Kerala

അറ്റകുറ്റപ്പണി നിരീക്ഷിക്കും: പരിശോധനയ്ക്ക് പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക ടീം

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളില്‍ നടക്കുന്ന അറ്റകുറ്റപ്പണി പരിശോധിക്കാന്‍ പ്രത്യേക സംഘം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് പലയിടത്തും അറ്റകുറ്റപ്പണിയുടെ പേരില്‍ ആവശ്യമില്ലാത്തിടത്ത് പണി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ പണി നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധന നടത്തി നടപടി...

കോടിയേരി തന്നെ ഇക്കാര്യം മുമ്പ് പറഞ്ഞിട്ടുണ്ട്, പര്‍ദ്ദ കണ്ടു ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ കേരളത്തില്‍: ഫാത്തിമ തഹ്‌ലിയ

മുസ്ലിമായതിന്റെ പേരില്‍ പൊലീസ് തന്നേയും കുടുംബത്തേയും തടഞ്ഞുവെച്ചെന്ന യുവാവിന്റെ ആരോപണം വലിയ വിവാദമായിരുന്നു. പ്രതികരണവുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. പര്‍ദ്ദ കണ്ടു ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ ഇപ്പോള്‍ കേരളത്തിലെന്ന് തഹ്‌ലിയ ചോദിച്ചു. ‘കൊടിയേരി ബാലകൃഷ്ണനാണ് കേരള പൊലീസില്‍ സംഘപരിവാറിന് സ്വാധീനമുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത്. അത്...

സംസ്ഥാനത്ത് ആശുപത്രികളിൽ ചികിത്സാ പ്രതിസന്ധി, കിടക്കകൾ നിറഞ്ഞു; കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം ഇന്ന് തീരുമാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. അഞ്ച് മണിക്ക് നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും ഓൺലൈനായി പങ്കെടുക്കും. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. വ്യാഴാഴ്ച മുതൽ ജില്ലകളെ മൂന്ന് കാറ്റഗറികളായി തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്....

വർധനവിന് പിന്നാലെ ഇടിഞ്ഞ സ്വർണവിലയിൽ മൂന്നാം ദിവസവും മാറ്റമില്ല

തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർധിച്ച ശേഷമാണ് മൂന്ന് ദിവസം ഒരേ നിരക്കിൽ സ്വർണത്തിന്റെ വിപണനം. രണ്ട് ദിവസം മുൻപ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഇപ്പോഴത്തെ വിലയിൽ എത്തിയത്....

സഖാവേ, ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്ന നിങ്ങളുടെ കവര്‍ഫോട്ടോയുള്ളവരാണ് എന്നെ അധിക്ഷേപിക്കുന്നത്‌; മുഖ്യമന്ത്രിക്ക് അരിത ബാബുവിന്റെ തുറന്ന കത്ത്

ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത സോഫ്റ്റ് സ്റ്റോറിയുടെ പേരില്‍ ഇടതു അണികളില്‍ നിന്ന് തനിക്ക് ഇപ്പോഴും സൈബര്‍ ആക്രമണം നേരിടുകയാണെന്ന് കായംകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അരിത ബാബു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കെഴുതിയ കത്ത് അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ‘ഏഷ്യാനെറ്റിലെ ലക്ഷ്മി പത്മ എന്ന മാധ്യമപ്രവര്‍ത്തക എന്നെക്കുറിച്ച് തയ്യാറാക്കിയ ഒരു പ്രോഗ്രാമിന്റെ പേരില്‍...

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റ മൗലവി അന്തരിച്ചു

ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്‌റ മൗലവി (86) അന്തരിച്ചു. തിരുവനന്തപുരം വലിയ ഖാസിയായിരുന്നു. പെരുമ്പാവൂർ ചേലക്കുളത്തെ വീട്ടിലായിരുന്നു അന്ത്യം. വാർധഖ്യസഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഖബറടക്കം നാളെ രാവിലെ 11 മണിക്ക് ചേലക്കുളം ജുമാമസ്ജിദിൽ നടക്കും.

പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി; മുസ്‌ലിമായതിന്റെ പേരില്‍ പൊലീസ് അനാവശ്യമായി തടഞ്ഞുനിര്‍ത്തിയെന്ന് ആരോപിച്ച് യുവാവും കുടുംബവും

ഓച്ചിറ: മകളെ കോളേജില്‍ നിന്നും കൂട്ടിക്കൊണ്ടു വരുന്നതിനായി പോയ അമ്മയെയും മക്കളെയും പൊലീസ് അനാവശ്യമായി തടഞ്ഞുനിര്‍ത്തിയെന്ന് പരാതി. അഫ്‌സല്‍ മണിയില്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് വീഡിയോയും ഫോട്ടോകളും പങ്കുവെച്ചുകൊണ്ട് പരാതി ഉന്നയിച്ചിരിക്കുന്നത്. മുസ്‌ലിമായതിന്റെ പേരിലാണ് തങ്ങളെ പൊലീസ് തടഞ്ഞതെന്നാണ് അഫ്‌സല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. 65 കിലോമീറ്ററുകളും ഏഴോളം പൊലീസ് പരിശോധനയും കഴിഞ്ഞെത്തിയ തങ്ങളെ കോളേജിലെത്താന്‍ 5...

നാളെ കടുത്ത നിയന്ത്രണങ്ങൾ, ലോക്ക്ഡൗണിന് സമാനം; വിവരങ്ങൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ ‌‌ഏർപ്പെടുത്തിയ ലോക്ക്ഡൗണിന് സമാനമായ ഞായറാഴ്ച നിയന്ത്രണം ഇന്ന് രാത്രി 12ന് നിലവില്‍ വരും. നാളെയും അടുത്ത ഞായറാഴ്ചയായ മുപ്പതിനുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളൂ. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ പാടില്ല, വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ, പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍,...

‘ഒരു കിലോ സ്വർണ്ണ മിശ്രിതവുമായി കരിപ്പൂരിലിറങ്ങി, കാത്തുനിന്നത് പൊട്ടിക്കൽ സംഘം’; കരിപ്പൂരിൽ നാടകീയ രം​ഗങ്ങൾ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. ഒരു കിലോ സ്വർണ്ണ മിശ്രിതമാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. കടത്തിയ സ്വർണ്ണം പൊട്ടിക്കാനെത്തിയ രണ്ടുപേരെയും പൊലീസ് പിടികൂടിയിരിക്കുന്നത്. ഇവർ കൊടുവള്ളി സ്വദേശികളാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം. ഇവരുടെ വ്യക്തി വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊട്ടിക്കൽ സംഘത്തിലെ പ്രധാനികളാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിലാണ് തിരൂർ സ്വദേശി ഷക്കീബ്...

സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടി.പി.ആര്‍ 44.8

തിരുവനന്തപുരം: കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
- Advertisement -spot_img

Latest News

ഇനി പണം അബദ്ധത്തിൽ അയച്ചാലും തിരിച്ചുപിടിക്കാം? ഓൺലൈൻ പണമിടപാടുകളിൽ മാറ്റം വരുന്നു, ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടാൻ ആര്‍ബിഐ

ന്യൂഡല്‍ഹി: യുപിഐ വഴിയോ ഐഎംപിഎസ് മുഖേനെയോ 10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ നിങ്ങള്‍? പതിവായി വന്‍ തുക യുപിഐയിലൂടെ ട്രാന്‍സാക്ഷന്‍ നടത്തുന്നവരാണോ? എങ്കില്‍, നിങ്ങളുടെ...
- Advertisement -spot_img