Kerala

ആർഎസ്എസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം; കനത്ത ജാ​ഗ്രത; മുഴുവൻ പൊലീസും ഡ്യൂട്ടിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പൊലീസുകാരും ഇന്ന് ഡ്യൂട്ടിക്കെത്താൻ നിർദേശം. ആലപ്പുഴ രൺജിത് വധത്തിന്റെ പശ്ചാത്തലത്തിൽ മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായി ആർഎസ്എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താനിരിക്കെയാണ് പൊലീസിന്റെ സുരക്ഷ ക്രമീകരണം. ഓരോ സ്റ്റേഷൻ പരിധിയിലും വീഡിയോ ചിത്രീകരണത്തിനുളള സംവിധാനമൊരുക്കാനും നിർദേശമുണ്ട്. പ്രകടനക്കാർ എത്തുന്ന വാഹന റൂട്ടുകൾ ഉൾപ്പെടെ നിരീക്ഷിക്കാനും SHO മാർക്ക് നിർദേശം നൽകി....

കലാപസാധ്യതയെന്ന ഇൻ്റലിജൻസ് റിപ്പോ‍ർട്ട്: സംയമനം പാലിക്കണമെന്ന് പ്രവർത്തകരോട് എസ് ഡിപിഐ

കോഴിക്കോട്: ആലപ്പുഴ ഇരട്ടക്കൊലയ്ക്ക് തുടർച്ചയായി സംസ്ഥാനത്ത് പലയിടത്തും ഇരുപാർട്ടികളും പ്രതിഷേധത്തിന് തയ്യാറെടുക്കുന്നുവെന്ന ഇൻ്റലിജൻസ് മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തകർ സംയമനം പാലിക്കണമെന്ന്  എസ്ഡിപിഐ നേതൃത്വം ആഹ്വാനം ചെയ്തു. കലാപംനടക്കുമെന്ന പ്രചാരണത്തിന് പിന്നിൽ ആർ.എസ്എസ് അജൻഡയാണെന്നും ഒരു കലാപത്തിനും എസ്ഡിപിഐ ശ്രമിക്കില്ലെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ ഹമീദ് പറഞ്ഞു. എസ്ഡിപിഐ മുന്നോട്ട് വയ്ക്കുന്നത് ഒരു ബന്ദൽ...

വഖഫ് സംരക്ഷണ സമ്മേളനത്തിൽ പങ്കെടുക്കാത്ത എം.എൽ.എമാരോട് വിശദീകരണം തേടി മുസ്ലിം ലീഗ്

കോഴിക്കോട്: കോഴിക്കോട് മുസ്ലിം ലീഗ് ഡിസംബര്‍ ഏഴിന് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തില്‍ പങ്കെടുക്കാത്ത രണ്ട്  നേതൃത്വം എം.എല്‍.എമാരോട് വിശദീകരണം ചോദിച്ചു. നടപടി. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫിനോടും തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീനോടുമാണ് വിശദീകരണം ചോദിച്ചത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടികള്‍ എടുക്കുമെന്ന് നേതൃത്വം അറിയിച്ചു. വിദേശത്തായിരുന്നതിനാലാണ് പങ്കെടുക്കാത്തതെന്ന് എ.കെ.എം അഷ്‌റഫും തിരുവനന്തപുരത്തായിരുന്നതിനാല്‍ പങ്കെടുക്കില്ലെന്ന് നേതൃത്വത്തെ...

സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ സാധ്യതയെന്ന് റിപ്പോർട്ട്; പോലീസിന് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന പോലീസിനോട് ജാഗ്രത പാലിക്കാന്‍ നിർദേശം നല്‍കി. ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികള്‍ക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസ് മേധാവിക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ജാഗ്രത കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേം ലഭിച്ചത്....

