തിരുവനന്തപുരം: ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ്. ദേശീയതയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന കാരണത്താലാണ് കെ. സുരേന്ദ്രനും കണ്ടാലറിയുന്ന ഏതാനും പേര്‍ക്കുമെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കെ. സുരേന്ദ്രന്‍ തെറ്റായ രീതിയില്‍ പതാക ഉയര്‍ത്തിയത്....
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചതായി സര്‍ക്കാര്‍. നിയമസഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നം ഇല്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കെ.ജെ മാക്സി എംഎല്‍എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് മറുപടി നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ കമ്പനികളില്‍ നിന്ന് വാക്സിന്‍ സംഭരിച്ച വകയില്‍ 29.29...
എംഎസ്എഫ് ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനിൽ പരാതി നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്ത നേതാവ് സമദ് പൂക്കോട്ടൂർ. ആഭ്യന്തര പ്രശ്നം തെരുവിൽ അല്ല പറയേണ്ടതന്ന് സുന്നി യുവജന സംഘം നേതാവ് അബ്‍ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. വനിതാ കമ്മീഷനെ സമീപിക്കാൻ കുടുംബ കോടതിയിലെ പ്രശ്നമാണോ എന്നും ഹരിത ഭാരവാഹികളെ അദ്ദേഹം പരിഹാസിച്ചു. എംഎസ്എഫ് പൂക്കോട്ടൂർ...
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ഷാർജയിൽ നിന്നെത്തിയ നാല് പേരിൽ നിന്നായി 2.4 കോടിയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജൻസാണ് 5.006 കിലോഗ്രാം സ്വർണം പിടിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസിൽനിന്ന് (ഡി.ആർ.ഐ) ലഭിച്ച സൂചന പ്രകാരമായിരുന്നു പരിശോധന.
എയർ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയിൽനിന്ന് 3.36 കിലോഗ്രാം സ്വർണമിശ്രിതം കണ്ടെടുത്തു. ശരീരത്തിനകത്തും കാലിന് ചുറ്റും...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,582 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ശതമാനമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 102 മരണം കൂടി കൊവിഡ് 19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാന സർക്കാർ കണക്കനുസരിച്ച് കേരളത്തിലെ ആകെ കൊവിഡ് മരണം 18,601 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 141 പേര്‍ സംസ്ഥാനത്തിന് പുറത്ത്...
എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതിയില്‍ വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന് നിര്‍ദേശം നല്‍കി. പരാതിക്കാരുടെ മൊഴി ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ച് നിന്നതോടെ പ്രശ്നപരിഹാരത്തിന് മുനവ്വറലി തങ്ങള്‍...
മലപ്പുറം: എംഎസ്എഫ് നേതാക്കൾക്കെതിരെ ഹരിത ഭാരവാഹികൾ വനിതാ കമ്മീഷന് പരാതി നൽകിയ സംഭവം
ഒത്തുതീർപ്പാക്കാൻ മുസ്ലീം ലീഗിൽ തിരക്കിട്ട നീക്കം. എം.എസ്.എഫ് -ഹരിത നേതാക്കളുമായി കൂടിയാലോചിച്ച് ഒത്തുതീർപ്പുണ്ടാക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. ഹരിത നേതാക്കളുടേത് നടപടി അച്ചടക്ക ലംഘനമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞെങ്കിലും അവർക്കെതിരെ പെട്ടന്ന് നടപടികളിലേക്ക് പോകേണ്ടതില്ലെന്ന...
മലപ്പുറം: മുൻ മന്ത്രിയുടം ഇടത് സഹയാത്രികനുമായ കെ ടി ജലീലിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം വാട്‌സാപ്പ് സന്ദേശമായാണ് ജലീലിന് ഭീഷണി ലഭിച്ചിരുന്നത്. കൂലിപ്പണിക്കാരനായ ഹംസ പെട്ടെന്നുള്ള പ്രകോപനത്തിലാണ് വാട്‌സാപ്പ് സന്ദേശം അയച്ചതെന്നും മറ്റ് ഉദ്ദേശങ്ങള്‍ ഒന്നും ഇല്ലായെന്നും...
തിരുവനന്തപുരം: വാക്സിനേഷനിൽ പുതിയ റെക്കോഡുമായി കേരളം. സംസ്ഥാനത്ത് ഇന്ന് നടന്നത് റെക്കോഡ് നമ്പർ വാക്സിനേഷനാണ്. ഇന്നത്തെ വാക്സിനേഷൻ 5,35,074 കടന്നു. 5,15,000 ആണ് ഇതുവരെ ഉള്ള റെക്കോർഡ്. അതേസമയം, കണ്ടെയ്ൻമെന്‍റ് സോണുകളിൽ കൊവിഡില്ലാത്ത എല്ലാവർക്കും വാക്സീൻ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ച ശേഷം 5 ലക്ഷത്തിലധികം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. സംസ്ഥാനത്തിന്...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...