Kerala

തീപിടിച്ച് പച്ചക്കറിവില ; സെഞ്ച്വറി അടിച്ച് തക്കാളി, ബീൻസിനും പയറിനും വഴുതനക്കും ഇരട്ടിയിലേറെ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിയ്ക്ക് വില പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്ച മുമ്പ് വരെ മുപ്പത് രൂപയ്ക്കും നാല്പത് രൂപയ്ക്ക് കിട്ടിയിരുന്ന തക്കാളിക്ക് വില പല കടകളിലും നൂറ് രൂപ പിന്നിട്ടു. മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30...

മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവിടാനുള്ള തുക കുത്തനെ കൂട്ടി; നടപടി സാമ്പത്തിക പ്രതിസന്ധിക്കിടെ

തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവഴിക്കാവുന്ന തുക കുത്തനെ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. 25,000 രൂപയില്‍ നിന്ന് ഈ തുക 75,000 രൂപയായാണ് വര്‍ധിപ്പിച്ചത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഈ വര്‍ധനവെന്നത് ശ്രദ്ധേയമാണ്. മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികള്‍ക്ക് 25,000 രൂപയും അല്ലാതെയുള്ള പൊതുപരിപാടികള്‍ക്ക് 10,000 രൂപയും ചെലവഴിക്കാമെന്ന് 2015ല്‍ അന്നത്തെ സര്‍ക്കാരാണ് നിശ്ചയിച്ചിരുന്നത്. മന്ത്രിമാര്‍...

ആലപ്പുഴയില്‍ ഇന്ന് പോപ്പുലര്‍ഫ്രണ്ട് റാലിയും ബജ്രംഗദള്‍ ശൗര്യ റാലിയും; അതീവ ജാഗ്രതയോടെ പൊലീസ്

പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനവും ബജ്രംഗ് ദളിന്റെ ഇരുചക്രവാഹന റാലിയും ഇന്ന് ആലപ്പുഴ നഗരത്തില്‍ നടക്കും. രാവിലെ 10 മണിക്കാണ് ബജ്‌റംഗ ദള്ളിന്റെ ഇരുചക്ര വാഹനറാലി. വൈകീട്ട് നാലരയ്ക്കാണ് കല്ലുപാലത്ത് നിന്ന് ജനമഹാ സമ്മേളനത്തിന്റെ ഭാഗമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ബഹുജന റാലി. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി നഗരത്തില്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയ്ക്ക് പുറമെ എറണാകുളം,കോട്ടയം...

ലിങ്കുകൾ അയച്ചുള്ള ഹാക്കിംഗിൽ മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ഹാക്കിംഗ് വിവിധ രൂപത്തിലാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അടുത്ത കുറച്ച് നാളായി ട്രെന്റാകുന്നത് ലിങ്കുകൾ അയക്കുകയും അതിൽ കാണുന്നത് നിങ്ങളാണോ, നിങ്ങളെ പോലെയിരിക്കുന്നു എന്നിങ്ങനെ ആശങ്കപ്പെടുത്തുന്ന മെസേജുകളും അയച്ച് ഹാക്ക് ചെയ്യുന്ന രീതിയാണ്. അമ്പരന്ന് ലിങ്കിൽ കയറുന്നതോടെ ആ വ്യക്തി ഹാക്ക് ചെയ്യപ്പെടുന്നു. ഇത്തരം ഹാക്കിംഗ് ചതിക്കുഴിയിൽ വീഴരുതെന്ന മുന്നറിയിപ്പ് നൽകുകയാണ് കേരള...

രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത് തികഞ്ഞ ആത്മവിശ്വസത്തോടെ; ജനപിന്തുണ കൂടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനുള്ള ജനപിന്തുണ വർദ്ധിക്കുകയാണ്. തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത കാര്യങ്ങൾ നടപ്പാക്കുമെന്ന് ജനത്തിന് മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച പ്രകടന പത്രിക നവകേരള സൃഷ്ടിക്കായിരുന്നു. 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചത്.  ഇത്...

‘തിങ്കളാഴ്ച്ച 12 മണിക്ക് സൗകര്യമൊരുക്കണം’ ; പി സി ജോര്‍ജ്ജിന്‍റെ പ്രസംഗം നേരിട്ട് കാണാന്‍ കോടതി

തിരുവനന്തപുരം: പി സി ജോർജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാൻ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും. പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ സൈബർ പൊലീസിന് കോടതി നിർദ്ദേശം നൽകി. പി സി ജോർജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദ്ദേശം. പി സി ജോർജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്‍റെ ഡിവിഡി പ്രോസിക്യൂഷൻ...

