സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണ്. കോളജ് വിദ്യാര്‍ത്ഥികള്‍ കോളജില്‍ എത്തും മുന്‍പ് വാക്‌സിന്‍ സ്വീകരിക്കണം. ആരോഗ്യവകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും വാക്‌സിനേഷന് കൈകോര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിനെ ചെറുക്കുന്നതിനുള്ള പൊതുജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൊവിഡ് വാക്‌സിനേഷന്‍ കൂടി ആരംഭിച്ചതോടെ ശക്തിപ്പെട്ടുവെന്ന് മുഖ്യമന്ത്രി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (wipr) അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലാണ് ഇളവ് അനുവദിച്ചത്.
നിലവില്‍ ഡബ്ല്യൂഐപിആര്‍ ഏഴിന് മുകളിലുള്ള പ്രദേശങ്ങളിലാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കല്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നത്. ഇത് എട്ടായി ഉയര്‍ത്താനാണ് മുഖ്യമന്ത്രി...
ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അറസ്റ്റില്‍. പരാതിയില്‍ മൊഴിയെടുക്കുന്നതിനായി നവാസിനെ പൊലീസ് വിളിപ്പിച്ചിരുന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷം നവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിനിടെ ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് 10 ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍...
കൊച്ചി: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന നിർദ്ദേശം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ഡി.ജി.പി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തൃശൂർ ചേർപ്പ് സ്വദേശിയായ വ്യാപാരി ജെ.എസ്. അനിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. നേരത്തെ ഈ ഹർജി പരിഗണിച്ചപ്പോൾ 'എടാ, എടീ' വിളികൾ പൊലീസ് ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ...
തിരുവനന്തപുരം ∙ ബാലരാമപുരം നരുവാമൂട് അരിക്കടമുക്കിൽ അമ്മയെ മകൾ വെട്ടിക്കൊന്നു. രാവിലെ 8 മണിയോടെ മകൾ ലീലയുടെ (62) വെട്ടേറ്റ് അന്നമ്മയാണ് (85) മരിച്ചത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റു. ലീല മാനസികരോഗത്തിനു നേരത്തേ ചികിത്സ നേടിയിരുന്നതായി പൊലീസ് പറഞ്ഞു.
അമ്മയെ വെട്ടിയശേഷം ചിരട്ടയും മണ്ണെണ്ണയും ഉപയോഗിച്ച് കത്തിക്കാനും ശ്രമമുണ്ടായി. ശരീരം ഭാഗികമായി കത്തി. ലീല വിവാഹിതയാണെങ്കിലും...
ഇടുക്കി; ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് വാഹനത്തിന്റെ ക്ലീനർ മരിച്ചു. എറണാകുളം കറുകുറ്റി എടക്കുന്ന് ആമ്പലശേരി സുബ്രൻ (51) ആണു മരിച്ചത്. വാഹന ഉടമയായ ഡ്രൈവർ നെടുവേലിൽ ഡേവിസ് (42) പരുക്കുകളോടെ രക്ഷപ്പെട്ടു. ഇടുക്കി അടിമാലിയിൽ ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം.
രാജാക്കാട്ട് ആരംഭിക്കുന്ന കറി പൗഡർ യൂണിറ്റിലേക്കു യന്ത്രസാമഗ്രികളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. വഴിയറിയാത്തതു കൊണ്ട്...
കോഴിക്കോട്: ഹരിതയ്ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാഗം രംഗത്ത്. ഹരിതയ്ക്കെതിരായ നടപടി പുന:പരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആവശ്യമുന്നയിച്ച് ഇവർ മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു.
സീനിയർ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവരാണ് കത്തയച്ചിരിക്കുന്നത്. സ്ഥിതി വഷളാക്കിയത് പിഎംഎ സലാമിന്റെ ഇടപെടലാണെന്നും ഇവർ ആരോപിക്കുന്നു. എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി മുസ്ലീംലീഗ്...
മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തം. രണ്ട് പേർ മരിച്ചു. കോട്ടയ്ക്കൽ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്.
നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപടർന്നത്. ഹോട്ടലിൽ ഉണ്ടായിരുന്ന ആളുകൾ തീപടർന്നപ്പോൾ ഓടി രക്ഷപ്പെട്ടു. മരണപ്പെട്ട രണ്ടുപേർ മുകളിലത്തെ നിലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അബോധാവസ്ഥയിലുള്ള ഇരുവരെയും പൊള്ളലിലേറ്റത്തിനെ തുടർന്ന്...
കാസര്‍കോട്: ദേശീയപാതാ വികസനത്തിന് നേരത്തെ ഏറ്റെടുത്ത ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് മാറി നിര്‍മ്മാണ കമ്പനി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതായി പരാതി. കാസര്‍കോട് പലയിടത്തും നേരത്തെ സ്ഥാപിച്ച കല്ലില്‍ നിന്നും രണ്ട് മുതല്‍ നാല് മീറ്റര്‍ വരെ മാറി വേറെ കല്ല് സ്ഥാപിച്ചതായാണ് ആക്ഷേപം.
കാസര്‍കോട് അണങ്കൂറിലെ പ്രസാദിന്‍റെ വീട്ടില്‍ ദേശീയ പാതാ വികസനത്തിനായി സ്ഥലം ഏറ്റെടുക്കാനായി നിര്‍മ്മാണ...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...