ മിറര്‍ ഇമേജാണ് നരേന്ദ്ര...
സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
കേരളത്തിൽ ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിൽ ലോക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങും. ഐ.പി.ആർ. എട്ടിന് മുകളിലുള്ള വാർഡുകൾ കേന്ദ്രീകരിച്ചായിരിക്കും നിയന്ത്രണങ്ങൾ കടുപ്പിക്കുക. രോഗബാധ ജനസംഖ്യാ അനുപാതം 8-ന് മുകളിലുള്ള വാർഡുകളിൽ ഇന്ന് അർധരാത്രി മുതൽ ലോക്ഡൗൺ നടപ്പിലാക്കി തുടങ്ങും.
52 തദ്ദേശ സ്ഥാപനങ്ങളിലായി 266 വാർഡുകളിലാണ് നിലവിൽ നിയന്ത്രണം ഉള്ളത്. ഐ.പി.ആർ. 14-ൽ ഏറെയുള്ള ജില്ലകളിൽ മൈക്രോ-കണ്ടെയിൻമെന്റ്...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...