കോഴിക്കോട്: പുതുവർഷത്തിൽ സോപ്പിനും വില വർദ്ധിക്കും. അസംസ്‌കൃത വസ്‌തുക്കൾക്ക് പെട്ടെന്നുണ്ടായ വിലവർദ്ധനവാണ് സോപ്പുകളുടെയും വില കൂട്ടാനിടയാക്കിയത്. 15 ശതമാനം വരെ വർദ്ധനവുണ്ടാകാനാണ് സാദ്ധ്യത. സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനം കാസ്റ്റിക് സോഡയുടെ വില 300 ശതമാനം വർദ്ധിപ്പിച്ചിരിക്കുയാണ്.
അസംസ്‌കൃത വസ്‌തുക്കൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കണമെന്നും ശുചീകരണ ഉൽപന്നങ്ങൾ അവശ്യവിഭാഗത്തിലുൾപ്പെടുത്തി ജിഎസ്ടി കുറക്കണമെന്നുംകേരള സോപ്പ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ആവശ്യമുയർത്തിയിട്ടുണ്ട്.
കോട്ടയം: ഉറങ്ങിക്കിടന്ന ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊന്ന കേസിൽ പ്രതിയായ ഭാര്യയുടെ മൊഴി പുറത്ത്. വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. മദ്യപാനവും, ദുർനടപ്പും, സ്വന്തം വീട്ടിലേക്കാൾ സഹോദരന്റെ വീട്ടിലേക്ക് ഭർത്താവ് സഹായങ്ങൾ ചെയ്തുകൊടുക്കുന്നതുമാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത്.
വഴക്കിട്ട് മൂന്നുദിവസമായി വീട്ടിൽ ആഹാരംവച്ചിരുന്നില്ല. സംഭവദിവസം ഭർത്താവ് ബിരിയാണി കൊണ്ടുവന്നു. മകനും ഭർത്താവും തനിക്ക് നൽകാതെ...
മലപ്പുറം: താൻ സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. രാഷ്ട്രീയം പാടേ ഉപേക്ഷിക്കുന്നുവെന്ന് ഇതിനർത്ഥമില്ലെന്നും, പക്ഷേ, പരാജയത്തിൽ നിന്ന് പാഠം പഠിച്ചെന്നും ഇ ശ്രീധരൻ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. പല കാര്യങ്ങളും തിരുത്താതെ കേരളത്തിൽ ബിജെപിക്ക് രക്ഷയില്ലെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.
''ഞാൻ രാഷ്ട്രീയത്തിലിറങ്ങിയത് സജീവരാഷ്ട്രീയക്കാരനായിട്ടല്ല, ബ്യൂറോക്രാറ്റായിട്ടാണ്. രാഷ്ട്രീയത്തിൽ എന്‍റെ ഏറ്റവും പ്രായമേറിയ കാലത്താണ് ഞാൻ ചേർന്നത്....
കോട്ടയം: പ്രായപൂര്‍ത്തിയാവാത്ത മകളെ അഞ്ചുവര്‍ഷം പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കോട്ടയം അഡീഷണല്‍ ജില്ല കോടതി ജഡ്ജ് ഒന്ന് ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്.
മൂന്നു വകുപ്പുകളിലായാണ് 10 വര്‍ഷം വീതം തടവ് അനുഭവിക്കേണ്ടത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ പറയുന്നു.
മുണ്ടക്കയും പൊലീസാണ് കേസ്...
കോഴിക്കോട്: കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നത് സി.പി.ഐ.എമ്മെന്ന് ജമാഅത്തെ ഇസ്‌ലാമി. തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം പദവിക്ക് ചേര്‍ന്നതല്ലെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുള്‍ അസീസ് പറഞ്ഞു.
‘കേരളത്തിലെ സാമുദായിക ഐക്യം തകര്‍ക്കുന്നതിന്റെ ചരിത്രത്തില്‍ സി.പി.ഐ.എമ്മിന്റെ പേര് രേഖപ്പെടുത്താന്‍ പോവുകയാണ്. കേരളത്തെ വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് സി.പി.ഐ.എം കൊണ്ടുപോവുന്നത്,’ അദ്ദേഹം പറഞ്ഞു.
അധികാരത്തുടര്‍ച്ച എന്ന...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 240 രൂപ കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,240 രൂപയായി. ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4530 രൂപയാണ് വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു സ്വര്‍ണ വില. ഇത് പിന്നീട്...
കൊച്ചി: ബാങ്ക് സ്വകാര്യവത്കരണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്നും നാളെയും പണിമുടക്കിലാണ്. ബാങ്ക് ജീവനക്കാരുടെ 9 പ്രധാന സംഘടനകളുടെ സംയുക്തകൂട്ടായ്മയായ യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ബാങ്കിംഗ് മേഖല സ്തംഭിച്ചു.
പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ സമരം ബാധിക്കും....
തിരുവനന്തപുരം : സംസ്ഥാനത്ത് നാലു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം അഞ്ചായി. കൊച്ചിയിൽ ആദ്യം രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യയും ഭാര്യാമാതാവുമാണ് രോഗബാധിതരായ രണ്ടുപേർ. ഇവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു . തുടർന്നു നടത്തിയ ജനിതകശ്രേണി പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
യു.കെയിൽ നിന്ന് വന്ന തിരുവനന്തപുരം...
തിരുവനന്തപുരം: കേരളത്തിൽ ലുലു ഗ്രൂപ്പ് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. കേരളം വ്യവസായ സൌഹൃദ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലുമാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്തും കോഴിക്കോടും മാളുകൾ സ്ഥാപിക്കും. കൊച്ചി കേന്ദ്രമാക്കി മത്സ്യവിഭവങ്ങൾ കയറ്റുമതി ചെയ്യാനുള്ള കേന്ദ്രം നിർമിക്കു, വിഴിഞ്ഞം തുറമുഖം വന്നതിന് ശേഷം തിരുവനന്തപുരത്ത്...
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട് 115, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...