തിരുവനന്തപുരം: 15 മുതൽ 18 വരെയുള്ള കുട്ടികൾക്കായുള്ള കൊവിഡ് വാക്സിനേഷൻ (Covid Vaccination) രജിസ്ട്രേഷൻ ഇന്നു മുതൽ ആരംഭിക്കും. നേരത്തെ കുടുംബാംഗങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള അതേ ഫോൺ നമ്പരുപയോഗിച്ച് തന്നെ ഇവർക്കും രജിസ്റ്റർ ചെയ്യാം. തിരിച്ചറിയൽ രേഖയായി ആധാറോ (Aadhar Card) സ്കൂൾ തിരിച്ചറിയൽ കാർഡോ (School ID Card) നൽകാം.
തിങ്കളാഴ്ച്ച മുതലാണ് ഇവർക്കുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് 44 ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. 10 കേസുകൾ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. 27 പേർ ലോറിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരും. സ്ഥിരീകരിച്ച കേസുകളിൽ ഏഴെണ്ണം സമ്പർക്ക രോഗബാധയാണ്. അതീവ ജാഗ്രതയുണ്ടായില്ലെങ്കിൽ രോഗവ്യാപനം അതി തീവ്രമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് ഇത് വരെ 107 ഒമിക്രോൺ കേസുകളാണ്...
തിരുവനന്തപുരം: പ്രശസ്ത നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. മുന്നൂറിലധികം സിനിമകളിൽ അഭിനയച്ചിട്ടുണ്ട്. നായര് പിടിച്ച പുലിവാൽ, ജ്ഞാന സുന്ദരി, സ്ഥാനാർത്ഥി സാറാമ്മ എന്നിവയാണ് പ്രമുഖ സിനിമകൾ.
കര്‍ഷകനായ ഗോവിന്ദപിളളയുടെയും ജാനകിയമ്മയുടെയും മകനായി 1925-ല്‍ തിരുവനന്തപുരത്ത് ചിറയിന്‍കീഴിലായിരുന്നു ജനനം. പതിനാറാംവയസ്സില്‍ പട്ടാളത്തില്‍ ചേർന്ന ജി കെ പിള്ള പതിമൂന്ന് വർഷം സൈനിക സേവനം അനുഷ്ഠിച്ചു....
തിരുവനന്തപുരം: പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രാത്രി പത്തുമണി വരെ മാത്രമേ പുതുവത്സരാഘോഷങ്ങള്‍ പാടുള്ളൂവെന്ന് പൊലീസ് നിര്‍ദേശിച്ചു.
പത്ത് മണിക്ക് ശേഷം പൊലീസ് പരിശോധന ശക്തമാക്കും. കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന ഒരു പരിപാടിയും പത്ത് മണിക്ക് ശേഷം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.
അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു. പുറത്ത് ഇറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം...
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്‌ട്രേഡ് ഡോക്ടര്‍മാരേയും അനുവദിച്ചുകൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ ഇതുവരെ പരിഗണിച്ചിരുന്നുള്ളൂ.
ഇനി ആയുര്‍വേദത്തില്‍ ബിരുദധാരികളായ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസന്‍സിനു വേണ്ടി ഉപയോഗിക്കാന്‍...
തിരുവനന്തപുരം: ഒമിക്രോൺ ഭീഷണിയിൽ കേരളത്തിലും നിയന്ത്രണഘട്ടം തുടങ്ങുന്നു. ഇന്ന് രാത്രി 10 മണിമുതൽ സംസ്ഥാനത്ത് നൈറ്റ് കർഫ്യു ആരംഭിക്കും. ജനുവരി രണ്ട് വരെയാണ് നിലവിൽ രാത്രികാല നിയന്ത്രണം (Night Curfew Kerala) പ്രഖ്യാപിച്ചിട്ടുള്ളത്. ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി പത്ത് മുതൽ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകൾ...
തിരുവനന്തപുരം: സദ്ഭരണ സൂചികയില്‍ മികച്ച അഞ്ച് സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചികയിലാണ് കേരളം അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം. വാണിജ്യവ്യവസായ മേഖലയിലും കൃത്യമായ മുന്നേറ്റം കേരളം രേഖപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. വാണിജ്യ-വ്യവസായ മേഖലയില്‍ കൃത്യമായ മുന്നേറ്റം...
പേരാമംഗലം: വീട് വൃത്തിയാക്കിയ മാലിന്യം കവറിലാക്കി പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് വലിച്ചെറിഞ്ഞ കൂട്ടത്തില്‍ നഷ്ടപ്പെട്ടത് മൂന്നര പവന്റെ താലിമാലയും. പുറനാട്ടുകര സ്വദേശി വിജി രാജേഷിന്റെ മാലയാണ് കാണാതായത്. വീട് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും മാല കിട്ടിയില്ല.
ശേഷം, കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കിയ മാലിന്യം കവറിലാക്കി മാലിന്യ ബിന്നില്‍ വലിച്ചെറിഞ്ഞത് ഓര്‍മ്മ വന്നു. ഉടന്‍ തന്നെ, പുറനാട്ടുകര...
കൊച്ചി: പാലക്കാടും ആലപ്പുഴയിലും എസ്.ഡി.പി.ഐ നടത്തിയ കൊലപാതകങ്ങൾക്ക് പിന്നിൽ സംസ്ഥാനന്തര ഗൂഡാലോചനയുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ. കൊല നടത്തിയ ശേഷം പ്രതികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് വിദഗ്ധമായി ഒളിവിൽ കഴിയുകയാണ് രീതിയെന്നും സാഖ്റേ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഇനിയും രാഷ്ട്രീപകയും കൊലപാതകങ്ങളും തുടരാതിരിക്കാനുള്ള ജാഗ്രത തുടരുന്നുണ്ട്. ആസൂത്രിതമായ കൊലപാതികളുടെ നീക്കങ്ങള്‍ പൊലീസ് തിരിച്ചറിഞ്ഞുവെങ്കിൽ തടയാമായിരുന്നു. പക്ഷെ പൊലീസിന് പോലും ഒരു സൂചനയും ലഭിച്ചില്ലെന്നാണ്...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...