പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിൻരെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റഡിയിൽ. പാലക്കാട് സ്വദേശി സുബൈർ, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരാണ് പിടിയിലായത്. മുണ്ടക്കയത്തെ ബേക്കറി തൊഴിലാളിയാണ് സുബൈർ.
സുബൈറിൻ്റെ മുറിയിൽ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്. കേസിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ 15ാം തിയതി തിങ്കളാഴ്ചയാണ് സഞ്ജിത്തിന്റെ കൊലപാതകം...
കുതിച്ചുയർന്ന് പച്ചക്കറി വില. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൂടിയത് ഇരട്ടി വിലയാണ്. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിൽ തക്കാളിക്ക് പത്ത് ദിവസം മുൻപ് 45 രൂപയായിരുന്നുവെങ്കിൽ ഇന്നത്തെ വില 90 രൂപയാണ്. 12 രൂപയായിരുന്ന കാബേജിന് 24 രൂപയായി. പയറിന് അൻപത് രൂപയായിരുന്നുവെങ്കിൽ ഇന്നത് 70 രൂപയാണ്. കോവക്ക 40 രൂപയിൽ നിന്ന് 80...
തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് നിരോധിച്ചു.
പാരസെറ്റമോള്‍ ഗുളിക ഉള്‍പ്പെടെയുള്ള മരുന്നുകളാണ് നിരോധിച്ചത്. നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇവ വിതരണക്കാരന് തിരിച്ചുനല്‍കി വിശദാംശങ്ങള്‍ ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.
ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയിലാണ് മരുന്നിന്...
ഹാത്മാ ഗാന്ധിയുടെ ജീവനെടുത്ത നാഥുറാം ഗോഡ്സെയെ രാജ്യം തൂക്കിലേറ്റിയ ദിനത്തിൽ, ചരമവാർഷികമായി ആചരിച്ച ശിവസേനാ നേതാവിനെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. തിരുപ്പൂർ നല്ലൂർ പൊലീസാണ് ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ സംസ്ഥാന അധ്യക്ഷന്‍ എ. തിരുമുരുകന്‍ ദിനേശിനെതിരെ കേസെടുത്തിരിക്കുന്നത്.
ഈ മാസം 15ന് നടന്ന സംഭവത്തിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗോഡ്സെയെ തൂക്കിലേറ്റിയ ദിനം രാക്കിപാളയത്തെ...
സംസ്ഥാനത്ത് ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521, കണ്ണൂര്‍ 361, കോട്ടയം 343, കൊല്ലം 307, ഇടുക്കി 276, വയനാട് 228, പത്തനംതിട്ട 206, മലപ്പുറം 203, പാലക്കാട് 175, ആലപ്പുഴ 143, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന കിട്ടിയത് സി.പി.ഐ.എമ്മിനെന്ന് കണക്കുകള്‍. 58 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിക്ക് ലഭിച്ചത്.
കോണ്‍ഗ്രസിന് 39 കോടിയും ബി.ജെ.പിക്ക് എട്ട് കോടിയുമാണ് സംഭാവനയായി ലഭിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
കോണ്‍ഗ്രസിന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഹെലികോപ്റ്റര്‍, വിമാന യാത്രയ്ക്ക്...
കോഴിക്കോട്: സംഘടനാ സംവിധാനത്തിലെ പാളിച്ചയാണ് സിറ്റിംഗ് സീറ്റുകളിലെ തോൽവിക്ക് കാരണമെന്ന് മുസ്ലീം ലീഗ് ഉപസമിതി റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഏകോപനമുണ്ടായില്ല. ലീഗ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കളമശ്ശേരിയിൽ വിഭാഗീയത തോൽവിക്ക് കാരണമായി. പല നേതാക്കളും പ്രചരണത്തിൽ നിന്ന് വിട്ടുനിന്നു. കുറ്റ്യാടിയിലും ഏകോപനമുണ്ടായില്ല. തിരുവമ്പാടിയിൽ വോട്ടുകൾ ക്രോഡീകരിക്കുന്നതിൽ പാളിച്ച പറ്റി....
വിദേശ രാജ്യങ്ങളിലെ ജോലിക്കായുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനിമുതൽ പാസ്‌പോർട്ട് ഓഫീസ് വഴി ലഭ്യമാകും. കേരളാ പൊലീസ് തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
പൊലീസ് ക്ലിയറൻസ്, പാസ്‌പോർട്ട് വെരിഫിക്കേഷൻ അപേക്ഷകളിൽ കാലതാമസം പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാൻ റേഞ്ച് ഡി.ഐ.ജി മാരെയും...
പാലക്കാട്: ഹലാല്‍ ഹോട്ടലുകള്‍ വഴി നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തില്‍ ഹലാല്‍ ഭക്ഷണമാണ് ഇനി വരാന്‍ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘ഹലാല്‍ ഹോട്ടലുകള്‍ എന്ന് പറഞ്ഞ് നമ്മുടെ നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. മൊയ്ലിയാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണം. ഇത് കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പം,’...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...