‘പത്തില്‍ ഒമ്പത് സ്ത്രീകള്‍ക്കും ലൈംഗിക ബന്ധം നിരസിക്കാന്‍ സാധിക്കുന്നു’; ‘നോ’ പറയുന്ന സ്ത്രീകളുള്ള സംസ്ഥാനങ്ങളില്‍ കേരളം ആറാമത്‌

0
418

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് സ്ത്രീകളിൽ ഒൻപത് പേർക്കും ഭർത്താവിനോട് ലെെം​ഗിക ബന്ധം നിരസിക്കാൻ സാധിക്കുന്നുണ്ടെന്ന് ദേശീയ കുടംബാരോ​ഗ്യ സർവേ. ലെെം​ഗിക ബന്ധത്തിൽ ഏർപെടുവാൻ താൽപര്യമില്ലെങ്കിൽ പറ്റില്ല എന്ന് ഭർത്താവിനോട് തുറന്നുപറയുന്ന സ്ത്രീകളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് കേരളം. ഇക്കാര്യത്തിലെ ദേശീയ ശരാശരി 82.4 ശതമാനമാണെന്ന് സർവേ പറയുന്നു. ദേശീയ കുടംബാരോ​ഗ്യ സർവേ നടത്തുന്ന അഞ്ചാമത്തെ സർവേയാണിത്.

കേരളത്തിലെ പുരുഷൻമാരുടെ ​ലിം​ഗപരമായ നിലപാടുകളെ കുറിച്ചും സർവേയിൽ പരാമർശിക്കുന്നു. ​ജീവിത പങ്കാളി ലെെം​ഗികത നിരസിക്കുമ്പോൾ ദേഷ്യപ്പെടുകയും ശാസിക്കുകയും ചെയ്യുന്നവരാണ് 15 മുതൽ 49 വയസ് വരെ പ്രായമുള്ളവരിൽ 22.6 ശതമാനം പേരും. ഭർത്താവിന് ഇതിന് അധികാരമുണ്ടെന്ന് അവർ വിശ്വസിക്കുന്നു. ദേശീയ ശരാശരി 19.2 ശതമാമത്തെക്കാൾ കൂടുതലാണിത്. ഇത്തരമൊരു വിഷയത്തിൽ പുരുഷൻമാർ പല തരത്തിലാണ് സ്ത്രീകളോട് പെരുമാറുന്നത്. ഭാര്യക്ക് സാമ്പത്തിക സഹായം നൽകാതിരിക്കുന്നവർ-11.4 ശതമാനം, ബലപ്രയോ​ഗം നടത്തുന്നവർ -8.8 ശതമാനം, മറ്റൊരു സ്ത്രീയുമായി ലെെം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ 13 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ.

ഭാര്യ ലെെം​ഗിക ബന്ധം നിരസിച്ചാൽ ഈ നാലു കാര്യങ്ങളും ചെയ്യാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് 3.95 ശതമാനം പുരുഷൻമാരും വിശ്വസിക്കുന്നു . എന്നാൽ 69.2 ശതമാനം പേർ ഇത് വിസമ്മതിക്കുന്നു. ക്ഷീണമോ മാനസിക പിരിമുറുക്കമോ മൂലം ലെെം​ഗികത നിരസിക്കുന്നതിൽ തെറ്റില്ല എന്ന് കേരളത്തിലെ 81.7 ശതമാനം സ്ത്രീകളും സമ്മതിക്കുന്നു.

“ഇത്തരം ചോദ്യങ്ങൾ സർവേയിൽ അടുത്തിടെയാണ് കൂട്ടിച്ചേർത്തത്. നേരത്തെ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നത് അത്ര എളുപ്പമല്ലായിരുന്നു. സ്ത്രീകൾ കൂടുതൽ ഊർജസ്വലരായികൊണ്ടിരിക്കുകയാണെന്ന് സർവേയിൽ നിന്ന് വ്യക്തമാണ്. ഇത് പ്രശംസനീയമാണ്. ഇണയോട് ചോദ്യം ചെയ്യാനാവാത്ത അവകാശമായി ലെെം​ഗിക ബന്ധത്തെ കാണുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരികയാണ്”. സെൻ്റർ ഫോർ സ്റ്റഡീസ് ഡെവലപ്പ്മെൻ്റ് അദ്ധ്യാപിക ജെ ദേവിക പറയുന്നു.

”തങ്ങളുടെ ഭർത്താവിന്റെ അവകാശങ്ങളിൽ ഭാര്യമാർ വിശ്വസിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പുരുഷാധിപത്യത്തിനെതിരായ പോരാട്ടം സാവകാശമുള്ള ഒരു പ്രക്രിയയാണ്. പുരുഷാധിപത്യത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ സ്ത്രീകൾക്ക് കഴിയില്ല. ചില കാര്യങ്ങളിൽ തങ്ങൾക്കുവേണ്ടി ഒരു ഇടം ഉണ്ട് എന്ന് വിശ്വസിക്കുന്ന അല്ലെങ്കിൽ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുവരുന്നത് നല്ല സൂചനയാണ്, ” എന്ന് ജെ ദേവിക കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here