Kerala

ഒരുവർഷത്തിനിടയില്‍ കേരളത്തില്‍ അതിരൂക്ഷ വിലക്കയറ്റം; പച്ചക്കറി വില ഒന്നരയിരട്ടിയായി

തിരുവനന്തപുരം: ഒരുവർഷംകൊണ്ട് കേരളത്തിലുണ്ടായത് അതിരൂക്ഷ വിലക്കയറ്റം. പച്ചക്കറികളുടെ വില ഒന്നരയിരട്ടിവരെ ഉയർന്നതായി സംസ്ഥാന സാമ്പത്തിക സ്ഥിതിവിര വകുപ്പിന്റെ റിപ്പോർട്ട് പറയുന്നു. 50 നിത്യോപയോഗ സാധനങ്ങളിൽ 39 എണ്ണത്തിനും വിലകയറി. വിലക്കയറ്റം പിടിച്ചുനിർത്താൻ വൻതോതിൽ വിപണി ഇടപെടൽ വേണ്ടിവരുമെന്ന സൂചനയാണ് ഈ പ്രവണത നൽകുന്നത്. വെള്ളരിക്ക്‌ 2020 ഡിസംബർ 16-ന് സംസ്ഥാനത്തെ ശരാശരിവില കിലോഗ്രാമിന് 23.07 രൂപയായിരുന്നു. 2021...

ഭാര്യമാർക്ക് തുല്യപരിഗണനയില്ലെങ്കിൽ വിവാഹമോചനമാകാം; കേരളാ ഹൈക്കോടതി

കൊച്ചി: ഒന്നിലധികം വിവാഹം കഴിച്ച മുസ്ലീം ഭര്‍ത്താവ് ഭാര്യമാര്‍ക്ക് തുല്യപരിഗണന നല്‍കി സംരക്ഷിക്കുന്നില്ലെങ്കില്‍ വിവാഹമോചനത്തിന് അത് മതിയായ കാരണമാണെന്ന് ഹൈക്കോടതി. ഒരു വിവാഹം നിലനില്‍ക്കെ മറ്റൊരാളെ വിവാഹം ചെയ്താല്‍ ഇരുവരെയും ഒരു പോലെ സംരക്ഷിക്കണമെന്നു ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാണ്ടി. വിവാഹ മോചനം നടത്താതെ രണ്ടാമത് വിവാഹം കഴിക്കുന്ന വ്യക്തി ആദ്യ ഭാര്യയുമായി അകന്നു ജീവിക്കുന്നതും...

മഴ മാറി, ഇനി വെയിലിനെ പേടിക്കണം; രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് കേരളത്തിൽ, പകൽ ചൂട് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറി മാനം തെളിഞ്ഞതോടെ വെയിലിനെ പേടിക്കേണ്ട അവസ്ഥയിലേക്കാണ് നീങ്ങുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ചൂടുള്ള സ്ഥലമായി കേരളം ഈ ദിവസങ്ങളിൽ മാറുകയാണ്. ഇന്നത്തെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂരിൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെൽഷ്യസാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനില. നിലവിലെ സാഹചര്യത്തിൽ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 1.26 കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു;മൂന്ന് കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു തവണയായി 1.26 കോടി വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു. കാസര്‍ഗോഡ് സ്വദേശികളായ അബ്ദുള്‍ ഷംറൂദ്, മൊയ്തീന്‍ കുഞ്ഞി, ഷിഹാബില്‍ എന്നിവരാണ് പിടിയിലായത്. അബ്ദുള്‍ ഷംറൂദ്, മൊയ്തീന്‍ കുഞ്ഞി എന്നിവരില്‍ നിന്ന് 75 ലക്ഷം വിലമതിക്കുന്ന 1550 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. കാസര്‍ഗോഡ് ചിത്താരി സ്വദേശി ഷിഹാബില്‍ നിന്ന് 51...

