കോഴിക്കോട്: പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില് പങ്കെടുത്തതിന്റെ പേരില് കേസില് പ്രതിയായവര്ക്ക് കോടതിയില് പിഴയടക്കാന് മുസ്ലിം യൂത്ത് ലീഗിന്റെ സാമ്പത്തിക സഹായം. ഏപ്രില് 30ന് 11 മണിക്ക് കോഴിക്കോട് ബാഫഖി യൂത്ത് സെന്ററിലാണ് പരിപാടിയില് സഹായം വിതരണം ചെയ്യും. മുസ്ലിം ലീഗ് നേതാവ് ഡോ. എം കെ മുനീര് പരിപാടി ഉദ്ഘാടനം ചെയ്യും. സമരം ചെയ്ത...
പാലക്കാട്: കൂമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവായെന്ന രീതിയിൽ പ്രചരിച്ച റിപ്പോർട്ടുകൾ വ്യാജം. 17,315 രൂപ മാത്രമാണ് ഇരുപത്തിമൂന്നുകാരനായ ബാബുവിനുവേണ്ടി പൊതു ഫണ്ടിൽ നിന്ന് ചെലവാക്കിയിട്ടുള്ളൂവെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളുടെയും മറ്റു രക്ഷാപ്രവർത്തകരുടെയും ഭക്ഷണത്തിനുവേണ്ടിയാണ് 17,315 ചെലവാക്കിയത്. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയെ കളക്ടർ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞ...
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ മത പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി. ക്ഷമയാണ് വിശ്വാസിയുടെ ആയുധമെന്നു പറഞ്ഞ അദ്ദേഹം ഇസ്ലാമിന്റെ പേരിൽ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിക്കാനാകില്ല എന്നും വ്യക്തമാക്കി. വൈകാരികമായ ഇത്തരം പ്രതികരണങ്ങളും ആക്രമണങ്ങളും സമുദായത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുകയേ ഉള്ളൂ എന്നും ശത്രുക്കൾ അത് മുതലെടുക്കാൻ തക്കം പാർത്തിരിക്കുകയാണെന്നും മുജാഹിദ് ബാലുശ്ശേരി...
തൃശൂര്‍: പുണ്യ റമദാൻ മാസത്തിൽ മതസൗഹാർദ്ദത്തിന് മാതൃകയായി നടുവട്ടം അയിലക്കാട് റോഡിലുള്ള ജയ നിവാസിൽ ഗോപാലകൃഷ്ണനും കുടുംബവും. ഗോപാലകൃഷ്ണന്‍റെയും ജയലക്ഷ്മിയുടെയും മകള്‍ അമൃതയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹത്തിന് ശേഷമുള്ള സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്ക് നിസ്കാരത്തിനാവശ്യമായ സൗകര്യം ഒരുക്കി നൽകിയത് അമൃതയുടെ കുടുംബം ആണ്.
ഒഡീഷ പട്ടപ്പുർ കൈതബേതയിൽ ജനാർദനൻ മല്ലയുടെയും സരോജിനി മല്ലയുടെയും മകന്‍ ഗൗതം...
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ കാലത്ത് അതുവഴിയുള്ള തട്ടിപ്പുകളും സജീവമാണ്. ഇത്തരത്തില്‍ വലിയ തട്ടിപ്പാണ് നമ്മുടെ പരിചയക്കാരുടെതെന്ന് തോന്നിക്കുന്ന ഫേസ്ബുക്ക് ഐഡികള്‍ വഴി പണം ചോദിക്കുന്ന രീതി. നമ്മുടെ സുഹൃത്തുക്കളുടെ പ്രോഫൈലില്‍ നിന്നെന്ന് തോന്നിക്കുന്ന രീതിയില്‍ അത്യവശ്യമാണ് പണം വേണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശമാണ് പലര്‍ക്കും ലഭിക്കാറ്.
ഇത്തരത്തില്‍ തുടക്കകാലത്ത് ഇതില്‍ വീണുപോയവര്‍ ഏറെയാണ്, അത്യവശ്യമാണെന്ന് കരുതി യുപിഐ ആപ്പുവഴി...
തിരുവനന്തപുരം; ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത തിരുവനന്തപുരം പൊഴിയൂരുള്ള യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി പി.എസ് ഉസ്മാൻ ആവശ്യപ്പെട്ടു. മാന്യമായി വ്യാപാരം ചെയ്യുന്നു മറ്റുള്ള ചെറുകിട വ്യാപാരികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മോശമായി ചിത്രികരിക്കുന്ന ഇത്തരം ആളുകളുടെ ഈ പ്രവണത അവസാനിപ്പിക്കുന്നതിന് അധികാരികൾ...
കൊച്ചി: നിര്‍മാതാവും നടനുമായ വിജയ് ബാബുവില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രം തുറന്ന് പറഞ്ഞ് നടി. വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെയാണ് വിജയ് ബാബുവില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച് പെണ്‍കുട്ടി തുറന്നെഴുതിയത്.
സിനിമ രംഗത്ത് പുതുമുഖമായ തന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു കൊണ്ട് വിജയ് ബാബു തന്റെ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Gold price) മാറ്റമില്ല. ഇന്നലെ കുത്തനെയുള്ള ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold price today) 38760 രൂപയായി. ഇന്ന് മാറ്റമില്ലാതെ ഇതേ വില തുടരുകയാണ്. ഒരു ഗ്രാം 22...
കോഴിക്കോട്: കല്‍പറ്റ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ടി.സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നീസയുടെ നഷ്ടപ്പെട്ട ഐ ഫോണ്‍ തിരിച്ചുകിട്ടിയത് നാടകീയ ട്വിസ്റ്റുകള്‍ക്കൊടുവില്‍. ഷറുഫുന്നീസയും സഹോദരനും പോലീസിന്റെയും പിന്തുണയോടെ നടത്തിയ സിനിമാസ്‌റ്റൈലിലുള്ള അന്വേഷണത്തിനൊടുവില്‍ ഫോണ്‍ എടുത്ത 'പ്രമുഖന്‍' പോംവഴിയില്ലാതെ തിരിച്ചേല്‍പിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഷറഫുന്നീസയുടെ സഹോദരന്‍ നിസില്‍ ഷറഫ് ഫെയ്‌സ്ബുക്കില്‍ അനുഭവം പങ്കുവെച്ചു.
സ്വിച്ച് ഓഫാക്കാനുള്ള ശ്രമത്തില്‍ ഫോണിന്റെ കവര്‍...
വാഷിങ്ടൺ: യുഎസ് മുന്നോട്ടുവെച്ച 15 ഇന നിർദേശങ്ങളിൽ മിക്കവയും ഇറാൻ അംഗീകരിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി പാകിസ്താൻ മധ്യസ്ഥത വഹിച്ചു നടത്തുന്ന...