Kerala

കുതിച്ചുയർന്ന് സ്വർണവില; പവന് 320 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണത്തിന്‍റെ വില ഒറ്റയടിക്ക് 36,000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 36080 രൂപയാണ്. ഗ്രാം വില 40 രൂപ ഉയര്‍ന്ന് 4510 ആയി. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. ഏറെ ദിവസങ്ങള്‍ക്കു ശേഷമാണ് പവന്‍...

ജോജുവിന്റെ കാർ തകർത്ത കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ്‌ നേതാവ് ഷെരീഫ് ആണ്‌ അറസ്റ്റിൽ ആയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അറസ്റ്റിലുള്ള പി.ജി ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു. ജോസഫിന്റെ ജാമ്യഹർജി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു. മാധ്യമങ്ങളിലൂടെ...

ഫാത്തിമ മുസഫർ വനിതാ ലീഗ് ദേശീയ പ്രസിഡന്റ്

കോഴിക്കോട് ∙ വനിതാ ലീഗ് ദേശീയ പ്രസിഡന്റായി ഫാത്തിമ മുസഫറിനെ (തമിഴ്‌നാട്) തിരഞ്ഞെടുത്തു. മുസ്‌ലിം ലീഗ് ദേശീയ ഉപദേശക സമിതിയുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തിലാണ് തീരുമാനം. ഇസ്‌ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവും കരസ്ഥമാക്കിയ ഫാത്തിമ മുസഫർ, മുസ്‌ലിം പഴ്‌സനൽ ലോ ബോർഡ്, തമിഴ്‌നാട് വഖഫ് ബോർഡ്, മുസ്‌ലിം വുമൺ എയിഡ് സൊസൈറ്റി, മുസ്‌ലിം വുമൺസ്...

സംസ്ഥാനത്ത് ഇന്ന് 6580 പുതിയ രോഗികൾ; 7085 രോഗമുക്തർ, 46 മരണം

സംസ്ഥാനത്ത് ഇന്ന് 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂര്‍ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂര്‍ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട് 234, കാസര്‍ഗോഡ് 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്കൂളിലെ ക്ലാസുകൾ തിങ്കളാഴ്ച്ച മുതൽ; ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസുകാരുടെ സ്കൂളിലെ ക്ലാസുകൾ തിങ്കളാഴ്ച്ച മുതൽ തുടങ്ങും. നേരത്തെ 15ാം തിയതി മുതൽ തുടങ്ങാൻ ആയിരുന്നു തീരുമാനം. നാഷണൽ അച്ചീവ്മെന്റ് സർവേ നടക്കുന്നതിനാൽ ആണ് ഈ തീരുമാനം. ഈ മാസം 12 മുതലാണ് സർവേ. 3,5,8 ക്ലാസ്സുകളെ അടിസ്ഥാനം ആക്കിയാണ് സർവേ നടക്കുന്നത്. അതേസമയം ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ 15...

പുതുച്ചേരിയും നികുതി കുറച്ചു; മാഹിയില്‍ പെട്രോള്‍ വില കേരളത്തേക്കാള്‍ പത്തു രൂപ കുറവ്

പുതുച്ചേരി: മറ്റ് എന്‍ഡിഎ ഭരണ സംസ്ഥാനങ്ങളുടെ ചുവടു പിടിച്ച് പുതുച്ചേരിയിലും ഇന്ധന നികുതി കുറച്ചു. ഏഴു രൂപയാണ്, പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വര്‍ധിത നികുതിയില്‍ കുറവു വരുത്തിയത്. ഇതോടെ മാഹിയില്‍ പെട്രോള്‍ വില 92.52 ആയി. നിലവില്‍ 23 ശതമാനാണ് പുതുച്ചേരിയില്‍ വാറ്റ് നിരക്ക്. ഏഴു രൂപ കുറയ്ക്കുന്നതോടെ ഇത് 14.55 ശതമാനമാവും. 94.94 ആണ്...

കണ്ണ് നിറയാതെ, ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടു പൂര്‍ത്തിയാക്കാനാകില്ല: ജയ് ഭീമിനെ അഭിനന്ദിച്ച് മന്ത്രി വി. ശിവന്‍കുട്ടി

രണ്ട് ദിവസം മുമ്പാണ് സൂര്യയെ(surya) നായകനാക്കി ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത 'ജയ് ഭീം'( Jai Bhim) എന്ന ചിത്രം റിലീസ് ചെയ്തത്. ആമസോൺ പ്രൈമിലൂടെ(amazone prime) റിലീസ് ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രം കണ്ടതിന് പിന്നാലെ ജസ്റ്റിസ് കെ ചന്ദ്രുവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് പറയുകയാണ് മന്ത്രി...

ഫസലിനെ കൊന്നത് ആർഎസ്എസല്ല, കൊടി സുനിയും സംഘവുമെന്ന് വീണ്ടും സിബിഐ

കൊച്ചി/ കണ്ണൂർ: സിപിഎം നേതാക്കൾ പ്രതി ചേർക്കപ്പെട്ട തലശ്ശേരി ഫസൽ വധക്കേസിൽ സിബിഐ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. മൂന്ന് മാസം നീണ്ട തുടരന്വേഷണത്തിൽ കേസിൽ ആർഎസ്എസ് പ്രവർത്തകരാണ് വധത്തിന് പിന്നിലെന്ന വാദം തെറ്റെന്ന് തെളിഞ്ഞുവെന്നാണ് സിബിഐ റിപ്പോർട്ടിൽ വാദിക്കുന്നത്. ടിപി വധക്കേസിൽ കുറ്റവാളികളായ കൊടിസുനിയും സംഘവുമാണ്  കൊലപാതകത്തിന് പിന്നിലെന്നും സിപിഎം നേതാക്കളായ കാരായി രാജനും...

കേസുകൾ പിൻവലിക്കാതെ ഇടതു സർക്കാറിന്റെ വഞ്ചന; പൗരത്വ പ്രക്ഷോഭകരെ സഹായിക്കാൻ യൂത്ത് ലീഗിന്റെ 20 രൂപ ചാലഞ്ച്

പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ചുമത്തപ്പെടുന്ന പിഴ സംഖ്യ ജനകീയ സമാഹാരണത്തിലൂടെ ശേഖരിക്കാനൊരുങ്ങി മുസ്ലിം യൂത്ത്‌ലീഗ്. പോലീസ് ചുമത്തിയ കേസ്സുകൾ പിൻവലിക്കുമെന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം പാഴ് വാക്കായി മാറിയ സാഹചര്യത്തിലാണ് ജനകീയ ഫണ്ട് ശേഖരണത്തിന് യൂത്ത് ലീഗ് രംഗത്തുവന്നത്. കേസുകൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിലൂടെ വോട്ട് നേടി അധികാരത്തിലേറിയതിന് ശേഷം സർക്കാർ മലക്കംമറിഞ്ഞിരിക്കുകയാണെന്നും ഈ വിഷയത്തിൽ...

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ മധ്യവയസ്‌കനില്‍ നിന്നും പണം തട്ടിയെടുത്ത ഉപ്പള സ്വദേശിയടക്കം രണ്ട് പേര്‍ അറസ്റ്റിൽ

കണ്ണൂർ : ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി പഴയ ബസ് സ്റ്റാൻ്റിലെത്തിയ കെട്ടിട നിർമ്മാണ തൊഴിലാളികളുടെ മേസ്ത്രിയെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിച്ചു രക്ഷപ്പെട്ട മൂന്നംഗ സംഘത്തിലെ രണ്ടു പേരെ പോലീസ് പിടികൂടി. നിരവധി മോഷണപിടിച്ചുപറി കേസിലെ പ്രതികളായപെരിങ്ങോം കൂറ്റൂർ എരമത്തെ ശ്രീധരൻ്റെ മകൻ കൊയിലേരിയൻ ഹൗസിൽ പ്രവീൺ (42), കാസറഗോഡ് ഉപ്പള സ്വദേശി ആദമിൻ്റെ മകൻ...
- Advertisement -spot_img

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച എംഎ യൂസഫലി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...
- Advertisement -spot_img