Monday, November 17, 2025

Kerala

പ്രിൻസിപ്പാൾ കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാർത്ഥിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കാസർകോട്: കാസർകോട് ഗവൺമെന്റ് കോളജിൽ  പ്രിൻസിപ്പാൾ വിദ്യാർഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാർത്ഥിക്കെതിരെ കോളജ് അധികൃതരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. രണ്ടാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ്‌ സാബിർ സനദിനെതിരെയാണ് കാസർകോട് വനിതാ പൊലീസ് കേസെടുത്തത്. കോളേജിൽ നിന്ന് പുറത്താക്കാതിരിക്കാന്‍ കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാൾ ‍വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്നാണ് പരാതി...

ശബരിമലയില്‍ ഉപയോഗിക്കുന്നത് ശിവസേനാ നേതാവിന്റെ കമ്പനിയിലെ ശര്‍ക്കര; ബി.ജെ.പി വാദം പൊളിയുന്നു

കോഴിക്കോട്: ശബരിമല ‘ഹലാല്‍’ ശര്‍ക്കര വിവാദത്തില്‍ പുതിയ വഴിത്തിരിവ്. അരവണ പ്രസാദവും അപ്പവും നിര്‍മിക്കാനുള്ള ശര്‍ക്കരയെത്തുന്നത് മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള കമ്പനിയില്‍ നിന്നാണെന്നുള്ള ബി.ജെ.പി-സംഘപരിവാര്‍ വാദം പൊളിയുന്നു. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വെബ്സൈറ്റിലെ രേഖകള്‍ പ്രകാരം മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായ വര്‍ധന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡ് ആണ് ശര്‍ക്കര പായ്ക്കറ്റുകള്‍ നിര്‍മിക്കുന്നതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കമ്പനിയുടെ...

ആരോഗ്യരംഗത്ത് കേരളത്തിന് രണ്ട് ദേശീയ പുരസ്ക്കാരങ്ങൾ; ഇ സഞ്ജീവനിയും കാരുണ്യ ബനവലന്റ് ഫണ്ടും മികച്ച സംരഭങ്ങൾ

തിരുവനന്തപുരം:സംസ്ഥാനത്തെ ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങള്‍ക്ക് ഗവേര്‍ണസ് നൗവിന്റെ നാലാമത് ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ അവാര്‍ഡ് ലഭിച്ചതായിആരോഗ്യമന്ത്രി വീണാ ജോര്‍ജ്  അറിയിച്ചു. കോവിഡ് മാനേജ്മെന്റില്‍ ടെലിമെഡിസിന്‍ സേവനങ്ങള്‍ നൂതനമായി അവതരിപ്പിച്ചതിനും കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി കാസ്പ് പദ്ധതിയുടെ ഓണ്‍ലൈന്‍ പ്ലാറ്റഫോമായ ട്രാന്‍സാക്ഷന്‍ മാനേജ്മന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതിനുമാണ് അവാര്‍ഡ് ലഭിച്ചത്. നാലാമത് ഡിജിറ്റല്‍...

ലുലു മാൾ ഉദ്‌ഘാടനം കഴിഞ്ഞില്ല, അതിനുമുമ്പേ കോളടിച്ചത് തിരുവനന്തപുരം കോർപ്പറേഷന്, കിട്ടിയത് കോടികൾ

തിരുവനന്തപുരം: തലസ്ഥാനത്തിന് ഏറ്റവും വലിയ ഷോപ്പിംഗ് അനുഭവമൊരുക്കി ലുലു മാൾ ഡിസംബർ 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്. എന്നാൽ ഉദ്‌ഘാടനത്തിന് മുമ്പു തന്നെ ലുലു മാൾ കാരണം കോളടിച്ചിരിക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനാണ്. 3.5 കോടി രൂപയാണ് നികുതി ഇനത്തിൽ കോർപ്പറേഷനിലേക്ക് ലുലു അധികൃതർ കഴിഞ്ഞദിവസം അടച്ചത്. കൃത്യമായി പറഞ്ഞാൽ ലൈബ്രറി സെസും,...

അഞ്ച് ലിറ്റര്‍ പ്രെട്രോളും ഗ്യാസ് സിലിണ്ടറും; സമരത്തില്‍ പങ്കെടുത്തതിന് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കി കോണ്‍ഗ്രസ്

കോഴിക്കോട്: സമരത്തില്‍ പങ്കെടുത്തതിന് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കി കോണ്‍ഗ്രസ്. കോഴിക്കോട്ട് പെരുവയല്‍ ബ്ലോക്ക് കമ്മിറ്റിയാണ് സമരത്തില്‍ പങ്കെടുത്തതിന് സമ്മാനം നല്‍കിയത്. കെ.പി.സി.സി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച സമരത്തിനായിരുന്നു സമ്മാനം നല്‍കുമെന്നറിയിച്ച് പ്രവര്‍ത്തകരെ സംഘടിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ പെരുമണ്ണ കൃഷിഭവന് മുന്നിലായിരുന്നു സമരം അരങ്ങേറിയത്. സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പെട്രോളും ഗ്യാസ്സിലിണ്ടറുമാണ് സമ്മാനമായി നല്‍കിയത്. പ്രതിഷേധസമരത്തില്‍ പങ്കെടുക്കുന്ന പുരുഷന്മാരില്‍ നിന്നും...