മദ്‌റസ അധ്യാപകര്‍ക്കുനേരെ അക്രമം; പിന്നില്‍ ആര്‍.എസ്.എസെന്ന് ലീഗ് നേതൃത്വം

പാനൂര്‍: പൊയിലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മദ്‌റസ അധ്യാപകര്‍ക്കു നേരെ കല്ലേറ് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പൊയിലൂര്‍ തഅലീമു സ്വിബ്‌യാന്‍ മദ്‌റസിലെ അധ്യാപകര്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ബുധനാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവമുണ്ടായത്. മദ്‌റസയ്ക്ക് സമീപമുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു ജുറൈജ് റഹ്മാനി, ഷബീര്‍ ഹുദവി, ഹാമിദ് കോയ എന്നിവര്‍. ഇവിടെ വെച്ചാണ് മൂവര്‍ക്കും നേരെ ആക്രമണമുണ്ടായത്....

‘ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല’; ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരമെന്ന് സ്വകാര്യ ബസ് ഉടമകള്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ്  സമരം. ആവശ്യങ്ങള്‍ വ്യക്തമാക്കിയിട്ടും ഒരുമാസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെന്ന് ഉടമകള്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യം നല്‍കണമെങ്കില്‍ ടാക്സില്‍ ഇളവ് നല്‍കണം, അല്ലെങ്കില്‍ ഡീസലിന് സബ്സിഡി നല്‍കണമെന്നും ബസ് ഉടമകള്‍ പറഞ്ഞു. ആവശ്യങ്ങള്‍...

മുസ്ലീം പേരില്‍ വ്യാജ പാസ്‌പോര്‍ട്ടെടുത്ത് 10 വര്‍ഷം തട്ടിപ്പ്: ആര്‍എസ്എസ് മുഖ്യ ശിക്ഷക് അറസ്റ്റില്‍

തിരുവനന്തപുരം:  മുസ്ലീം പേരില്‍ വ്യാജ പാസ്‌പോര്‍ട്ടെടുത്ത്  പത്ത്‌ വര്‍ഷം വിദേശത്ത് തട്ടിപ്പ് നടത്തിയ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. കിളിമാനൂര്‍ കുന്നുമ്മേല്‍ സ്വദേശിയും മുഖ്യ ശിക്ഷകുമായ രാജേഷാണ്  (47) അറസ്റ്റിലായത്. ഷെറിന്‍ അബ്ദുള്‍ സലാമെന്ന പേരിലാണ് ഇയാള്‍ വിദേശത്ത് കഴിഞ്ഞിരുന്നത് 2006ല്‍  വ്യാജരേഖകള്‍ നിര്‍മിച്ച് ആള്‍മാറാട്ടം നടത്തി പാസ്‌പോര്‍ട്ട് കരസ്ഥമാക്കി വിദേശത്ത് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം...

സ്വര്‍ണ വില ഇന്നും കൂടി; രണ്ട് ദിവസം കൊണ്ട് പവന് വര്‍ധിച്ചത് 560 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. പവന് 320 രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ട് ദിവസം കൊണ്ട് പവന് 560 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,560 രൂപയായി. ഗ്രാമിന് 40 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4570 രൂപയാണ് വില. ഈ...

ലീഗില്‍ ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് കുടിയേറിയിരിക്കുന്നു; മുസ്‌ലിം ലീഗിനെ ജിന്നയുടെ ലീഗിനോടുപമിച്ച്‌ കോടിയേരി

കോഴിക്കോട്: മുസ്‌ലിം ലീഗിനെ മുഹമ്മദലി ജിന്നയുടെ ലീഗിനോട് ഉപമിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ റാലിയും മുസ് ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വഴിതെറ്റലുകളുടെ ചൂണ്ടുപലകയാണെന്ന് കോടിയേരി പറഞ്ഞു. മുസ്‌ലിം ലീഗും കോണ്‍ഗ്രസും അകപ്പെട്ടിരിക്കുന്നത് അഗാധമായ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. വീണ്ടും...

പ്രവാചകനെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ പങ്കുവെച്ചെന്ന് പരാതി; വയനാട്ടില്‍ യുവാവിനെതിരെ കേസ്

കമ്പളക്കാട്: പ്രവാചകനെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പോപുലര്‍ ഫ്രണ്ട് നല്‍കിയ പരാതിയില്‍ കമ്പളക്കാട് സ്വദേശി പൂളക്കൊല്ലി മഹേഷ് രാഘവനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം നടത്തിയെന്ന വകുപ്പിലാണ് കമ്പളക്കട് പൊലീസ് കേസെടുത്തിരിക്കുന്നത്.
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img