ചില്ലറ വില്‍പ്പന ഇനിയില്ല; പെട്രോളും ഡീസലും പ്ലാസ്റ്റിക് കുപ്പികളില്‍ ലഭിക്കില്ല, കര്‍ശന നടപടിക്കൊരുങ്ങുന്നു

0
264

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകളില്‍ നിന്നും ലഭിക്കില്ല. പ്ലാസ്റ്റിക് കുപ്പികളില്‍ പകര്‍ന്നുള്ള ഇവയുടെ ചില്ലറ വില്‍പ്പന കര്‍ശനമായി തടയണമെന്ന് എക്‌സ്‌പ്ലോസീവ്‌സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ നിര്‍ദേശം നല്‍കി. ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍, റിലയന്‍സ് എന്നീ കമ്പനികള്‍ക്കാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

പമ്പുകളില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ കുപ്പികളില്‍ വാങ്ങി പൊതുയാത്രാ വാഹനങ്ങളില്‍ കൊണ്ടുപോകുന്നത് പതിവാവുകയാണ്. ഈ നടപടി സമൂഹസുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഫോം 14 ല്‍ പെട്രോള്‍ പമ്പുകള്‍ക്ക് നല്‍കുന്ന ലൈസന്‍സില്‍ ഇത്തരം പാത്രങ്ങളില്‍ പെട്രോളും ഡീസലും പകര്‍ന്നു നല്‍കരുതെന്നാണ് നിര്‍ദേശം.

പ്രണയാഭ്യര്‍ഥന നിരസിച്ചതിനു കാമുകിയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ പല സംഭവങ്ങള്‍ സംസ്ഥാനത്ത് പതിവ് കാഴ്ചയാണ്. 2019 ഒക്ടോബര്‍ 10-ന് എറണാകുളം അത്താണിയില്‍ പ്ലസ്ടു വിദ്യാര്‍ഥി ദേവികയെ 26കാരനായ മിഥുന്‍ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരിലായിരുന്നു. 2019 ജൂണ്‍ 15-നായിരുന്നു ആലപ്പുഴയിലെ പോലീസുകാരിയായിരുന്ന സൗമ്യ പുഷ്‌കരനെ സഹപ്രവര്‍ത്തകനായ അജാസ് പെട്രോളൊഴിച്ച് കത്തിച്ചത്.

ഈ സാഹചര്യങ്ങളും മറ്റും മുന്‍നിര്‍ത്തിയാണ് പുതിയ നിര്‍ദേശം. മനുഷ്യാവകാശപ്രവര്‍ത്തകനായ കെ.ജെ. ജോസ്പ്രകാശാണ് നിയമവിരുദ്ധമായി പെട്രോളിയം ഉത്പന്നങ്ങളുടെ ചില്ലറ വില്പന തടയണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here