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; കൂടിയത് 5 രൂപ മൂതൽ 40 വരെ

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കോഴിക്കോട് പാളയം മാർക്കറ്റിലെ  മൊത്തവിപണിയിൽ ഒരു കിലോ ബീൻസിന് 90 രൂപയും തക്കാളി 80 രൂപയും എത്തി. ചില്ലറ വിപണിയിൽ ബീൻസിന് 100, തക്കാളി 90, മുരിങ്ങക്ക 95 എന്നിങ്ങനെയാണ് വില. ‌വ്യഞ്ജനങ്ങളുടെയും വില കുതിച്ചുയരുന്നു. അഞ്ചുരൂപമുതല്‍ നാല്‍പതുരൂപവരെയാണ് വിവിധ ഇനങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുളളില്‍ വില ഉയര്‍ന്നത്. അരിക്ക് എട്ടുരൂപവരെയും കടുകിന്...

ചൂടുപിടിച്ച് സ്വർണവില; തുടച്ചയായ രണ്ടാം ദിവസവും വർധന

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ വർധനവുണ്ടായത്. ഒരു പവൻ സ്വർണത്തിന് 320  രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37360 രൂപയായി. ഇന്നലെ 160 രൂപയായിരുന്നു വർധിച്ചത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. 40 രൂപയുടെ...

വൈദ്യുതക്കമ്പിയിലേക്കു മരച്ചില്ല ചാഞ്ഞാല്‍ ഉദ്യോഗസ്ഥന് പിഴ; ഫോട്ടോയെടുത്ത് അയക്കാം, സമ്മാനം വാങ്ങാം

തിരുവനന്തപുരം: ജൂണ്‍ ഒന്നുമുതല്‍ വൈദ്യുത ലൈനുകളിലേക്ക് മരച്ചില്ലകള്‍ ചാഞ്ഞുനില്‍ക്കുന്നതു കണ്ടാല്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫീസര്‍മാര്‍ക്ക് പിഴചുമത്താന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു. വൈദ്യുത ലൈന്‍, പോസ്റ്റ്, ട്രാന്‍സ്‌ഫോര്‍മര്‍ എന്നിവയ്ക്കുമീതെ ചെടിപ്പടര്‍പ്പുകളും മരച്ചില്ലകളും ചാഞ്ഞുനില്‍ക്കുന്നത് ജനത്തിന് ഫോട്ടോയെടുത്ത് വീഴ്ചവരുത്തിയ ഓഫീസര്‍മാരെ ചൂണ്ടിക്കാട്ടി വാട്സാപ്പില്‍ അയക്കാം. കാലവര്‍ഷത്തിനുമുമ്പായി ലൈനുകള്‍ക്ക് ഭീഷണിയായ ചെടിപ്പടര്‍പ്പുകളും മരച്ചില്ലകളും ബോര്‍ഡ് വെട്ടിമാറ്റാറുണ്ട്. വര്‍ഷംതോറും 65 കോടിരൂപയാണ് ഇതിനുചെലവ്....

വിമാനമിറങ്ങി കാണാതായ പ്രവാസി മരിച്ചു;ദേഹത്ത് വരഞ്ഞ മുറിവുകള്‍,ആശുപത്രിയിലെത്തിച്ചയാളെ കാണാനില്ല

പെരിന്തല്‍മണ്ണ: നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയശേഷം ക്രൂരമര്‍ദനമേറ്റ് അബോധാവസ്ഥയിലായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അഗളി സ്വദേശി മരിച്ചു. അട്ടപ്പാടി അഗളി പോലീസ്സ്റ്റേഷനു സമീപം വാക്ക്യത്തൊടി അബ്ദുള്‍ജലീലാ(42)ണ് മരിച്ചത്. ദേഹമാസകലം മൂര്‍ച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി പന്ത്രണ്ടേകാലോടെയാണ് മരിച്ചത്. രാവിലെ 7.20-ഓടെ മേലാറ്റൂര്‍ സ്റ്റേഷന്‍ പരിധിയിലെ ആക്കപ്പറമ്പില്‍...
- Advertisement -spot_img

Latest News

‘പെട്രോൾ, ഡീസൽ വില വർധന അംഗീകരിക്കാനാവില്ല, ഉടനടി പിൻവലിക്കണം’ -തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: പെട്രോൾ, ഡീസൽ വില ലിറ്ററിന് മൂന്ന് രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനവിരുദ്ധമായ ഈ...
- Advertisement -spot_img