സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമായി നടന്‍ ജോജുവിന്റെ അക്കൗണ്ടുകള്‍

0
247

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ നിന്ന് നടന്‍ ജോജു ജോര്‍ജിന്റെ അക്കൗണ്ടുകള്‍ അപ്രത്യക്ഷമായി.

കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിനെ എതിര്‍ത്തും പിന്തുണച്ചുമുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അക്കൗണ്ടുകള്‍ അപ്രത്യക്ഷമായിരിക്കുന്നത്.

നിലവില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ ജോജുവിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ലഭിക്കുന്നില്ല.

പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്.

ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.

ജോജുവിന്റെ പ്രതിഷേധത്തിന് പിന്നാലെ അദ്ദേഹത്തിന്റെ വാഹനം സമരക്കാര്‍ തകര്‍ക്കുകയും ജോജു മദ്യപിച്ചിരുന്നെന്ന ആരോപണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here