അഞ്ച് ലിറ്റര്‍ പ്രെട്രോളും ഗ്യാസ് സിലിണ്ടറും; സമരത്തില്‍ പങ്കെടുത്തതിന് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കി കോണ്‍ഗ്രസ്

0
168

കോഴിക്കോട്: സമരത്തില്‍ പങ്കെടുത്തതിന് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കി കോണ്‍ഗ്രസ്. കോഴിക്കോട്ട് പെരുവയല്‍ ബ്ലോക്ക് കമ്മിറ്റിയാണ് സമരത്തില്‍ പങ്കെടുത്തതിന് സമ്മാനം നല്‍കിയത്.

കെ.പി.സി.സി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച സമരത്തിനായിരുന്നു സമ്മാനം നല്‍കുമെന്നറിയിച്ച് പ്രവര്‍ത്തകരെ സംഘടിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ പെരുമണ്ണ കൃഷിഭവന് മുന്നിലായിരുന്നു സമരം അരങ്ങേറിയത്.

സമരത്തില്‍ പങ്കെടുത്തവര്‍ക്ക് പെട്രോളും ഗ്യാസ്സിലിണ്ടറുമാണ് സമ്മാനമായി നല്‍കിയത്. പ്രതിഷേധസമരത്തില്‍ പങ്കെടുക്കുന്ന പുരുഷന്മാരില്‍ നിന്നും നറുക്കിട്ട് രണ്ടുപേര്‍ക്ക് അഞ്ചുലിറ്റര്‍ പെട്രോള്‍ സമ്മാനം, സ്ത്രീകളില്‍ ഒരാള്‍ക്ക് ഗ്യാസ് സിലിണ്ടര്‍ എന്നായിരുന്നു വാഗ്ദാനം.

സമരത്തിന് ആളെക്കൂട്ടാനാണ് നറുക്കെടുപ്പും സമ്മാനവും പ്രഖ്യാപിച്ചതെന്ന് ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ പറഞ്ഞു.

നറുക്കില്‍ കെ. അഹമ്മദ്, ഇബ്രാഹിംകുഞ്ഞ്, ബിന്ദു എന്നിവര്‍ക്കും സമ്മാനവും പ്രഖ്യാപിച്ചു. സമരം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. ജയന്താണ് നറുക്കെടുത്ത് സമ്മനാര്‍ഹരെ പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here