പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിലെ കൊലവിളി മുദ്രാവാക്യം മതേതര കേരളത്തെ വിഭജിക്കാനുള്ള വർഗ്ഗീയ അജണ്ടയുടെ പ്രകടിതരൂപമാണെന്ന് ഡി.വൈ.എഫ്.ഐ. കുഞ്ഞു മനസ്സുകളിൽ പോലും അന്യമത വിദ്വേഷത്തിന്‍റെ വിഷവിത്തുകൾ പാകുന്ന വർഗ്ഗീയ സംഘടകളുടെ പ്രവർത്തനത്തിന്‍റെ തെളിവാണ് ഇതെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
ആലപ്പുഴയിൽ നടന്ന പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തിൽ കൊച്ചു ബാലൻ വിളിക്കുന്ന കൊലവിളി മുദ്രാവാക്യം കേരളത്തിലെ മതേതര അന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്നതാണ്....
കൊച്ചി:വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമംയ. കൊച്ചി വെണ്ണല ക്ഷേത്രത്തിലെ പ്രസംഗമാണ് വിവാദമായത്. മകെന ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിക്കുന്നെന്ന് പി സി ഹോക്കടതിയില്‍ പറഞ്ഞു.ബന്ധുക്കളുടെ വീട്ടിൽ raid ചെയ്യുന്നു.പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം എടുത്താണ് പൊലീസ് കേസെടുത്തതെന്ന് പി സി ബോധിപ്പിച്ചു.പ്രസംഗം മുഴുവൻ...
ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്. മത സ്‍പര്‍ദ്ദ ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. രണ്ട് ദിവസം മുമ്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം ആലപ്പുഴയില്‍ നടന്നത്. പ്രകടനത്തിനിടെ ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രവാക്യം...
ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ആൺകുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രമുഖരടക്കമുള്ള നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. അന്യമത വിദ്വേഷം കുട്ടികളിൽ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും കൊച്ചുകുട്ടിയെക്കൊണ്ട് ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്നും വിമർശനമുയർന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന...
കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. ശിക്ഷ നാളെ വിധിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് സ്ത്രീകളിൽ ഒൻപത് പേർക്കും ഭർത്താവിനോട് ലെെംഗിക ബന്ധം നിരസിക്കാൻ സാധിക്കുന്നുണ്ടെന്ന് ദേശീയ കുടംബാരോഗ്യ സർവേ. ലെെംഗിക ബന്ധത്തിൽ ഏർപെടുവാൻ താൽപര്യമില്ലെങ്കിൽ പറ്റില്ല എന്ന് ഭർത്താവിനോട് തുറന്നുപറയുന്ന സ്ത്രീകളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് കേരളം. ഇക്കാര്യത്തിലെ ദേശീയ ശരാശരി 82.4 ശതമാനമാണെന്ന് സർവേ പറയുന്നു. ദേശീയ കുടംബാരോഗ്യ സർവേ നടത്തുന്ന അഞ്ചാമത്തെ...
കൊച്ചി: നികുതി കുറച്ച് കേന്ദ്ര സർക്കാർ ഇന്ധനവിലയിൽ കുറവ് വരുത്തിയെങ്കിലും കേരളത്തിൽ പെട്രോൾ വിലയിൽ ആനുപാതികമായ കുറവുണ്ടായില്ല. പെട്രോളിന് എട്ട് രൂപ കേന്ദ്രം കുറച്ചപ്പോൾ 2 രൂപ 41 പൈസ കൂടി സംസ്ഥാനത്തും കുറഞ്ഞു. ഇതനുസരിച്ച് പെട്രോളിന് 10 രൂപ 41 പൈസ കുറയേണ്ടതായിരുന്നുവെങ്കിലും സ്ഥാനത്ത് 9 രൂപ 48 പൈസ മാത്രമേ കുറഞ്ഞുള്ളൂ. ഇതേ...
സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രം കുറച്ചതിന് ആനുപാതികമായി മാത്രമല്ല സംസ്ഥാനം കുറച്ചതെന്നും ബാലഗോപാല്‍ അവകാശപ്പെട്ടു. ഇന്ധനനികുതിയില്‍ നിന്നുള്ള അധിക വരുമാനം സംസ്ഥാനം വേണ്ടെന്നുവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതേസമയം പെട്രോള്‍ വിലയില്‍ ആകെ 10 രൂപ 41 പൈസ കുറയേണ്ടതാണെങ്കിലും കേരളത്തില്‍ ഒമ്പതര രൂപയുടെ കുറവ് മാത്രമാണുണ്ടായത്.
കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന്...
കൊച്ചി: തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ട്വന്റി 20 ആം ആദ്‍മി പാർട്ടി സഖ്യം. വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കാൻ ജനക്ഷേമ മുന്നണി പ്രവർത്തകരോട് സാബു ജേക്കബ് ആഹ്വാനം ചെയ്തു. തൃക്കാക്കരയിൽ സ്ഥാനാർഥിയെ നിർത്താതെ തന്നെ ജയിച്ച അവസ്ഥയിലാണ് ജനക്ഷേമ മുന്നണി. മണ്ഡലത്തിലെ ജയവും പരാജയവും തീരുമാനിക്കുന്നത് ജനക്ഷേമ മുന്നണിയായിരിക്കുമെന്ന് സാബു ജേക്കബും പി.സി.സിറിയക്കും വാർത്താസമ്മേളനത്തിൽ...
കൊച്ചി: ഇന്ധന നികുതി കുറയ്ക്കുന്നതിനെ കുറിച്ച് സംസ്ഥാനം ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറക്കുമ്പോൾ കുറക്കേണ്ടതില്ലെന്നുമാണ് സർക്കാർ നിലപാട്.
ഇന്ധന നികുതിയിൽ ഉണ്ടായ കുറവ് സ്വാഭാവിക കുറവല്ല, സംസ്ഥാനം കുറച്ച് തന്നെയെന്ന് കെ എൻ ബാലഗോപാൽ പുറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 18 തവണ ഇന്ധന നികുതി...