Kerala

സില്‍വര്‍ലൈന്‍ പദ്ധതി; നാല് കാര്യങ്ങളില്‍ വ്യക്തതവേണമെന്ന് ഹൈക്കോടതി

സാമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ? സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമുള്ളതാണോ? മുന്‍കൂര്‍ നോട്ടിസ് നല്‍കിയാണോ കല്ലിടുന്നത്? പുതുച്ചേരിയിലൂടെ റെയില്‍ പോകുന്നുണ്ടോ? കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളോട് നാലു ചോദ്യവുമായി ഹൈക്കോടതി. പ്രധാനമായും നാലുകാര്യങ്ങളില്‍ വ്യക്തതവേണമെന്നാണ് കോടതി ആവശ്യപ്പെടുന്നത്. സാമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ? സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമുള്ളതാണോ? മുന്‍കൂര്‍ നോട്ടിസ് നല്‍കിയാണോ കല്ലിടുന്നത്?...

ഇടിമിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു; തൊട്ടടുത്ത് പെട്രോള്‍ പമ്പ്, ഒഴിവായത് വന്‍ദുരന്തം (വീഡിയോ)

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ഇടിമിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു. കോളനി ബൈപ്പാസ് റോഡിന് സമീപം ബുധനാഴ്ചയാണ് സംഭവം. മിന്നലിന്‍റെ ആഘാതത്തില്‍ തെങ്ങ് നിന്നുകത്തുന്നത് വീഡിയോയില്‍ കാണാം. തെങ്ങിന്‍റെ മണ്ടയില്‍ ഒരു തീഗോളം കത്തിനില്‍ക്കുന്നതായേ തോന്നൂ. തീപടര്‍ന്ന തെങ്ങില്‍ നിന്നും തീപ്പൊരികള്‍ ചിതറുന്നതും വീഡിയോയില്‍ വ്യക്തമാണ്. തീ പിടിച്ച തെങ്ങിന് സമീപം നിരവധി മരങ്ങളും തൊട്ടടുത്ത് പെട്രോള്‍...

വെല്ലുവിളിച്ചവർക്കു മുന്നിൽ നെഞ്ചുവിരിച്ച് രാഹുൽ; സംവാദത്തിനിടെ വിവാദം– വിഡിയോ

കോട്ടയം∙ കെ റെയിൽ പോകുന്ന വഴിയിലെ ജനാഭിപ്രായം തേടി മനോരമ ന്യൂസ് സംഘടിപ്പിച്ച കെ റെയിൽ ജംഗ്ഷൻ പരിപാടിയുടെ കോട്ടയം നട്ടാശേരിയിലെ വേദിയില്‍ നാടകീയ രംഗങ്ങൾ. പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെ കുറച്ചുപേർ ചേർന്ന് വെല്ലുവിളിച്ചതും തുടർന്ന് രാഹുൽ ജനക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്നതുമാണ് നാടകീയ നിമിഷങ്ങൾ സൃഷ്ടിച്ചത്....

സി.പി.ഐ.എം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കും; വിലക്ക് ലംഘിച്ച് കെ.വി. തോമസ് കണ്ണൂരിലേക്ക്

കൊച്ചി: കെ.പി.സി.സി വിലക്ക് ലംഘിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് കണ്ണൂരില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കും. ഇന്ന് അദ്ദേഹം വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന വിഷയമാണ് സെമിനാറിലുള്ളത്. സെമിനാറില്‍ പങ്കെടുക്കുന്ന കാര്യം മുമ്പുതന്നെ സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചിരുന്നുവെന്നും കെ.വി തോമസ് പറഞ്ഞു....

രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ്ണവില വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20  രൂപയാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 20 രൂപ ഉയർന്ന് 4800 രൂപയാണ് ഇന്ന്  വില. ഒരുപവൻ സ്വർണത്തിന് 160 രൂപയുടെ വർധനവ് ഉണ്ടായി. 38400 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില(...

ചങ്ങാതി നന്നെങ്കിൽ കാലുകൾ പോലും വേണ്ട! അലിഫ് മുഹമ്മദ് എന്ന ബികോം വിദ്യാർത്ഥിയെ കോളജിലേക്ക് എടുത്തുകൊണ്ട് വരുന്ന ആര്യയും അർച്ചനയും; ലോകം നമിക്കുന്ന കൂട്ടുകാരുടെ വീഡിയോ കാണാം..

കൊല്ലം: ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടെന്നാണ് പഴംചൊല്ല്. പക്ഷേ ചങ്ങാതിമാർ നല്ലവരാണെങ്കിൽ കാലുകൾ പോലും വേണ്ടെന്ന് അലിഫ് മുഹമ്മദ് പറയും. അതെ, ജന്മനാ രണ്ട് കാലുകളുമില്ലാത്ത കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ മൂന്നാം വർഷ ബികോം വിദ്യാർത്ഥി അലിഫ് മുഹമ്മദിന് തന്റെ കാലുകൾ ചങ്ങാതിമാർ തന്നെയാണ്. ഇരുകാലുകൾക്കും സ്വാധീനമില്ലെന്ന ഒരു ബുദ്ധിമുട്ടുകളും...

മേയറെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി; യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ വധശ്രമത്തിന് കേസ്

തൃശൂര്‍ കോര്‍പറേഷന്‍ മേയറെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ അഞ്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്തു. അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന മേയര്‍ എം.കെ വര്‍ഗീസിന്റെ പരാതിയിലാണ് നടപടി. കൗണ്‍സിലര്‍മാരായ രാജന്‍ പല്ലന്‍, ജോണ്‍ ഡാനിയേല്‍, ലാലി ജെയിംസ്, ശ്രീലാല്‍ ശ്രീധര്‍, എ.കെ സുരേഷ് എന്നിവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്‌തെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം പ്രതിഷേധം...

നടന്‍ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍

കൊച്ചി:നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. മാര്‍ച്ച് 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ധമനികളിലെ രക്തമൊഴുക്കിന്...

ഡ്രൈവിംഗ് ലൈസൻസ് കിട്ടാനും പുതുക്കാനും ഓൺലൈനായി മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാം; ഡോക്‌ടർമാർക്ക് സാരഥി പോർട്ടലിൽ സൗകര്യമൊരുങ്ങുന്നു

തിരുവനന്തപുരം:ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനും പുതുക്കുന്നതിനും ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർ തന്നെ ഓൺലൈനിലൂടെ അപ്ലോഡ് ചെയ്യുന്ന പുതിയ സംവിധാനം ഒരുക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിനായി അംഗീകൃത ഡോക്ടർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ 'സാരഥി' പോർട്ടലിൽ രജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തും. രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് അപേക്ഷകരെ പരിശോധിച്ചശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ് ഓൺലൈനിലൂടെ സമർപ്പിക്കാം. മെഡിക്കൽ...

കാസർകോട് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു

കാസർകോട് : പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണൻ (64) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ശക്തമായ കാറ്റിൽ കാഞ്ഞങ്ങാട് മന്നിയോട്ട് റോഡിൽവെച്ച് വൈദ്യുതി ലൈൻ പൊട്ടിവീഴുകയായിരുന്നു. ഇതറിയാതെ ഈ വഴിയെത്തിയ ഇദ്ദേഹത്തിന്റെ ബൈക്ക്, പൊട്ടി വീണ ലൈൻ...
- Advertisement -spot_img

Latest News

ലൈംഗിക പീഡനക്കേസ്; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...
- Advertisement -spot_img