Saturday, May 4, 2024

Kerala

മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു

കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി (86) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന്ചികിൽസയിലായിരുന്നു.  ഖബറടക്കം വൈകിട്ട് 5 മണിക്ക് മലപ്പുറം പുളിക്കൽ ജുമ അത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. മാപ്പിളപ്പാട്ടിൽ പുതിയ പരിക്ഷണങ്ങൾ കൊണ്ട് വന്ന് ജനകീയമാക്കിയ കലാകാരനാണ് അദ്ദേഹം. 7 സിനിമകളിൽ പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്കാര...

പി ജയരാജൻ വധശ്രമക്കേസിൽ പ്രതികളായ ലീഗ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു

കണ്ണൂർ: സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. 2012 ഫെബ്രുവരി 20നാണ് കണ്ണൂർ അരിയിൽ വച്ചു നടന്ന വധശ്രമ കേസിലെ പ്രതികളെയാണ് വെറുതെ വിട്ടത്. പ്രതികളായ പന്ത്രണ്ട് പേരും മുസ്ലീം ലീഗ് പ്രവർത്തകരാണ്. കേസിൽ വിചാരണ നടത്തിയ കണ്ണൂർ അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളെയെല്ലാം...

കൊവിഡിൽ ആശ്വാസം, രോഗികൾ കുറയുന്നു, 7823 പുതിയ രോഗികൾ, 12,490 രോഗമുക്തി നേടി, 106 മരണം

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ചിലരെ വേട്ടയാടിയതില്‍ വേദനയുണ്ട്, ഇനി പക്ഷമില്ല; ബി.ജെ.പി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് അലി അക്ബര്‍

കോഴിക്കോട്: ബിജെപി നേതാവും സംവിധായകനുമായ അലി അക്ബർ  പാർട്ടിയുടെ സംസ്ഥാന സമിതി ഭാരവാഹിത്വം രാജിവച്ചു. ബിജെപി പുനസംഘടനയുമായി ബന്ധപ്പെട്ട് അതൃപ്തിയെ തുടർന്നാണ് രാജിയെന്നാണ് സൂചന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർട്ടിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ ഒഴിയുകയാണെന്ന് അലി അക്ബർ വ്യക്തമാക്കിയത്. ബിജെപിയിൽ ചേർന്നു പ്രവർത്തിക്കുന്ന ഒരു മുസൽമാൻ നേരിടേണ്ടി വരുന്ന എതിർപ്പും അവഹേളനവും മറ്റുള്ളവർക്ക് മനസ്സിലാവില്ലെന്ന് പറഞ്ഞു കൊണ്ടാണ്...

പെരുമഴ നനഞ്ഞ് കുഞ്ഞുമക്കള്‍ യാത്രയായി ഇനിയുണരാത്ത ഉറക്കത്തിലേക്ക്; പുതുവീട് കേറാന്‍ ഇനി അബൂബക്കറും സുമയ്യയും തനിച്ച്

അവരുടെ കുഞ്ഞിക്കാലടികള്‍ പതിയേണ്ടതായിരുന്നു അവിടെ. കാടപ്പടിക്കാരന്‍ അബൂബക്കര്‍ സിദ്ദീഖിന്റേയും സുമയ്യയുടേയും പണിതു തീരാത്ത ആ വീട്ടില്‍. കിനാക്കള്‍ സ്വരുക്കൂട്ടി ആ വീടു പണിതു തുടങ്ങിയതു തന്നെ അതിനായിരുന്നല്ലോ. എന്നാല്‍ ഇന്നലെ രാത്രി നിലക്കാതെ പെയ്ത പേമാരിക്കൊടുവിലെ ഒരു നിമിഷം ആ കിനാക്കളില്‍ കണ്ണീര് നിറച്ചിരിക്കുന്നു. പുത്തന്‍ വീടിന്റെ മതിലിനടിയില്‍ പെട്ട് അവരുടെ ജീവന്റെ ജീവനുകള്‍...

‘കോടതിയുടെ അനുമതി വേണം’; ശബരിമല, പൗരത്വ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാന്‍ പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി

ശബരിമല സുപ്രീം കോടതി വിധിക്ക് പ്രക്ഷോഭം, പൗരത്വ നിയമത്തിനെതിരായ സമരം എന്നിവയ്ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കാന്‍ പരിമിതിയുണ്ടെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല, പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധം എന്നിവയ്‌ക്കെതിരായ ഓരോ കേസും പ്രത്യേകം പരിശോധിച്ചശേഷം ക്രിമിനല്‍ നിയമത്തിലെ 321ാം...

22 കോടി ധൂർത്തടിച്ചതിന് പിന്നാലെ വീണ്ടും ടെൻഡർ വിളിച്ച് സർക്കാർ; വേണ്ടത് ഒൻപതു പേർക്ക് ഇരിക്കാവുന്ന ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാൻ സർക്കാർ വീണ്ടും ടെണ്ടർ വിളിച്ചു. ഒന്‍പത് പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററിനാണ് ടെണ്ടർ. ഹെലികോപ്റ്ററിനായി 22 കോടി ചെലവിട്ടതിന് പിന്നാലെയാണ് വീണ്ടും ടെണ്ടർ വിളിച്ചത്. കൊവിഡ് ഒന്നാം തരംഗ കാലമായ 2020 ഏപ്രിലിലാണ് പൊലീസിന്‍റെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ദില്ലിയിലെ...

സ്വര്‍ണ വില കൂടി, ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപ. ഗ്രാമിന് 25 രൂപ കൂടി 4415 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ നാലു ദിവസവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ . 35,120 രൂപ എന്ന...

3 ദിവസത്തിനിടെ കോവിഡ് ബാധിച്ച 57% പേരും വാക്സീനെടുത്തവർ; ആശങ്ക പങ്കുവച്ച് വിദഗ്ധര്‍

തിരുവനന്തപുരം∙ സംസ്ഥാനത്ത് വാക്സീന്‍ സ്വീകരിച്ചവരില്‍ കോവിഡ് ബാധിക്കുന്നവരുടെ നിരക്കുയരുന്നു. മൂന്നു ദിവസത്തിനിടെ കോവിഡ് ബാധിച്ചവരില്‍ 57 ശതമാനം പേരും കുത്തിവയ്പ് എടുത്തവരാണ്. കുത്തിവയ്പെടുത്ത് മാസങ്ങള്‍ കഴിയുമ്പോള്‍ ഫലം കുറയുന്നുണ്ടോ എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് ആരോഗ്യവിദഗ്ധര്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച വാക്സീന്‍ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ: തിങ്കളാഴ്ച്ച കോവിഡ് ബാധിച്ച 6996ല്‍ 3841 പേരും...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മലപ്പുറം കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു. ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍...
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img