‘എസ്ഡിപിഐയെ നിരോധിക്കണം’; അമിത് ഷായ്ക്ക് ബിജെപി നേതാവിന്റെ കത്ത്

കോട്ടയം: എസ്ഡിപിഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബിജെപി നേതാവിന്റെ കത്ത്. ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരിയാണ് കത്തയച്ചത്. സംഘടനയുടെ ഫണ്ടിംഗും തീവ്രവാദബന്ധവും അടക്കം വിഷയങ്ങളില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സമീപകാലത്ത് നടന്ന രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നും ഈ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ...

കോഴിക്കോട് ബേക്കറിയിലെ പലഹാരം സൂക്ഷിച്ച ചില്ലുകൂട്ടില്‍ ജീവനുള്ള എലി; ബേക്കറി പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്

കോഴിക്കോട്: ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ചില്ല് കൂട്ടില്‍ ജീവനുള്ള എലിയെ കണ്ടതിനെ തുടര്‍ന്ന് ബേക്കറി ഭക്ഷ്യ സുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. കോഴിക്കോട് നഗരത്തിലെ ഈസ്റ്റ് ഹില്ലിലെ ഹോട്ട് ബണ്‍സ് എന്ന ബേക്കറിയാണ് അടച്ചുപൂട്ടിയത്. ബേക്കറിയില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ഥികളാണ് ചില്ല് കൂട്ടില്‍ ജീവനുള്ള വലിയ എലിയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ വീഡിയോ എടുത്ത് ഭക്ഷ്യ സുരക്ഷാവകുപ്പിന് കൈമാറുകയായിരുന്നു. വീഡിയോ ലഭിച്ചതിന്...

കൂടിയും കുറഞ്ഞും സ്വര്‍ണ വില; ഇന്ന് പവന് 80 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 36,800. ഗ്രാമിന് പത്ത് രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4600 രൂപ. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. ഇന്നലെ പവന് വില 200 രൂപ...

പലചരക്ക് സാധനങ്ങൾക്കും തീവില; പല ഇനങ്ങൾക്കും വില കുത്തനെ കൂടി, ഒരാഴ്ചക്കിടെ 20% വരെ വിലവർധന

കോഴിക്കോട്: പച്ചക്കറിക്കും അരിക്കും പിന്നാലെ സംസ്ഥാനത്ത് പലചരക്ക് സാധനങ്ങളുടെ വിലയും കുത്തനെ കൂടുന്നു. ഒരാഴ്ചക്കിടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാണ് പല സാധനങ്ങൾക്കും വില കൂടിയത്. ഇന്ധനവില വർധനവും മഴക്കെടുതിയുമാണ് വിലകയറ്റത്തിന് കാരണമെന്നും വില ഇനിയും കൂടിയേക്കുമെന്നും വ്യാപാരികൾ പറയുന്നു. ഇനം ഒരാഴ്ച മുമ്പത്തെ വില ഇന്നത്തെ വില ചില്ലറ വില്‍പന വില മല്ലി 110 120 130-135 മഞ്ഞൾ 130 150 160-165 വന്‍പയർ 90 110 120-125 കടല 85 95 -100 105-110 കടുക് 90 105 115-120 വന്‍പയറിനും മഞ്ഞളിനും കടുകിനുമാണ് ഒറ്റയടിക്ക്...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 10% കൂടിയേക്കും; അഞ്ചു വർഷത്തേക്കുള്ള പുതിയ നിരക്ക് ഏപ്രിൽ 1 മുതൽ

തിരുവനന്തപുരം: അടുത്ത 5 വർഷത്തേക്കുള്ള പുതിയ വൈദ്യുതി നിരക്ക് ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലാകും. വൈദ്യുതി ബോർഡ് കുറഞ്ഞത് 10 % വർധന ആവശ്യപ്പെടുമെന്നാണു സൂചന. നിരക്കുവർധന ആവശ്യപ്പെട്ടുള്ള താരിഫ് പെറ്റീഷൻ ഡിസംബർ 31നു മുൻപ് നൽകാൻ ബോർഡിനോടു നിർദേശിച്ചിട്ടുണ്ട്. തുടർന്ന് ഹിയറിങ് നടത്തി റഗുലേറ്ററി കമ്മിഷൻ അന്തിമ തീരുമാനമെടുക്കും. 2019 ജൂലൈ എട്ടിനാണ് ഇതിനുമുൻപു...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img