Kerala

ഫാസ് ടാഗ് വിറ്റ് കുടുംബം പുലർത്തുന്ന പെൺകുട്ടിക്ക് ഇനി യൂസഫലിയുടെ തണൽ..

കൊച്ചി: ഉമ്മയും ഭിന്നശേഷിക്കാരനായ അനിയനുമടങ്ങുന്ന കുടുംബം പുലർത്താൻ ടോൾ പ്ലാസയിൽ ഫാസ് ടാഗ് വിൽക്കുന്ന ഷഹ്രിൻ അമാന്‌ ഇനി വ്യവസായി യൂസഫലിയുടെ സഹായത്തണൽ. ഷഹ്രിനെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ട യൂസഫലി ഈ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നേരിട്ടെത്തി ഷഹ്രിനെയും ഉമ്മയെയും സഹോദരനെയും കണ്ടാണ് അദ്ദേഹം തന്റെ എല്ലാ സഹായവും അവർക്ക് നൽകുമെന്ന് അറിയിച്ചത്....

സ്വര്‍ണവില വീണ്ടും കുറഞ്ഞു, രണ്ടുദിവസത്തിനിടെ 440 രൂപയുടെ ഇടിവ്

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4515 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെയും ഇടിഞ്ഞിരുന്നു. പവന് 36,560 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ ശേഷമാണ് സ്വര്‍ണവില...

കുട്ടികള്‍ക്ക് നിലവില്‍ കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതില്ലെന്ന് വിദഗ്ധസമിതി

കുട്ടികള്‍ക്ക് നിലവില്‍ കോവിഡ് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ (എന്‍ടിഎജിഐ) നിര്‍ദ്ദേശം. കുട്ടികള്‍ക്ക് വലിയ അപകടസാധ്യത ഇല്ലെന്നും അതിനാല്‍ വാക്‌സിനേഷന് മുന്‍ഗണന നല്‍കേണ്ടതില്ലെന്നും സമിതി പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചതായി എന്‍ടിഎജിഐ അംഗവും, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ പ്രൊഫസറുമായ ഡോ.ജയപ്രകാശ് മൂലിയില്‍ വ്യക്തമാക്കി. കുട്ടികള്‍ക്കിടയില്‍ കാര്യമായി കോവിഡ്...

രണ്‍ജിത്ത് വധക്കേസ്; അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും പിടിയിലെന്ന് സൂചന

ബി.ജെ.പി നേതാവ് രൺജിത്ത് വധക്കേസിൽ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരും പിടിയിലായവരിൽ ഉണ്ടെന്നാണ് വിവരം. കേസിൽ ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാണ്. ഇന്നലെ കസ്റ്റഡിയിലെടുത്ത അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. മണ്ണഞ്ചേരി സ്വദേശികളായ ആസിഫ്,നിഷാദ്, അലി, സുധീർ, അർഷാദ് എന്നിവരാണ് പ്രതികൾ. രൺജിത്ത് വധത്തിൽ ഇവർക്ക് വ്യക്തമായ പങ്കുണ്ടെന്ന്...

കൊവിഡ് സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രം; ഹരജിക്കാരന് പിഴയടക്കാന്‍ സഹായവുമായി സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍

തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഹരജിക്കാരന് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ട സംഭവത്തില്‍ പുതിയ ക്യാംപെയ്തുമായി സോഷ്യല്‍ മീഡിയ. ‘ഒരു രൂപ ചാലഞ്ച്’ എന്ന പേരിട്ടിരിക്കുന്ന ക്യാംപെയ്‌നില്‍, ആളുകള്‍ ഹരജിക്കാരന് ഒരു രൂപ വീതം പിരിച്ച് നല്‍കാനാണ് ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ഒരു ലക്ഷം ആളുകള്‍ ഒരു...

കൊലപാതകത്തിൽ വത്സൻ തില്ലങ്കേരിക്ക് പങ്ക്; അന്വേഷണം വേണമെന്ന് എസ്ഡിപിഐ

തിരുവനന്തപുരം: ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ വത്സൻ തില്ലങ്കേരിയുടെ  പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ആവർത്തിച്ച് എസ്.ഡി.പിഐ. ആലപ്പുഴയിൽ കൊലപാതകങ്ങൾ ആവർത്തിക്കാൻ പാടില്ലാത്തതാണെന്നും എസ്.ഡി.പിഐ. സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് തിരുവനന്തപുരത്ത് പറഞ്ഞു. പോലീസ് സേനയിൽ ആർ.എസ്.എസ്. സെൽ പ്രവർത്തിക്കുന്നുണ്ട്. പോലീസ് ആർഎസ്എസ് അജണ്ടകൾക്ക് സൗകര്യം ഒരുക്കി കൊടുക്കുകയാണ്. ഒ.ബി.സി മോ‍ർച്ചാ...

കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ല; ഹരജി തള്ളി ഹൈക്കോടതി, ഒരുലക്ഷം പിഴ

കൊച്ചി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ചെലവോടെ തള്ളി. തീർത്തും ബാലിശമായ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ താൽപ്പര്യമുണ്ടെന്നും ഹർജിക്കാരനിൽ നിന്ന് 1 ലക്ഷം രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. ഹർജിക്ക് പിന്നിൽ പൊതുതാൽപ്പര്യമല്ല, പ്രശസ്തി താൽപ്പര്യമാണെന്നും കോടതി വിമർശിച്ചു. ഒരു ലക്ഷം എന്നത്...

പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ പി.എ ഇബ്രാഹിം ഹാജി അന്തരിച്ചു

കോഴിക്കോട്: ഇന്ത്യയിലെയും ഗള്‍ഫിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ഡോ. പി.എ ഇബ്രാഹിം ഹാജി (78) അന്തരിച്ചു. മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 11ന് അദ്ദേഹത്തെ ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് തിങ്കളാഴ്‍ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുവരികയായിരുന്നു. ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്...

രഞ്ജിത്തിന്റെ കൊലപാതകം; പത്ത് എസ്‍ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ, രണ്ടു ബൈക്കുകൾ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ ( (Renjith Murder) പത്ത് പേർ കസ്റ്റഡിയിൽ. ഇവരെല്ലാവരും എസ്ഡിപിഐ (SDPI) പ്രവർത്തകരാണ്. മൂന്നുപേർ കൊലയാളി സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന റിപ്പോർട്ടുകൾ. കസ്റ്റഡിയിലുള്ള മറ്റു എഴുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അതേസമയം, രണ്ട് ബൈക്കുകളും പൊലീസ് നടത്തിയ പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്....

വില നിയന്ത്രിക്കാൻ നടപടി; തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കും

തിരുവനന്തപുരം: പച്ചക്കറി വില നിയന്ത്രിക്കാൻ നടപടി. തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാനുള്ള ധാരണാപത്രത്തിൽ ഹോർട്ടികോർപ്പ് ഒപ്പുവച്ചു. തമിഴ്നാട് അഗ്രി മാർക്കറ്റിംഗ് ആൻഡ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികൾ ഹോർട്ടികോർപ്പ്  സംഭരിക്കുക. പച്ചക്കറികൾ ഉല്പാദിപ്പിക്കുന്ന തെങ്കാശി ജില്ലയിലെ ഏഴ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിൽ നിന്നും ഗ്രേഡ് ചെയ്ത പച്ചക്കറികൾ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img