ഒമിക്രോൺ: കടുത്ത നിയന്ത്രണം; ചടങ്ങിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കും

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. മരണാനന്തരചടങ്ങുകൾ, കല്ല്യാണം, സാമൂഹിക,സാംസ്കാരിക എന്നീ പരിപാടികളിൽ അടച്ചിട്ട സ്ഥലങ്ങളിൽ പരമാവധി 75 പേ‍ർക്കും തുറസ്സായ സ്ഥലങ്ങളിൽ പരമാവധി 150 പേർക്കും മാത്രമേ ഇനി പങ്കെടുക്കാനാവൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ഡിസംബർ 30 മുതൽ ജനുവരി 2 വരെ...

സംസ്ഥാനം കർശന നിയന്ത്രണങ്ങളിലേക്ക്? മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ​ഇന്ന് നിർണായക യോ​ഗം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമിക്രോൺ, കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് വൈകിട്ട് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചർച്ച ചെയ്യും. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഡിസംബർ 31 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം പിൻവലിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത്...

മദ്യലഹരിയില്‍ എ.എസ്.ഐ കാറോടിച്ച് അപകടമുണ്ടാക്കി, നിര്‍ത്താതെ പോയി; വളഞ്ഞിട്ട് പിടികൂടി നാട്ടുകാര്‍

തൃശ്ശൂര്‍: മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ.എസ്.ഐ.യും സംഘവും അറസ്റ്റില്‍. മലപ്പുറം പോലീസ് ക്യാമ്പിലെ എ.എസ്.ഐ. പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പീച്ചിയ്ക്കടുത്ത് കണ്ണാറയില്‍ ഒരു ബര്‍ത്ത്‌ഡേ പാര്‍ട്ടി കഴിഞ്ഞ്...

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; കാസർകോട് സ്വദേശിയുൾപ്പെടെ രണ്ട് പേർ പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 75 ലക്ഷം വിലവരുന്ന 1.39 കിലോ സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തിയത്. ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഷകിബ് അഹമ്മദിൽ നിന്ന് 357 ഗ്രാം സ്വർണം കംസ്റ്റംസ് പിടിച്ചെടുത്തു. ഡോർ ലോക്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണക്കട്ടി. അതേസമയം ബഹ്‌റൈനിൽ നിന്നെത്തിയ അബ്ദുൽ ആദിൽ ഒരു...

കമ്മ്യൂണിസത്തിനെതിരെയുള്ള പ്രമേയം തന്റെ അറിവോടെയല്ല; പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകം: ജിഫ്രി തങ്ങള്‍

കോഴിക്കോട്: കമ്മ്യൂണിസത്തിനെതിരെയുള്ള സമസ്തയുടെ പ്രമേയം തന്റെ അറിവോടെയല്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്‌ലിം സമൂഹം ജാഗ്രത പുലര്‍ത്തണം എന്നുള്ള ഒരു പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേര്‍ത്ത് ചില ചാനലുകളിലും ഓണ്‍ലൈനുകളിലും പ്രചരിപ്പിക്കപ്പെടുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് ജിഫ്രി തങ്ങള്‍ പറഞ്ഞു. തന്റെ അറിവോടെയൊ, സമ്മതത്തോടെയോ അല്ല ഈ പ്രമേയം അവതരിപ്പിച്ചത്. ഇത്തരം...

കാസർകോടും ഒമിക്രോൺ; രോഗം സ്ഥിരീകരിച്ചത് ഗൾഫിൽ സന്ദർശക വിസയിൽ പോയി തിരിച്ച് വന്നയാള്‍ക്ക്

കാസർകോട്: കാസർകോടും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. മധൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ സന്ദർശക വിസയിൽ പോയി തിരിച്ച് വന്നയാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നിലവില്‍ കേരളം മൂന്നാം സ്ഥാനത്താണ്. രാജ്യത്ത് കൊവിഡ് കേസുകളില്‍ ഒരാഴ്ച്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 33750 പേര്‍ക്കാണ് കൊവി‍ഡ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിതരുടെ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img