Sunday, November 16, 2025

Kerala

ചന്ദ്രിക കള്ളപ്പണക്കേസ്: ഇബ്രാഹീം കുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസില്‍ ഇബ്രാഹീം കുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ. അന്വേഷണം തടയണമെന്ന ഇബ്രാഹീം കുഞ്ഞിയുടെ ഹരജിയിലാണ് നടപടി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. രണ്ടാഴ്ചയാണ് സ്‌റ്റേ ഏര്‍പ്പെടുത്തിയത്. ഇതിന് ശേഷം വിശദമായി വാദം കേട്ട് ഹരജിയില്‍ തീരുമാനം എടുക്കാം എന്നാണ് കോടതി പറഞ്ഞത്.  

‘പെട്രോളടിയ്ക്കാന്‍ കാശില്ലാത്തതിനാല്‍ വണ്ടി വിറ്റു’: ജോജുവിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി വിടി ബല്‍റാം

കൊച്ചി: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ പഴയ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ഓട്ടോമൊബൈല്‍ വ്ളോഗറായ ബൈജു എന്‍ നായര്‍ തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിന്നുള്ള ഒരു ഭാഗമാണ് ബല്‍റാം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ ബൈജുവും ജോജുവും കൂടി...

സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമായി നടന്‍ ജോജുവിന്റെ അക്കൗണ്ടുകള്‍

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ നിന്ന് നടന്‍ ജോജു ജോര്‍ജിന്റെ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായി. കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിനെ എതിര്‍ത്തും പിന്തുണച്ചുമുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അക്കൗണ്ടുകള്‍ അപ്രത്യക്ഷമായിരിക്കുന്നത്. നിലവില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ജോജുവിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ലഭിക്കുന്നില്ല. പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന്...

‘110 രൂപയുള്ള പെട്രോളിന് 66 ശതമാനം നികുതി, മോദിസര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ സംസ്ഥാനം ഫ്യൂസ് ഊരിക്കൊടുക്കുന്നു’ – ഷാഫി പറമ്പില്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ നികുതി ഭീകരതയാണ് നടക്കുന്നതെന്ന് നിയമസഭയില്‍ പ്രതിപക്ഷം. നരേന്ദ്രമോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ ഫ്യൂസ് ഊരിക്കൊടുക്കുന്ന പണിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ പറഞ്ഞു. 110 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ 66 ശതമാനമാണ് നികുതി ഈടാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ധനത്തിന് 66 ശതമാനം നികുതി കൊടുക്കേണ്ട ദുരവസ്ഥയിലാണ് സംസ്ഥാനത്തെ...

അരാഷ്ട്രീയതയെ താലോലിക്കുന്നതില്‍ ചില അപകടങ്ങളുണ്ട്; പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് തെരുവില്‍ നടത്തിയ സമരത്തെ പിന്തുണച്ച് ദീപാ നിശാന്ത്

കൊച്ചി: പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിനെതിരെ, തിങ്കളാഴ്ച കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ പിന്തുണച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ദീപാ നിശാന്ത് സമരത്തിന് പിന്തുണയറിയിച്ചത്. പെട്രോള്‍ വിലക്കയറ്റത്തിന്റെ സൂക്ഷ്മാനുഭവങ്ങളെപ്പറ്റി പ്രിവിലേജ്ഡ് ആയ നമ്മളില്‍ പലരും അജ്ഞരാണെന്നും സ്വന്തം കാല്‍ച്ചുവടുകളാണ് ലോകത്തിന്റെ അളവുകോലെന്ന് തെറ്റിദ്ധരിക്കുന്നവരാണെന്നും ദീപാ നിശാന്ത് പറയുന്നു. ‘നമ്മളില്‍ പലരും പ്രിവിലേജുകളിലൂടെ കടന്നു വന്ന്, ഒരു സമരത്തിലും...

