Saturday, November 15, 2025

Kerala

“ഇന്ധനവില ഇതെങ്ങോട്ട് ? പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി”

ഇന്ധന വില വീണ്ടും കൂട്ടി. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോൾ വില 110 കടന്നിരുന്നു. കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 108.25 രൂപയും ഡീസൽ ലീറ്ററിന് 102.06 രൂപയുമാണ് വില. കോഴിക്കോട്...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി യുവതി എത്തി; കാസര്‍കോട്ടെ യുവതി മലപ്പുറത്തെത്തിയത് തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാമുകനെ തേടി! യുവാവിനെ വിവാഹം കഴിക്കാൻ എത്തിയ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, അവസാനം...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി യുവതി കാസര്‍കോട് നിന്ന് മലപ്പുറത്തെത്തി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാമുകനെ തേടിയാണ് യുവതി വീടുവിട്ടിറങ്ങിയത്. ഭര്‍തൃമതിയായ ഇവര്‍ അടുത്തിടെ വിവാഹമോചനം നേടിയതായി പോലീസ് വ്യക്തമാക്കി. ഇതേതുടര്‍ന്ന് യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യമാണ് യുവതി ഉന്നയിച്ചത്. ഇതിനായിരുന്നു തിരൂരങ്ങാടിയിലെത്തിയത്. പക്ഷെ അവിടെ എത്തിയപ്പോള്‍ കണ്ടത് യുവാവിന്റെ ഭാര്യയെയും മൂന്ന്​...

ആക്ഷന്‍ ഹീറോ ബിജു സിനിമയെ വെല്ലും കോഴിക്കോട് സ്‌റ്റേഷനില്‍ നടന്നത്… സാര്‍ ഇതു ഇദ്ദേഹത്തിന്റെ കുഞ്ഞല്ല, കാമുകന്റെ കുഞ്ഞാണ്; സിനിമയിലെ കാമുകിയുടെ അതേ വാക്കുകളാണ് യുവതിയും പറഞ്ഞത്

‘ആക്‌ഷൻ ഹീറോ ബിജു’  എന്ന സിനിമയിലെ പവിത്രനെ ഓർമയില്ലേ ?  മകളുടെ അച്ഛൻ മറ്റൊരാളാണെന്ന് അറിഞ്ഞപ്പോൾ ‘പറ്റിക്കാൻ വേണ്ടി പറയുന്നതാ സാറേ....പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും പറയരുതെന്ന് ഇവരോട് പറയണം–’ എന്നു പറഞ്ഞ്, കരഞ്ഞു കൊണ്ട് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിപ്പോകുന്ന പവിത്രൻ. 3 മിനിറ്റു കൊണ്ട് സുരാജ് വെഞ്ഞാറമൂട് അനശ്വരമാക്കിയ കഥാപാത്രം. ആ രംഗം അതേപടി...

സംസ്ഥാനത്ത് ഇന്ന് 7163 പുതിയ രോഗികൾ, 614 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; 6960 രോഗമുക്തർ, 90 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി 274, വയനാട് 166, കാസര്‍ഗോഡ് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

സ്വകാര്യ ബസുകള്‍ നവംബര്‍ 9 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

ഡീസൽ വില ഭീമമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. നവംബർ 9 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. മുന്‍പ് പ്രഖ്യാപിച്ച സമരം മാറ്റിവെച്ചതാണ്. കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധനകൂടി വന്നതോടെ ഈ വ്യവസായത്തിന് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ലെന്നും ബസ് ഉടമകളുടെ സയുക്ത...

പോലീസ് മാറേണ്ട സമയം അതിക്രമിച്ചു, രാജാക്കന്മാരാണെന്ന തോന്നല്‍ ഉണ്ടാകരുത്: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കൊച്ചി: പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. പോലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാജാക്കന്മാരാണ് എന്ന തോന്നല്‍ പോലീസുകാര്‍ക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന കോടതി ഉത്തരവ് പോലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന നിലപാട് തെറ്റാണ്. തെറ്റു ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനുള്ള മനോധൈര്യമാണ് സേനയ്ക്ക് ഉണ്ടാകേണ്ടതെന്നും ജസ്റ്റിസ്...

സ്വര്‍ണവില വീണ്ടും 36,000ന് മുകളില്‍; നാലാഴ്ചക്കിടെ 1300 രൂപ വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 36,000 രൂപ കടന്നു. 160 രൂപ വര്‍ധിച്ച് ഒരു പവന്റെ വില 36,040 രൂപയായതോടെ, സ്വര്‍ണവില വീണ്ടും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 4505 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെയും വര്‍ധിച്ചിരുന്നു....

വരന്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ്, വധു എസ്.എഫ്.ഐ; കൊടിമറന്നൊരു ‘ക്ലാസ്‌മേറ്റ്‌സ്’ കല്ല്യാണം

കോഴിക്കോട്: വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും പ്രസ്ഥാനവും കൊടിയുടെ നിറവും രണ്ടാണെങ്കിലും അവരുടെ മനസ്സ് ഒന്നായി, പകർന്നുനൽകിയ സ്നേഹത്തിനുമുന്നിൽ. വിദ്യാർഥിരാഷ്ട്രീയത്തിൽ ഇരുസംഘടനകളിൽ പ്രവർത്തിച്ച നിഹാലും ഐഫയും ജീവിതത്തിൽ ഇനി ഒരുമിച്ചുനടക്കും. കെ.എസ്.യു. ജില്ലാ പ്രസിഡൻറായ വി.ടി. നിഹാലിന്റെയും എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി മുൻ അംഗമായിരുന്ന ഐഫ അബ്ദുറഹിമാന്റെയും വിവാഹനിശ്ചയമായിരുന്നു ഞായറാഴ്ച. കോഴിക്കോട് ഗവ. ലോ കോളേജിൽ നിഹാലിന്റെ ജൂനിയറായിരുന്നു...

മുല്ലപെരിയാര്‍ വിഷയത്തിലെ പ്രതികരണം: പൃഥ്വിരാജിതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം; കോലം കത്തിച്ചു

ചെന്നൈ: മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. മുല്ലപെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന നടന്‍ പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ തേനി ജില്ലാ കലക്ട്രേറ്റിന് മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ...

സൂപ്പര്‍താരം സൂര്യയ്‌ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിച്ച് സിബി തോമസ്; ജയ് ഭീമിലും പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ!

സൂപ്പര്‍താരം സൂര്യയ്‌ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിച്ച് സിബി തോമസ്. സൂര്യ നായകനായെത്തുന്ന ജയ് ഭീമിലൂടെയാണ് സിബി എത്തുന്നത്. ഈ ചിത്രത്തിലും പോലീസ് ഉദ്യോഗസ്ഥനായി തന്നെയാണ് എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടത്. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ജയ്ഭീമില്‍ പ്രകാശ് രാജ്, രജിഷ വിജയന്‍, രമേഷ് റാവു, കെ മണികണഠന്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങള്‍. സൂര്യയും...
- Advertisement -spot_img

Latest News

കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ലിയു.എസ്.എ) ജില്ലാ സമ്മേളനം തിങ്കളാഴ്ച

കുമ്പള : കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ - കെ.ഇ.ഡബ്ലിയു.എസ്.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കാസർകോട് ജില്ല സമ്മേളനം തിങ്കളാഴ്ച കുമ്പള...
- Advertisement -spot_img