പാലക്കാട്: പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടേറ്റു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് വെട്ടേറ്റത്. പാലക്കാട് മേലാമുറിയിൽ വെച്ചാണ് സംഭവം. ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ശ്രീനിവാസന്‍ ഐസിയുവിലാണ്. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റതായാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. പാലക്കാട്ടെ എസ് കെ ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന...
പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ വധത്തിൽ നിർണായക വെളിപ്പെടുത്തൽ. കൊലയാളി സംഘം സഞ്ചരിച്ച കാറുകളിലൊന്ന് വാടകയ്ക്കെടുത്തത് ബിജെപി പ്രവർത്തകനാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ കാർ ഉപേക്ഷിച്ച നിലയിൽ കഞ്ചിക്കോട് നിന്ന് കണ്ടെത്തിയിരുന്നു.
രമേശ് എന്ന ബിജെപി പ്രവർത്തകനാണ് കാർ കൊണ്ടുപോയതെന്ന് വാഹനം വാടകയ്ക്ക് നൽകിയ അലിയാർ പറയുന്നു. കൃപേഷ് എന്ന വ്യക്തിയുടെ പേരിലുള്ളതാണ്...
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണം പൊലീസ് പിടികൂടി. വിപണിയിൽ ഒന്നര കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂന്ന് യാത്രക്കാരടക്കം 10 പേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
ദുബായിൽ നിന്നും എത്തിയ കാഞ്ഞങ്ങാട് സ്വദേശി അസറുദ്ദീൻ, ഷാർജയിൽ നിന്നെത്തിയ കണ്ണൂർ...
പാലക്കാട്: പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്കും. ഒരു വർഷം മുമ്പ് സക്കീർ ഹുസൈൻ എന്ന എസ്ഡിപിഐ പ്രവർത്തകനെ എരട്ടക്കുളം തിരിവിൽ വച്ച് വെട്ടിയ കേസിലെ പ്രതികളായ സുദർശനൻ, ശ്രീജിത്ത്, ഷൈജു ഉൾപ്പടെ അഞ്ച് പേരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഒരു മാസം മുമ്പ് ഇവർ ജാമ്യത്തിലിറങ്ങിയിരുന്നുവെന്ന് പൊലീസിന്...
പാലക്കാട്∙ എലപ്പുള്ളിയില് കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്ത്തകന് സുബൈറിന്റേതു രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്. മാരകായുധങ്ങള് ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. സംഭവത്തില് ആസൂത്രണമുണ്ട്. എഫ്ഐആറില് ആരെയും പ്രതിചേര്ത്തിട്ടില്ല. സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുെട അടിസ്ഥാനത്തിലാണ് എഫ്ഐആര്.
വെള്ളിയാഴ്ച ഉച്ചക്കഴിഞ്ഞാണ് പാലക്കാട് എലപ്പുള്ളിയില് എസ്ഡിപിഐ പ്രവര്ത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. എലപ്പുള്ളി പാറ സ്വദേശിയും എസ്ഡിപിഐ പ്രാദേശിക ഭാരവാഹിയുമായ...
പാലക്കാട്: പാലക്കാടിനെ ഞെട്ടിച്ച് മറ്റൊരു അരുംകൊല കൂടി. പാലക്കാട് നാട്ടുകൽ കോടക്കാട് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചക്കലത്തിൽ ഹംസയാണ് ഭാര്യ ആയിഷയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ഹംസയെ നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നത് ജില്ലയെ ഞെട്ടിച്ചിരുന്നു. ഒടുകിന്‍ ചോട് കൊച്ചുപറമ്പില്‍...
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ ഇപ്പോൾ ബാധകം അപമൃത്യുവിനും കുറ്റവാളികൾക്കും മാത്രം. രണ്ടിലും വലയുന്നത് പൊലീസുകാരും മരിച്ചവരുടെ ഉറ്റവരും തടവുകാരും.
പോസ്റ്റ്‌മോർട്ടത്തിനും ജയിൽ പ്രവേശനത്തിനും ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുന്ന സർക്കാർ ഉത്തരവ് പ്രാബല്യത്തിലുള്ളതാണ് പ്രശ്നം. സർക്കാർ ആശുപത്രികളിൽ പലയിടത്തും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് സമയപരിധിയുമുണ്ട്. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ കുറഞ്ഞത് മൂന്നു മണിക്കൂർ വൈകും. ചിലപ്പോൾ അടുത്ത ദിനത്തിലേക്ക്...
അടൂർ ഏനാത്ത് പൊലീസിന് ഒരു സാധാരണ ദിനമായിരുന്നു അന്ന്. അപ്രതീക്ഷിതമായി എത്തിയ ഫോൺ കോളും പിന്നീടുള്ള സംഭവവികാസങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറി. കബളിപ്പിക്കാനാണെന്ന് ആദ്യം കരുതിയെങ്കിലും ദൗത്യം പൂർത്തിയാക്കിയതോടെ പൊലീസിൻ്റെ മാതൃകാപരമായ സേവനത്തിന് കൈയ്യടി ലഭിക്കുകയാണ്.
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടയാണ് പൊലീസ് സ്റ്റേഷനിലേക്ക് സഹായം അഭ്യർഥിച്ച് ഫോൺ വിളി എത്തിയത്. മോൾക്ക്...
കണ്ണൂർ: ഉത്സവകാലങ്ങളില്‍ ക്ഷേത്രപ്പറമ്പിലേക്ക് മുസ്‌ലിംകൾക്ക് വിലക്കേർപ്പെടുത്തി കണ്ണൂരിൽ വീണ്ടും വിവാദ ബോർഡ്. കണ്ണൂർ പയ്യന്നൂരിനടത്തുള്ള മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്‍ലിംകള്‍ക്ക് വിലക്കേർപ്പെടുത്തി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനമായ ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു. സംഭവം ഏറെ വിവാദമായതോടെ നീക്കം ചെയ്യുകയായിരുന്നു.ഇത്തവണ വീണ്ടും സ്ഥലത്ത് ക്ഷേത്രപ്പറമ്പിലേക്ക് സമാനമായ...
പാലക്കാട്: പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊന്ന സംഘത്തില്‍ നാല് പേരുണ്ടെന്ന് സൂചന. കൊലയാളികള്‍ മുഖംമൂടി ധരിച്ചിരുന്നതായും സാക്ഷിമൊഴി പൊലീസിന് ലഭിച്ചതായാണ് വിവരം. ഡ്രൈവര്‍ ഉള്‍പ്പടെ 5 പേരാണ് സംഘത്തിലുള്ളത്. കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്. അവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയതായാണ് സൂചന.
സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം പുറത്ത്...
തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ...