തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ വന്‍ വര്‍ധന. മൂന്ന് വര്‍ഷത്തിനിടെ ഇരുപത്തിമൂവായിരത്തിലധികം കേസുകളാണ് പൊലീസും എക്സൈസും രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തിനിടെ അയ്യാരിത്തോളം കേസുകളും രജിസ്റ്റര്‍ ചെയ്തു.
മാരകങ്ങളായ മയക്കുമരുന്നുകള്‍ ചെറുതും വലുതുമായി പിടികൂടിയെന്ന വാര്‍ത്ത കേള്‍ക്കാത്ത ദിവസങ്ങള്‍ വിരളം. സംസ്ഥാനത്തേക്ക് എത്തുന്ന ലഹരിമരുന്ന് പൂര്‍ണമായും പിടികൂടാനും എക്സൈസ്...
കോട്ടയം: നാല് ആംബുലൻസുകളെ അടിയന്തര ആവശ്യമെന്ന് വിളിച്ചുവരുത്തി കബളിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3.30ഓടെയായിരുന്നു സംഭവം. ഐസിയു സൗകര്യമുള്ള 4 ആംബുലൻസുകളെയാണു നാഗമ്പടത്തേയ്ക്ക് വിളിച്ചു വരുത്തി കബളിപ്പിച്ചത്. കാൽ ഒടിഞ്ഞു ഇരിക്കുകയാണെന്നും അത്യാവശ്യമായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കണമെന്നുമായിരുന്നു ഫോൺ വിളിച്ചയാൾ പറഞ്ഞത്.
നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിന്റെ മുൻവശത്ത് എത്താനാണ് ഫോണിലൂടെ വിളിച്ചുപറഞ്ഞത്. ഹിന്ദിയിലായിരുന്നു...
സുൽത്താൻ ബത്തേരി: അപകടത്തിൽ പെടുന്നവരെ കവർച്ച ചെയ്യാൻ ശ്രമിക്കുകയും സഹായം നൽകാതെ മരണത്തിലേക്ക് വിട്ടുകൊടുക്കുകയും ചെയ്ത സംഭവങ്ങൾക്ക് പിന്നാലെ വീണ്ടും മലയാളികളോട് കരുണ കാണിക്കാതെ കർണാടക. കുത്തന്നൂരിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളായ യുവാക്കളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് നീക്കം ചെയ്യാൻ ആംബുലൻസുകൾ തയ്യാറായില്ല.
റോഡിൽ അനാഥപ്രേതമായി കിടന്ന ഇവരെ ഒടുവിൽ അംബാസിഡർ കാറിലാണ് ഗുണ്ടൽപേട്ട ആശുപത്രിയിലേക്ക് കൊണ്ടുപോയത്....
ആലപ്പുഴ: ആലപ്പുഴയിൽ മാരകായുധങ്ങളുമായി ആര്‍എസ്എസ് പ്രവർത്തകർ പിടിയിൽ. ആലപ്പുഴ മണ്ണഞ്ചേരിയിൽ ആയുധങ്ങളുമായി എത്തിയ രണ്ട് ആര്‍എസ്എസ് പ്രവർത്തകരെയാണ് പൊലീസ് പിടികൂടിയത്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവര്‍ക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസെടുത്തു. എസ്ഡിപിഐ...
ഇടുക്കി: വീടിന് തീപിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രന്‍, ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപടരാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ശരീരത്തിന് പൊള്ളലേറ്റ ശ്രീധന്യയാണ് വീടിന് പുറത്തിറങ്ങി ആളുകളെ വിളിച്ചുകൂട്ടിയത്. തുടര്‍ന്ന് പൊലീസിനേയും അഗ്നിരക്ഷാസേനയും...
തൃശൂർ: അമൽ നീരദ് - മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വത്തിലെ മൈക്കിളപ്പന്‍റെ ഗ്രൂപ്പ് ഫോട്ടോയിലെ 'ചാമ്പിക്കോ' യാണ് സോഷ്യൽ മീഡിയയിൽ അടുത്ത കാലത്ത് കണ്ട ഏറ്റവും ശ്രദ്ധ നേടിയ ട്രെൻഡ്. സ്കൂൾ വിദ്യാർത്ഥികളും, സിനിമാ താരങ്ങളും, രാഷ്ട്രീയ നേതാക്കളുമടക്കം ഏറ്റടുത്ത 'ചാമ്പിക്കോ' ഇപ്പോഴും തരംഗം തീർക്കുകയാണ്. ഭാഷയുടെ അതിർത്തികൾ കടന്ന 'ചാമ്പിക്കോ' ഇപ്പോ മനുഷ്യന്‍റെ...
സംസ്ഥാനത്ത് വ്യാജ പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതായി നിയമവിദഗ്ധര്‍. അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 6939 പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 312 പേര്‍ മാത്രമാണ്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയാനുള്ള കാരണം വ്യാജ പരാതികളുടെ വര്‍ധനവാണെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
വ്യാജ പോക്‌സോ കേസുകള്‍ക്കെതിരെ കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി നല്‍കിയ...
തിരുവനന്തപുരം: ഗുരുതരമായ അപകടങ്ങളില്‍പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവർക്ക് ഇനി മുതൽ ക്യാഷ് അവാർഡ് നൽകും. ഇതിനായി സംസ്ഥാന പൊലീസ് മേധാവി മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. അപകടത്തിനിരയായവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുക. കേന്ദ്ര സർക്കാരാണ് അവാർഡ് ഏർപ്പെടുത്തിയത്.
ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട് പൊലീസ് വിശദവിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര റോഡ് ഗതാഗത,...
പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ പൊലീസിന്റെ വ്യാപക പരിശോധന. പട്ടാമ്പിയിലെ എസ്ഡിപിഐ സ്വാധീന മേഖലകളിലെ ഓഫിസുകളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ പാലക്കാട് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വ്യാപക പരിശോധനകള്‍ നടത്തിയത്. പട്ടാമ്പി സ്വദേശിയാണ്...
വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...