Saturday, November 15, 2025

Kerala

സംസ്ഥാനത്ത് ഇന്ന് 11,150 പുതിയ രോഗികൾ, 707 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; 8592 രോഗമുക്തർ, 82 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

ചന്ദ്രിക കള്ളപ്പണ കേസ്; മുഈന്‍ അലി തങ്ങളുടെ മൊഴിയെടുത്ത് ഇഡി

കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസിൽ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈൻ അലി തങ്ങളുടെ മൊഴി എൻഫോഴ്സ്മെന്‍റ് രേഖപ്പെടുത്തി. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു മൊഴിയെടുക്കല്‍. ഇന്ന് ഉച്ചയോടെയാണ് മുഈൻ അലി തങ്ങൾ കൊച്ചി ഇഡി ഓഫീസിൽ ഹാജരായത്. ചന്ദ്രിക പത്രത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശിഹാബ് തങ്ങള്‍ ചുമതലപ്പെടുത്തിയിരുന്നത് മുഈൻ അലി തങ്ങളെയായിരുന്നു. ചന്ദ്രികയുടെ സാമ്പത്തിക ഇടപാടുകൾ...

ഇന്ന്​ മുതൽ 24 വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന്​ കേന്ദ്ര കാലാവസ്ഥാ വകുപ്പ്​

തിരുവനന്തപുരം: കേരളത്തിൽ ഒക്ടോബർ 20 മുതൽ 24 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, അതി തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് (orange alert) പിൻവലിച്ചതിന്റെ ആശ്വാസത്തിലാണ് കേരളം. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത്...

സംസ്ഥാനത്ത് മഴ ഭീതി കുറയുന്നു; 8 ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഭീതി കുറയുന്നു. ശക്തമായ മഴ സാധ്യത മുന്നില്‍ കണ്ട് 11 ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ച ഓറഞ്ച് അലര്‍ട്ടില്‍ മാറ്റം. പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട്. ബാക്കിയുള്ള എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. നാളെ 12 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ട് പിന്‍വലിക്കുകയും ചെയ്തു. കാലാവസ്ഥ നിരീക്ഷണ...

സംസ്ഥാനത്ത് ഇന്ന് 7,643 പുതിയ രോഗികൾ, 10,488 രോഗമുക്തർ

തിരുവനന്തപുരം:  കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ 20 മുതല്‍ 23 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും നദികള്‍ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണ്. നിലവിലെ സാഹചര്യം സാധാരാണ ഗതിയിലേക്ക് എത്തുന്നത് വരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളില്‍...

നാളെയും മറ്റന്നാളും അതിശക്ത മഴ; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. നാളെയും മറ്റന്നാളും ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം , ആലപ്പുഴ, കാസര്‍കോട് ജില്ലകളിലൊഴികെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. വെള്ളിയാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെ എല്ലാ...

സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക്; ഇടുക്കി ഡാം തുറക്കുന്നത് അഞ്ചാം തവണ

തൊടുപുഴ: മഴ ശക്തമായതിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നിരിക്കുകയാണ്. ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. അഞ്ച് മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തും. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളംമാണ് പുറത്തേക്കൊഴുകുക. 2018ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിന്റെ ഷട്ടര്‍...

‘ആ പോസ്റ്റ് എംപി അറിയാതെ, അദ്ദേഹം ക്ഷുഭിതനായി’; മഞ്ചേശ്വരത്തെ ‘വിവാഹ’ പോസ്റ്റില്‍ വിശദീകരണം

കാസര്‍കോട്: മഞ്ചേശ്വരത്തെ യൂത്ത് ലീഗ് നേതാവിന്‍റെ വിവാഹ(marriage) ചിത്രം പങ്കുവച്ചത് വിവാദമായതോടെ വിശദീകരണവുമായി കാസര്‍കോട്(kasargod) എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍റെ(Rajmohan Unnithan) ഫേസ്ബുക്ക് അഡ്മിന്‍ പാനല്‍.  മുസ്‌ലിം യൂത്ത് ലീഗ് നേതാക്കളായ സിനാന്‍റെയും ജ്യേഷ്ഠൻ ഷഫീഖിന്‍റേയും വിവാഹ പരിപാടികളിൽ പങ്കെടുത്ത ശേഷമമുള്ള ചിത്രം പോസ്റ്റ് ചെയ്തത്  എംപിയുടെ അറിവോ സമ്മതമോ ഇല്ലാതെ ആയിരുന്നുവെന്ന് ഫേസ്ബുക്ക് പേജിന്‍റെ(facebook...

ഉരുള്‍പൊട്ടലിനിടയില്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു റൈഡര്‍മാര്‍; വൈറലായി വീഡിയോ

മൂന്നുദിവസമായി ദുരന്തവാര്‍ത്തകള്‍ കേട്ട് കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഉരുള്‍പൊട്ടല്‍മേഖലയില്‍ നിന്നു അദ്ഭുതകരമായി രക്ഷപെട്ട ഒരു കൂട്ടം ബൈക്ക് റൈഡര്‍മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കൂട്ടിക്കലിലും കോക്കയാറിലും ഉരുപൊട്ടലുണ്ടായ 16-ാം തീയതി ഇടുക്കിയിലേക്ക് യാത്ര തിരിച്ച ഒരുകൂട്ടം റൈഡര്‍മാരാണ് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അദ്ഭുതകരമായി തിരിച്ചെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുടെ 'സഞ്ചാരി' എന്ന...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img