സ്വർണക്കടത്ത്: എയർ ഇന്ത്യ കാബിൻ ക്രൂവടക്കം 7 പേർ അറസ്റ്റിൽ; ഒക്ടോബറിൽ പിടിച്ചത് 12 കോടിയുടെ സ്വർണം

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. മൂന്നു കിലോ സ്വർണവുമായി വിമാന ജീവനക്കാരനടക്കം ഏഴുപേരാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. ഞായറാഴ്ച ഒരു സ്ത്രീയടക്കം ഏഴുപേർ അഞ്ച് കിലോ സ്വർണവുമായി പിടിയിലായിരുന്നു. എയർ ഇന്ത്യ സീനിയർ കാബിൻ ക്രൂവായ മുംബൈ സ്വദേശി അമോദ് സാമന്ത് ആണ് 1.400 കിലോ സ്വർണവുമായി പിടിയിലായത്. ഞായറാഴ്ച...

തൃശൂരില്‍ വിവാഹപിറ്റേന്ന് നവവധു കൂട്ടുകാരിക്കൊപ്പം ഒളിച്ചോടി പിടിയിലായി; വരന് ഹൃദയാഘാതം

വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം നവവധു ഒളിച്ചോടി. സര്‍ക്കാര്‍ ജീവനക്കാരിയായ ഉറ്റകൂട്ടുകാരിക്കൊപ്പം നവവധു ഒളിച്ചോടിയതറിഞ്ഞ വരന് ഹൃദയാഘാതത്തേത്തുടര്‍ന്ന് ആശുപത്രിയിലായി. തൃശൂരാണ് പൊലീസിനേയും വീട്ടുകാരേയും ഒരു പോലെ കറക്കിയ സംഭവമുണ്ടായത്. കഴിഞ്ഞ മാസം 25ാം തിയതിയായിരുന്നു പഴുവില്‍ സ്വദേശിനിയായ 23കാരിയും ചാവക്കാട്ടുകാരനായ യുവാവിന്‍റേയും വിവാഹം നടന്നത്. വിവാഹത്തിന്‍റെ അന്നുരാത്രി സ്വന്തം വീട്ടില് കഴിഞ്ഞ ശേഷം പിറ്റേന്ന്...

ഇന്ധനക്കൊള്ള തുടരുന്നു; പെട്രോൾവില ഇന്നും കൂട്ടി, ഡീസൽ വിലയില്‍ മാറ്റമില്ല

തിരുവനന്തപുരം: ഇന്ധനവിലയിൽ ഇന്നും വർധന. ഒരു ലിറ്റര്‍ പെട്രോളിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് ഇന്ന് വില കൂട്ടിയിട്ടില്ല. തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 112 രൂപ 59 പൈസയാണ്. രാജ്യത്ത് ഇന്ധനവില വർധനയിൽ റെക്കോഡ് ഇട്ട മാസമായിരുന്നു ഒക്ടോബർ. പെട്രോളിന് ഏഴ് രൂപ എണ്‍പത്തിരണ്ട് പൈസയും ഡീസലിന് എട്ട് രൂപ എഴുപത്തൊന്ന്...

ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടം; മുന്‍ മേയര്‍ ടോണി ചമ്മിണിയടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസ്

കൊച്ചി: കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തിരുന്നു. ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടര്‍ന്ന് പൊലീസുകാര്‍ ജോജുവിന്റെ വാഹനത്തില്‍ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്. അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ...

നാര്‍ക്കോട്ടിക് ജിഹാദ്; പാല ബിഷപ്പിനെതിരെ കേസെടുത്തു

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. കുറുവിലങ്ങാട് പൊലീസാണ് കേസെടുത്തത്. പാല മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതടക്കമുള്ള വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്. ഓള്‍ ഇന്ത്യ ഇമാം കൗണ്‍സിലിന്റെ പരാതിയിലാണ് കേസ്. സെപ്റ്റംബര്‍ എട്ടിന് കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോന പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ സമാപനത്തില്‍ കുര്‍ബാന...
- Advertisement -spot_img

Latest News

എന്റെ ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുത്; ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചത്; ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...
- Advertisement -spot_img